യുക്രൈന്‍ വിമതര്‍ അതിക്രമിച്ച് കടന്നു, 5 പേരെ വധിച്ചെന്ന് റഷ്യ, കിഴക്കന്‍ യുക്രൈനെ സ്വതന്ത്രമാക്കും
കീവ്: യുക്രൈന്‍-റഷ്യ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. യുക്രൈനില്‍ നിന്ന് അഞ്ച് വിമതര്‍ അതിര്‍ത്തി കടന്നെത്തിയെന്നാണ് റഷ്യ ആരോപിക്കുന്നത്. അഞ്ച് പേരെ വധിച്ചതായും റഷ്യ വ്യക്തമാക്കി. മിത്യാകിന്‍സായ ഗ്രാമത്തിനടുത്താണ് സംഭവം നടന്നതെന്നും റഷ്യന്‍ സൈന്യം പറയുന്നു. അതേസമയം റഷ്യന്‍ സൈന്യം ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്. ആയുധങ്ങള്‍ നിറച്ച വാഹനവുമായി റഷ്യന്‍ മേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചെന്നാണ് ആരോപണം. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് യുക്രൈന്‍ പറയുന്നു. നേരത്തെ തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈന് ഇത്തരം കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യ ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് യുക്രൈനെ ആക്രമിക്കാനുള്ള കാരണം കണ്ടെത്തുമെന്നായിരുന്നു യുഎസ് അടക്കമുള്ളവര്‍ ഉന്നയിച്ചത്.

യുക്രൈന്‍ അതിര്‍ത്തിയില്‍ വന്‍ സന്നാഹവുമായി റഷ്യ കാത്തിരിക്കുകയാണ് യുഎസ് അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം യുക്രൈനെ ആക്രമിക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ല. പക്ഷേ യുക്രൈനില്‍ നിന്ന് ചില ഉറപ്പുകള്‍ ആവശ്യമാണ്. യുക്രൈന്‍ ഒരിക്കലും നാറ്റോയുടെ ഭാഗമാവില്ലെന്ന ഉറപ്പ് അടക്കം വേണമെന്നാണ് റഷ്യയുടെ ആവശ്യം. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും, പുടിനും തമ്മില്‍ സംസാരിച്ചിരുന്നു. ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പുടിന്‍ തയ്യാറായിട്ടുണ്ട്. ബൈഡന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് മാക്രോണ്‍ ഇക്കാര്യം പുടിനെ അറിയിച്ചത്. എന്നാല്‍ എന്നാണ് ചര്‍ച്ച നടത്തുകയെന്ന കാര്യം ഇരുരാജ്യങ്ങളും ഉറപ്പിച്ചിട്ടില്ല.
അതേസമയം കിഴക്കന്‍ യുക്രൈനിലെ വിമത പ്രദേശങ്ങളെ പ്രത്യേക റിപബ്ലിക്കായി കാണുമെന്നാണ് റഷ്യ നല്‍കുന്ന സൂചന. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷ സാധ്യതകള്‍ ഒക്കെ കണക്കിലെടുത്താണ് പുടിന്റെ തീരുമാനം. ഡൊണെട്‌സ്‌കിലെയും ലുഗാന്‍സ്‌കിലെയും നേതാക്കള്‍ പുടിനോട് ഇവരെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പാര്‍ലമെന്റും പുടിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ വിമതര്‍ റഷ്യയെ പിന്തുണയ്ക്കുന്നവരാണ്. ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം യുക്രൈന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടിരുന്നു. വലിയ തോതില്‍ ആളുകള്‍ ഇവിടെ നിന്ന് ഒഴിഞ്ഞ് പോകുന്നുണ്ട്.
അതേസമയം വിമതരെ ഉപയോഗിച്ച് യുക്രൈനില്‍ സംഘര്‍ഷമുണ്ടാക്കാനാണ് റഷ്യയുടെ പ്ലാനെന്ന് സൂചനയുണ്ട്. വിഘടനവാദി നേതാവ് ലിയോനിഡ് പസേച്‌നിക് റഷ്യയോട് തങ്ങളെ സ്വതന്ത്ര പ്രവിശ്യയായി അംഗീകരിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ലുഗാന്‍സ്‌കിലെ പ്രമുഖ വിമത നേതാവാണ് പസേച്‌നിക്. ഡൊണെട്‌സ്‌കിലെ വിമത നേതാവ് ഡെന്നീസ് പുഷ്‌ലിന്‍ യുക്രൈന്‍ തങ്ങളെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ആരോപിക്കുന്നു. റഷ്യ അംഗീകരിച്ചാല്‍ ഇതിനെ നേരിടാനാവുമെന്ന് പുഷ്‌ലിന്‍ പറഞ്ഞു. യുക്രൈനിലെ വിമത സംഘര്‍ഷം 2015ലെ കരാര്‍ കൊണ്ട് അവസാനിക്കില്ലെന്ന് പുടിന്‍ പറഞ്ഞു. യുക്രൈനുമായുള്ള സംഘര്‍ഷത്തെ പാശ്ചാത്യ ശക്തികള്‍ ഉപയോഗിക്കുകയാണ്. അതിലൂടെ റഷ്യയെ ഭീഷണിപ്പെടുത്തുകയാണെന്നും പുടിന്‍ ആരോപിച്ചു.












Click it and Unblock the Notifications