292 സീറ്റില്‍ ബിജെപിക്ക് കാലിടറും? എസ്പിക്ക് അനുകൂലം ഗ്രൗണ്ട് റിപ്പോര്‍ട്ട്, നേട്ടം ഇക്കാര്യങ്ങള്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ 70 ശതമാനത്തോളം സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞു. ആകെയുള്ള 403 സീറ്റില്‍ 292 എണ്ണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇനിയുള്ളത് രണ്ട് ഘട്ടങ്ങളാണ്. കിഴക്കന്‍ യുപിയിലെ 111 സീറ്റുകളാണിത്. ഇതുവരെയുള്ള ട്രെന്‍ഡുകളില്‍ നിന്ന് ഒരു കാര്യം ഉറപ്പാണ്. ബിജെപിക്ക് 2014, 2017, 2019 വര്‍ഷങ്ങളില്‍ ലഭിച്ചത് പോലുള്ള ആധിപത്യം ഇത്തവണയില്ല.

കീവിലേക്ക് ഇതുവരെ കാണാത്ത സൈനിക സന്നാഹവുമായി പുടിന്‍, 64 കിലോമീറ്ററോളം നീളത്തില്‍

അത്രയ്ക്കും കടുത്ത പോരാട്ടമാണ് യുപിയില്‍ നടക്കുന്നത്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അതിശക്തമായ വെല്ലുവിളിയാണ് ബിജെപി നേരിടുന്നതെന്ന് പാര്‍ട്ടിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടിലും പറയുന്നു. സംഘടനാ ശേഷിയില്‍ ഒപ്പത്തിനൊപ്പമുള്ള മത്സരം എസ്പിക്കുണ്ട്. ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ വരെയുണ്ടാവാമെന്നാണ് നേതാക്കള്‍ കരുതുന്നത്. ഈ സാധ്യതകളാണ് യുപിയില്‍ ആദ്യത്തെ ആറ് ഘട്ടത്തില്‍ നിന്ന് ഉണ്ടാവാന്‍ പോകുന്നത്.

1

മത്സരം എസ്പിയും ബിജെപിയും തമ്മിലാണെന്ന് ഇതുവരെ നടന്ന ഘട്ടങ്ങളില്‍ നിന്ന് വ്യക്തമാണ്. എസ്പിക്കൊപ്പം രാഷ്ട്രീയ ലോക്ദള്‍, സുഹല്‍ദേവ് ഭാരതീയസമാജ് പാര്‍ട്ടി, മഹാന്‍ ദള്‍, പ്രഗതിശീല്‍ സമാജ് പാര്‍ട്ടി, ജന്‍വാദി പാര്‍ട്ടി, എന്നിവര്‍ അടങ്ങിയ സഖ്യം അഖിലേഷിന് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. പ്രാദേശിക കക്ഷികളെല്ലാം ഇത്തവണ യുപിയില്‍ നേട്ടമുണ്ടാക്കാനാണ് സാധ്യത. 2017ല്‍ 325 സീറ്റും 41 ശതമാനം വോട്ടും എന്‍ഡിഎ നേടിയിരുന്നു. രണ്ട് ദശാബ്ദത്തിനിടെ ഏതൊരു പാര്‍ട്ടിയും നേടുന്ന ഉയര്‍ന്ന വോട്ടും സീറ്റും ഇത് തന്നെയായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകളെ അഖിലേഷിന് ഏകപക്ഷീയമായി ഏകോപിപ്പിക്കാന്‍ സാധിച്ചുവെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

2

ബിഎസ്പിയും കോണ്‍ഗ്രസും തീര്‍ത്തും മങ്ങിയപ്പോള്‍ മുസ്ലീം വോട്ടുകളെ മുഴുവന്‍ എസ്പി കൊണ്ടുപോയെന്നാണ് പോളിംഗ് നല്‍കുന്നത്. സൂചന. കര്‍ഷക സമരം ജാട്ട് വോട്ടര്‍മാരെ എസ്പിയിലേക്ക് ആകര്‍ഷിച്ചു എന്നാണ് ഭൂരിഭാഗം മേഖലയില്‍ നിന്നും ലഭിക്കുന്ന വിവരം. അഖിലേഷ് ഒരുക്കിയ പ്രചാരണം തന്ത്രം സഖ്യത്തിലെ എല്ലാ കക്ഷികളും പിന്തുടര്‍ന്നു. പ്രധാനമായും ജനങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു അഖിലേഷ് ഉയര്‍ത്തിയത്. തൊഴിലില്ലാത്ത യുവജനത, കര്‍ഷകര്‍, വ്യാപാരികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവ ഉയര്‍ത്തി യുവാക്കളുടെ വലിയൊരു പിന്തുണ അഖിലേഷ് നേടിയെടുത്തിരുന്നു. ഇത് അദ്ദേഹത്തിന്റെ റാലികളിലും പ്രകടമായിരുന്നു.

