റഷ്യൻ സൈന്യത്തെ തടയാൻ ജീവൻ നൽകി യുക്രൈൻ സൈനികൻ, ഹീറോയെന്ന് ആദരിച്ച് രാജ്യം
കീവ്: റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ജീവന്‍ നല്‍കി യുക്രൈന്‍ സൈനികന്‍. റഷ്യ കൈയ്യടക്കിയ ക്രിമിയയില്‍ നിന്നും യുക്രൈന്റെ പ്രധാനഭാഗത്തേക്ക് കടക്കാനുളള പാലം തകര്‍ത്താണ് സൈനികനായ വിറ്റാലി സ്‌കാകുന്‍ വൊളോഡിമിറോവിച്ച് രാജ്യത്തിന്റെ വീരനായകനായത്. ഖെര്‍സണിന്റെ തെക്കന്‍ പ്രവിശ്യയിലുളള ഹെനിഷെക് പാലത്തിലായിരുന്നു മറൈന്‍ ബറ്റാലിയന്‍ എഞ്ചിനീയര്‍ ആയിരുന്ന വൊളോഡിമിറോവിച്ചിന് ചുമതല.
റഷ്യന്‍ ടാങ്കുകള്‍ നഗരത്തിലേക്ക് കടക്കാനുളള വഴി ഈ പാലം ആയിരുന്നു. അതുകൊണ്ട് തന്നെ റഷ്യന്‍ സൈന്യത്തെ തടയാന്‍ യുക്രൈന്‍ സൈനികര്‍ക്ക് മുന്നിലുളള വഴി ഈ പാലം തകര്‍ക്കുക എന്നത് തന്നെയായിരുന്നു. ആ നിര്‍ണായക ദൗത്യം വൊളോഡിമിറോവിച്ച് ഏറ്റെടുക്കുകയായിരുന്നുവെന്ന് യുക്രൈന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പാലത്തില്‍ സ്‌ഫോടനം നടത്താനുളള ഉത്തരവാദിത്തമേറ്റെടുത്ത വൊളോഡിമിറോവിച്ചിന് പൊട്ടിത്തെറിക്ക് മുന്‍പ് തിരിച്ചിറങ്ങാന്‍ സാധിച്ചില്ല. വൊളോഡിമിറോവിച്ച് രാജ്യത്തിന് വേണ്ടി മരണം ഏറ്റുവാങ്ങി. ഇതോടെ റഷ്യന്‍ സൈന്യത്തിന് നഗരത്തിലേക്ക് കടക്കാന്‍ മറ്റൊരു നീണ്ട വഴി തിരഞ്ഞെടുക്കേണ്ടി വന്നു. ഇത് യുക്രൈന്‍ സൈന്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കി. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വൊളോഡിമിറോവിച്ചിന് ധീരതയ്ക്കുളള പുരസ്‌ക്കാരം മരണാനന്തരം സര്‍ക്കാര്‍ നല്‍കി. യുക്രൈന്‍ ജനത വൊളോഡിമിറോവിച്ചിനെ ഹീറോയായി വാഴ്ത്തുകയാണ്.
ജീവനുളളിടത്തോളം കാലം റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുമെന്ന് സൈന്യം വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങളും റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആയുധങ്ങളുമായി തെരുവിലിറങ്ങിയ കാഴ്ചയാണ് യുക്രൈനില്‍ കാണുന്നത്. പൊരുതാന്‍ തയ്യാറുളളവര്‍ക്ക് യുക്രൈന്‍ സര്‍ക്കാര്‍ ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇത് മൂന്നാം ദിവസമാണ് യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപത്ത് റഷ്യന്‍ സൈന്യം എത്തിയെങ്കിലും ഇതുവരെ കീഴടക്കാന്‍ സാധിച്ചിട്ടില്ല. യുക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്‌കി അടക്കമുളളവര്‍ തലസ്ഥാനത്ത് തന്നെ തുടരുകയാണ്. അമേരിക്ക നല്‍കിയ രാഷ്ട്രീയ അഭയ വാഗ്ദാനം സെലെന്‍സ്‌കി നിരസിച്ചിരുന്നു. കീവിൽ നിന്ന് രണ്ട് തവണ സെലെൻസ്കി വീഡിയോ പുറത്ത് വിട്ടിരുന്നു. റഷ്യയെ അവസാനം വരെ ചെറുക്കുമെന്നും കീഴടങ്ങില്ലെന്നുമാണ് സെലൻസ്കി യുക്രൈൻ ജനങ്ങളോട് പറഞ്ഞത്. ഇതിനകം ആയിരക്കണക്കിന് ആളുകളാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications