വാക്വം ബോംബിന് മറുപടി ബെയരാക്തര്‍ ഡ്രോണ്‍, അസര്‍ബൈജാനെ വിജയിപ്പിച്ച തന്ത്രം, യുക്രൈന് ഞെട്ടിക്കും
കീവ്: റഷ്യക്കെതിരെ പോരാട്ടം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് യുക്രൈന്. റഷ്യന്‍ വാക്വം ബോംബുകള്‍ പ്രയോഗിക്കുന്നുവെന്ന് യുക്രൈന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടി നല്കാന് ഒരുങ്ങുകയാണ് യുക്രൈന്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പുതിയ യുദ്ധ തന്ത്രമാണ് സെലിന്‍സ്കി പ്ലാന്‍ ചെയ്തിരിക്കുന്നത്. യുഎസ്സിന്റെ യുദ്ധതന്ത്രം ഈ പോരാട്ടത്തില്‍ നിര്‍ണായകമായി മാറുമെന്നാണ് കരുതുന്നത്.
292 സീറ്റില്‍ ബിജെപിക്ക് കാലിടറും? എസ്പിക്ക് അനുകൂലം ഗ്രൗണ്ട് റിപ്പോര്‍ട്ട്, നേട്ടം ഇക്കാര്യങ്ങള്‍
റഷ്യക്ക് ദക്ഷിണ-പശ്ചിമ മേഖലയിലെല്ലാം കനത്ത നാശനഷ്ടമുണ്ടാക്കിയത് ഡ്രോണ്‍ ആക്രമണങ്ങളാണ്. വാഹനവ്യൂഹം ഒരു ഗ്യാപ്പിട്ട് സഞ്ചരിക്കുന്നതും ഈ ആക്രമണത്തെ ഭയന്നാണ്. യുക്രൈന് ഇപ്പോള്‍ അവരുടെ കൈവശമുള്ള ഏറ്റവും അത്യാധുനിക ആയുധമാണ് ഉപയോഗിക്കാന്‍ പോകുന്നത്. അത് റഷ്യയെ ഭയപ്പെടുത്തുന്നതാണ്.

അസര്ബൈജാന്-അര്‍മീനിയ യുദ്ധത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഡ്രോണ്‍ ആക്രമണം. ഇപ്പോഴിതാ അതേ തന്ത്രം യുക്രൈന് പ്രയോഗിക്കുകയാണ്. എതിരാളി റഷ്യയാണെന്ന് മാത്രം. യുക്രൈന് ഉപയോഗിക്കുന്നത് തുര്‍ക്കിഷ് ബെയരാക്തര്‍ ടിബി2 ഡ്രോണുകളാണ്. റഷ്യയുടെ സൈനിക കരുത്തിനെ ഇത് ശരിക്കും വെല്ലുവിളിക്കുന്നുണ്ട്. ബെയരാക്തര്‍ ഡ്രോണുകള്‍ തുര്‍ക്കിയാണ് യുക്രൈന് അടക്കം വിതരണം ചെയ്തത്. യുഎസ്സിന്റെ എംക്യു 9 റീപ്പറിനേക്കാള് എട്ടിലൊന്ന് ഭാരമേ ബെയരാക്തറിനുള്ളൂ. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനും ഇതിന് സാധിക്കും. നാല് മൈക്രോ മ്യൂണിഷന്‍ മിസൈലുകള്‍ ഉള്‍ക്കൊള്ളിച്ചതാണ് ഈ മിസൈല്‍. നേരിട്ടുള്ള യുദ്ധത്തില്‍ വളരെ മികച്ച് നില്‍ക്കുന്നാണ് ബെയരാക്തര്‍.

25000 അടി ഉയരത്തില്‍ വരെ സ്ഫോടനം നടത്താന്‍ ഈ ഡ്രോണിന് സാധിക്കും. 185 മൈലുകള്‍ അപ്പുറത്ത് നിന്ന് വരെ ആശയവിനിമയം സാധ്യമാണ്. അതേസമയം ഇതില്‍ ചില ഡ്രോണുകള്‍ ടാര്ഗറ്റിനോട് അടുക്കുമ്പോള്‍ ചില ശല്യപ്പെടുത്തുന്ന ശബ്ദങ്ങളുണ്ടാക്കും. ഇത് മാനസികമായ പ്രശ്നങ്ങളുണ്ടാക്കും. വി ടെയില്‍ ഘടനയാണ് ഈ ഡ്രോണിനുള്ളത്. ഓരോ ഡ്രോണിലും ആറ് എരിയല്‍ വാഹനങ്ങള്‍ ഉണ്ടാവും. രണ്ട് ഗ്രൗണ്ട് കണ്ട്രോള് സ്റ്റേഷനുകള്‍ ഉണ്ടാവും. മൂന്ന് ഗ്രൗണ്ട് ഡാറ്റ ടെര്‍മിനലുകളും, രണ്ട് റിമോട്ട് വീഡിയോ ടെര്‍മിനലുകളും ഉണ്ടാവും. വേഗം, കാലാവസ്ഥ, ഇന്ധന മേഖലകളിലായി സെന്‍സറുകളും ഉണ്ടാവും.