3

യാദവ വോട്ടുബാങ്കിനപ്പുറത്തേക്ക് പോകാനുള്ള എസ്പിയുടെ നീക്കത്തിനും അഖിലേഷ് ഇത്തവണ പിന്തുണ നല്‍കി. യാദവേര ഒബിസികള്‍, ദളിതുകള്‍, എന്നിവര്‍ക്കായി പ്രത്യേക പദ്ധതികളും എസ്പിയുടെ പ്രചാരണത്തിനലുണ്ടായിരുന്നു. ഇതില്‍ എത്രത്തോളം വിജയിക്കുന്നുവോ അത്രത്തോളം ബിജെപിയുടെ പരാജയം ഉറപ്പാവും. ബിജെപി ആദ്യ രണ്ട് ഘട്ടത്തിലും വലിയ നഷ്ടങ്ങളുണ്ടാവുമെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ ജാട്ട് വോട്ടുകള്‍ ബിജെപിയില്‍ നിന്ന് അകന്നത് കൊണ്ട് സംഭവിക്കുന്നതാണ്. രണ്ടാം ഘട്ടത്തില്‍ മുസ്ലീം വോട്ടുകളുടെ ഏകീകരണം എസ്പിക്ക് അനുകൂലമായി ഉണ്ടായത് കൊണ്ടാണ്. ഗുജ്ജറുകള്‍, സെയ്‌നി വിഭാഗങ്ങള്‍ എന്നിവയും ബിജെപിയില്‍ നിന്ന് അകന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

4

ഓരോ സീറ്റിലും ഏറിയും കുറഞ്ഞും ഈ രണ്ട് വിഭാഗങ്ങളും എസ്പിക്കൊപ്പം നില്‍ക്കും. ഏകദേശം 30 സീറ്റുകളോളം ബിജെപിക്ക് ആദ്യ രണ്ട് ഘട്ടത്തില്‍ നഷ്ടമാകുമെന്നാണ് കണക്ക്. ഇത് സാധാരണ നിലയിലാണ്. ഇതിലും ഒരുപാട് വലിയ നഷ്ടമായിരിക്കും എസ്പിക്ക് ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. ഗൗതം ബുദ്ധ്‌നഗര്‍, ഗാസിയാബാദ്, ബുലന്ധ്ഷഹര്‍, ആഗ്ര, അലിഗഡ്, കാസ്ഗഞ്ച്, എന്നിവയില്‍ ബിജെപി ഇത്തവണയും ആധിപത്യം പുലര്‍ത്തും. എന്നാല്‍ മുസഫര്‍നഗര്‍, ഷംലി, ബാഗ്പത്ത്, മീററ്റ്, ഹാപൂര്‍, സഹാരണ്‍പൂര്‍, റോഹില്‍ഖണ്ഡ്, എന്നിവിടങ്ങളില്‍ ബിജെപി കനത്ത നഷ്ടമുണ്ടാകും. ഇതോടെ ബിജെപി വിചാരിച്ച രീതിയില്‍ വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

5

ബിജെപി മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. യാദവ കോട്ടകളായ മെയിന്‍പുരി, ഇറ്റാവ്, കനോജ് എന്നിവിടങ്ങളില്‍ ബിജെപിക്ക് ഇത്തവണ മുന്നേറ്റമുണ്ടാവില്ല. പ്രധാനമായും മുന്നോക്ക വിഭാഗങ്ങളുടെ ആധിപത്യമാണ് ബിജെപിക്ക് ഗുണംചെയ്യുക. ഇത്രയൊക്കെയാണെങ്കില്‍ ബിജെപിയുടെ വോട്ടുബാങ്ക് എസ്പി ഇവിടെയും കടന്നുകയറും. സീതാപൂര്‍, ബാരബങ്കി ജില്ലകളില്‍ നേട്ടം എസ്പിക്കായിരിക്കും. പ്രധാന വിഷയമായി തെരുവ് പശുക്കള്‍ വിള നശിപ്പിക്കുന്നത് അടക്കം ബിജെപിക്ക് തിരിച്ചടിയാണ്. എസ്പിയെ സഹായിക്കുന്നത് ടിക്കറ്റ് വിതരണമാണ്. ലഖ്‌നൗ വെസ്റ്റ്, ലഖ്‌നൗ സെന്‍ട്രല്‍, ബക്ഷി കാ തലാബ് എന്നിവിടങ്ങളില്‍ കുതിപ്പുണ്ടാക്കാനും ബിജെപിക്ക് സാധിക്കും.

