Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയുടെ യുദ്ധക്കപ്പൽ തകർത്ത് യുക്രൈൻ, പ്രതീക്ഷിച്ച ആധിപത്യം നേടാനാകാതെ റഷ്യ

ഒഡെസ: യുക്രൈനെതിരായ നാവിക ആക്രമണത്തിന് നേതൃത്വം നൽകുന്ന റഷ്യയുടെ ബ്ലാക്ക് സീ ഫ്ലാഗ്ഷിപ്പിന് ഗുരുതര കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. യുക്രൈന്റെ പ്രത്യാക്രമണത്തിലാണ് കപ്പൽ ഭാ ഗീകമായി തകർന്നത്. യുദ്ധം ആരംഭിച്ച് ഏഴ് ആഴ്ചകൾ പിന്നിട്ടിരിക്കുമ്പോളും റഷ്യക്ക് വിചാരിച്ച ആധിപത്യം നേടാൻ സാധിച്ചിട്ടില്ല എന്ന് വേണം കരുതാൻ. അതിനിടെ യുക്രൈന് 800 മില്യണിന്റെ സൈനിക സഹായമായി യുഎസ് രംഗത്ത് വന്നതും റഷ്യയുടെ തലവേദന വർധിപ്പിക്കുന്നുണ്ട്.

അതേ സമയം തീപിടിത്തത്തിന്റെ ഫലമായി വെടിമരുന്ന് പൊട്ടിത്തെറിച്ചതാണ് കപ്പൽ തകരാൻ കാരണം എന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. എന്നാൽ യുക്രൈന്റെ മിസൈൽ പതിച്ചാണ് കപ്പൽ തകർന്നത് എന്നാണ് ഒഡെസ ഗവർണർ പറഞ്ഞിരിക്കുന്നത്. "എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല" എന്ന് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലെക്സി അരെസ്റ്റോവിച്ച് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.

ukraine-army

മാര്യൂപോളി, ഒഡെസ തുടങ്ങിയ ന ഗരങ്ങളെ നിയന്ത്രിക്കാനും യുക്രൈന്റെ മറ്റ് തീരദേശ നഗരങ്ങളിൽ ബോംബാക്രമണം നടത്താനും ആയിരുന്നു റഷ്യ ഇവിടെ കപ്പൽ ഉപയോ ഗിച്ചിരുന്നത്. അതേ സമയം യുക്രൈൻ റഷ്യൻ മണ്ണിൽ ആക്രമണം തുടരുകയാണെങ്കിൽ. കിയെവിലെ കമാൻഡ് സെന്ററുകൾ ആക്രമിക്കുമെന്ന് റഷ്യ ബുധനാഴ്ച ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട് ഉണ്ട്. നിലവിൽ കിഴക്കൻ ഡോൺബാസ് മേഖല ലക്ഷ്യം വെച്ചാണ് റഷ്യ യുദ്ധം നയിക്കുന്നത്. യുക്രൈന് സഹായമായി യുഎസ് രം ഗത്ത് വന്നിട്ടുണ്ട്. യുഎസ് ബുധനാഴ്ച പുറത്തിറക്കിയ സഹായ പാക്കേജിൽ കവചിത പേഴ്‌സണൽ കാരിയറുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടുന്നു, കൂടാതെ ആണവ-സായുധരായ റഷ്യയുമായുള്ള സംഘർഷം രൂക്ഷമാകുമെന്ന് ഭയന്ന് വാഷിംഗ്ടൺ മുമ്പ് യുക്രൈന് അയയ്ക്കാൻ വിസമ്മതിച്ച ചില ഉപകരണങ്ങളും നൽകുമെന്നും സൂചന ഉണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,000-ത്തിലധികം ആളുകൾ യുക്രൈൻ വിട്ടുപോയതായി യുഎൻ അറിയിച്ചു. ഇതോടെ സംഘർഷം ആരംഭിച്ചതിന് ശേഷം വിദേശത്ത് കുടിയിറക്കപ്പെട്ടവരുടെ എണ്ണം 4.6 ദശലക്ഷമായി. യുക്രൈൻ സേനയുടെ കൈവശമുള്ള അവസാന കിഴക്കൻ നഗരമാണ് സെവെറോഡൊനെറ്റ്‌സ്ക്. നിലവിൽ ഇവിടെ ശക്തമായ ആക്രമണം ആണ് റഷ്യ നടത്തുന്നത്. പ്രദേശത്ത് യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 400 സിവിലിയന്മാർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിരവധി ബലാൽസംഘം നടന്നിട്ടുണ്ടെന്നും ഗവർണർ സെർജി ഗെയ്‌ഡേ പറയുന്നത്. ഇവിടെ വൈദ്യുതിയും വെള്ളവും ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല എന്നും റിപ്പോർട്ട് ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+