കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരെ വധിക്കരുതെന്ന് പാക്കിസ്ഥാനോട് യുഎന്‍

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: പെഷവാര്‍ സ്‌കൂള്‍ കൂട്ടക്കൊലയ്ക്കുശേഷം ജയിലില്‍ കഴിയുന്ന ഭീകരരെ വധശിക്ഷയ്ക്കു വിധേയരാക്കുന്ന പാക്കിസ്ഥാനോട് വധശിക്ഷ നിര്‍ത്തിവെക്കാന്‍ യുഎന്‍ നിര്‍ദ്ദേശം. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഡിസംബര്‍ 25ന് ടെലഫോണിലൂടെ ചര്‍ച്ച നടത്തിയതായാണ് വിവരം.

നേരത്തെ നിര്‍ത്തിവെച്ച വധശിക്ഷ പാക്കിസ്ഥാന്‍ തുടര്‍ന്നും നടപ്പാക്കുകയല്ല വേണ്ടത്, വധശിക്ഷയുടെ മൊറട്ടോറിയത്തില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുകയാണ് വേണ്ടതെന്ന് ബാന്‍ കി മൂണ്‍ വ്യക്തമാക്കി. തീവ്രവാദത്തെ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു. എന്നാല്‍, ജനധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ban-ki-moon

വധശിക്ഷയ്‌ക്കെതിരെ ലോകത്തിന്റെ പലഭാഗത്തും നിയമനിര്‍മാണം നടത്തിവരികയാണ്. പ്രാകൃതമായ ശിക്ഷ രീതികൊണ്ട് കുറ്റവാളികളെ തുടച്ചുനീക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പാക് സര്‍ക്കാരിനെ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പാക് സര്‍ക്കാര്‍ യുഎന്നിന് ഉറപ്പു നല്‍കിയതായാണ് വിവരം.

കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പാക്കിസ്ഥാന്‍ അടുത്തിടെ യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ മറുപടിയാണ് യുഎന്‍ പാക്കിസ്ഥാന് നല്‍കിയത്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഎന്നിന്റെ അസംതൃപ്തിക്ക് പാത്രമാകാന്‍ പാക്കിസ്ഥാന്‍ തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
UN chief Ban Ki-moon urges Pakistan to end executions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X