6

കാണ്‍പൂര്‍ കന്റോണ്‍മെന്റ്, ശീഷാമൗ, ആര്യനഗര്‍ എന്നിവിടങ്ങളില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്ക് നേട്ടമാകും. ബുന്ധേല്‍ഖണ്ഡില്‍ ബിജെപിക്ക് വോട്ട് ശതമാനം നഷ്ടമാകും. കഴിഞ്ഞ തവണ വമ്പന്‍ ലീഡായിരുന്നു. ഇത്തവണ സീറ്റുകളുടെ എണ്ണം കുറയുന്നത് വളരെ കുറവായിരിക്കും. ഇത്തവണയും ഈ മേഖലയില്‍ എസ്പിക്ക് മേല്‍ ബിജെപി നേട്ടമുണ്ടാക്കും. ഈ മൂന്ന് ഘട്ടങ്ങളിലും വലിയ ലീഡ് തന്നെയായിരിക്കും ഉണ്ടാവുക. 2017നെ അപേക്ഷിച്ച് നഷ്ടം വലുതുമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയില്‍ ഇപ്പോഴും പോപ്പുലറാണ്. ജനങ്ങള്‍ക്ക് ഇപ്പോഴും മോദിക്കെതിരെ രോഷമില്ല. ജനപ്രീതി വളരെ ഉയരത്തിലുമാണ്. തൊഴിലില്ലാത്ത പലരും മോദിയെ കുറ്റപ്പെടുത്തുന്നില്ല.

7

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പേര് മോദി ഉയര്‍ത്തി എന്നാണ് യുപിയിലെ വോട്ടര്‍മാര്‍ കരുതുന്നത്. സംസ്ഥാനമാകെയുള്ള വികാരമാണിത്. യുക്രൈന്‍ വിഷയം ബിജെപിയെ സഹായിച്ചേക്കും. എന്നാല്‍ ബിജെപി എംഎല്‍എമാര്‍ ശക്തമായ ജനരോഷമാണ് നേരിടുന്നത്. അയോധ്യയില്‍ ബിജെപി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇവിടെയുള്ള എംഎല്‍എയ്‌ക്കെതിരെ ജനരോഷം ശക്തമാണ്. സ്വാമി പ്രസാദ് മൗര്യ പോയത് വന്‍ തോതില്‍ ബിജെപിയെ ബാധിക്കും. ഒബിസി വോട്ടുകള്‍ ബിജെപിയെ കൈവിടാന്‍ കാരണം ഇതാണ്. യോഗിക്കും നല്ല ഇമേജ് യുപിയിലുണ്ട്. ഒരു വിഭാഗം യോഗി ക്രമസമാധാന നില മെച്ചപ്പെടുത്തിയെന്നാണ് കരുതുന്നത്. എന്നാല്‍ ബിജെപിയുടെ വാദം പോലെയല്ല കാര്യങ്ങളെന്ന് ഡാറ്റ തെളിയിക്കുന്നത്.

8

മോദിയുടെ അടുത്തൊന്നും യോഗിയുടെ ജനപ്രീതിയില്ല. എന്നാല്‍ നല്ലൊരു വിഭാഗം യോഗിയുടെ ഭരണത്തില്‍ അസംതൃപ്തരായിട്ടുണ്ട്. ബിഎസ്പി ഇത്തവണയും കോര്‍ വോട്ടുബാങ്ക് നിലനിര്‍ത്തും. ബിഎസ്പിയെ എഴുതി തള്ളാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മുസ്ലീം വോട്ടുകള്‍ അവര്‍ നേടുമോ എന്ന് ഉറപ്പില്ല. ജാദവ വോട്ടുകളിലാണ് ബിഎസ്പിക്ക് നേട്ടമുണ്ടാക്കാനാവുക. കോണ്‍ഗ്രസിന് പാര്‍ട്ടി തലത്തില്‍ ഒന്നും ചെയ്യാനാവില്ല. പകരം സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ മികവില്‍ മാത്രമേ ജയിക്കാനാവൂ. പല നഗരങ്ങളിലും മുന്നോക്ക വിഭാഗങ്ങള്‍ ബിജെപിക്ക് ബദലായി കാണുന്നത് കോണ്‍ഗ്രസിനെയാണ്. ഇത് എസ്പിക്കാണ് തിരിച്ചടിയാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+