ബെയറാക്തറിന് 55 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ വരെ ശേഖരിക്കാന്‍ കഴിയും. ഇന്‍ഫ്രാറെഡ് ക്യാമറാ മോഡ്യൂള്‍, ലേസര്‍ ഡെസിഗ്നേറ്റര്‍, ലേസര്‍ റേഞ്ച് ഫൈന്‍ഡര്‍, ലേസര്‍ പോയിന്റര്‍ എന്നിവ ബെയ്റാക്തറിലുണ്ട്. 2019ലാണ് ബെയ്റാക്തര്‍ ഡ്രോണുകള്‍ യുക്രൈന് ആദ്യമായി ലഭിക്കുന്നത്. 2020ല്‍ അര്‍മീനിയക്കെതിരെ അസര്ബൈജാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ബെയ്റാക്തര്‍ വലിയ സഹായമായിരുന്നു. അതേസമയം ഒരു സൈനിക സൂപ്പര്‍ പവറിനെതിരെ ഈ ഡ്രോണുകള്‍ എത്രത്തോളം ഗുണകരമായിരിക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. റഷ്യന്‍ സൈന്യം ഈ രീതികളെ നന്നായി നേരിടാന്‍ കെല്‍പ്പുള്ളവരാണ്. ടിബി2 ഡ്രോണുകള്‍ നേരത്തെ സിറിയയില്‍ റഷ്യന്‍ നിര്‍മിത ആയുധങ്ങള്‍ക്കെതിരെ വിജയിച്ചിരുന്നു. ലിബിയയിലും നാഗോര്‍നോ-കറാബയിലും ഇത് വിജയകരമായിരുന്നു.

ടിബി2 എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്നത് ഗുണകരമാണ്. റഡാറുകളുടെ കണ്ണില്‍പ്പെടാതെ മുന്നേറാനും ഇവയ്ക്ക് സാധിക്കും. റഷ്യയുടെ ക്രസൂക്ക 4 സംവിധാനത്തെ ഇത് മറികടന്നേക്കും. ക്രസൂക്ക പല ഉപകരണങ്ങളെയും വീഴ്ത്തുമെങ്കിലും ബെയ്റാക്തറിനെതിരെ പരാജയമാണ്. തുര്‍ക്കിയും യുക്രൈനും തമ്മില്‍ ബെയറാക്തര് ഡ്രോണുകള്‍ നിര്‍മിക്കാന്‍ ധാരണയായിരുന്നു. യുക്രൈനില്‍ തന്നെ നിര്‍മിക്കാനായിരുന്നു ധാരണം. നിര്‍മാണ കമ്പനികള്‍ ഇത് ഉപയോഗിക്കാനുള്ള പരിശീലനവും യുക്രൈന് പൈലറ്റുകള്‍ നല്‍കുമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. ഇത് റഷ്യയെ പ്രകോപ്പിച്ചിരുന്നു. അസര്ബൈജാന് സൈന്യത്തിന് യുദ്ധം ജയിപ്പിച്ച് കൊടുത്തത് ബെയറാക്തറാണ്.

അസര്‍ബൈജാനും അര്‍മീനിയയും തമ്മിലുള്ള യുദ്ധത്തില്‍ അസര്ബൈജാന് ഏക മേല്‍ക്കോയ്മ ലഭിച്ചതും ഇക്കാര്യത്തിലായിരുന്നു. അസര്ബൈജാന് ഇസ്രയേലിന്റെയും തുര്‍ക്കിയുടെയും ഡ്രോണുകളെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. അര്‍മീനിയയുടെ കൈവശം റഷ്യന്‍ ആയുധങ്ങളുണ്ടായിരുന്നു. ആ ആയുധങ്ങളെ തകര്‍ത്തത് ബെയ്റാക്തറാണ്. തുര്‍ക്കിഷ് ഡ്രോണുകള്‍ എളുപ്പത്തിലാണ് അര്‍മേനിയന്‍ സേനയെ വീഴ്ത്തിയത്. നേരത്തെ യുഎഇ ലിബിയന്‍ ദേശീയ സൈന്യത്തിന്റെ ഒരു വിഭാഗത്തിനെതിരായ പോരാട്ടത്തില്‍ ചൈനയുടെ വിംഗ് ലൂങ് ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. തുര്‍ക്കി ഇതില്‍ ഇടപെട്ട് ഉപയോഗിച്ചത് ബെയ്റാക്തറായിരുന്നു. ഇത് ലിബിയന്‍ സൈന്യത്തിന്റെ റഷ്യന്‍ നിര്‍മിത പ്രതിരോധ സംവിധാനങ്ങള്‍ ആകെ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ച്, അവര്‍ പിന്മാറിയത്. ബാഷര്‍ അല്‍ അസദിന്റെ സേനയെയും ഈ ഡ്രോണുകള്‍ തകര്‍ത്തിരുന്നു.
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications