Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുക്കുഷിമ ആണവ നിലയത്തിലെ മലിന ജലം പസഫിക്കിലേക്ക് ഒഴുക്കാൻ ജപ്പാന് യുഎൻ അനുമതി; എതിർത്ത് രാജ്യങ്ങൾ

ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയിൽ ശേഖരിച്ചുവെച്ചിരിക്കുന്ന മലിനജനം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ അനുമതി നൽകിയിരിക്കുകയാണ് യുഎൻ ആണവ സമിതി. മലിനജലം കടലില്‍ ഒഴുക്കുന്നത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കില്ലെന്നും കടലിൽ ആണവ വികിരണ സാധ്യത ദുർബലമാണെന്നുമാണ് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.തീരുമാനത്തിനെതിരെ ചൈന,ദക്ഷിണ കൊറിയ പോലുള്ള പസഫിക് ദ്വീപ് രാജ്യങ്ങൾ ഇതിനോടകം തന്നെ ശക്തമായ എതിർപ്പുമായി രംഗത്തെത്തി കഴിഞ്ഞു.

20111 ൽ ജപ്പാനെ നടുക്കിയ ഫുകുഷിമ ആണവ ദുരന്തത്തോടെയാണ് ആണവ റിയാക്ടറിലെ മലിനജലം സംബന്ധിച്ച പ്രതിസന്ധി ഉടലെടുത്തത്. റിക്ടർ സ്കെയിലിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഫുക്കുഷിമ ഡൈചി ആണവ റിയാക്ടറിലെ ശീതീകരണ സംവിധാനം തകരാറിലായി. ഭൂകമ്പത്തിൽ ഭൂഗർഭജലം റിയാക്ടറിലേക്ക് കയറുകയും ആണവ വികിരണ ശേഷിയുള്ള ഐസോടോപ്പുകൾ ജലത്തിൽ കലരുകയും ചെയ്തു. അന്ന് മുതൽ ഈ മലിന ജലം ടാങ്കുകളിൽ ശേഖരിച്ച് വെച്ചിരിക്കുകയാണ് ജപ്പാൻ. ഇതാണ് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ തീരുമാനമായിരിക്കുന്നത്.

fukushima-

ആണവനിലയം പ്രതിദിനം 100 ക്യുബിക് മീറ്റർ മലിനജലം ഉത്പാദിപ്പിക്കുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ, 1,000 ടാങ്കുകളിൽ ഏകദേശം 1.3 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമുണ്ടെന്നാണ് കണക്ക്.ഹൈ​ഡ്ര​ജ​ൻ ഐ​സോ​ടോ​പാ​യ ട്രീഷ്യം ഒ​ഴി​കെ അ​പ​ക​ട​ക​ര​മാ​യ എ​ല്ലാ വസ്തുക്കളും വേർതിരിച്ചിട്ടുണ്ടെന്നാണ് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി (ടെപ്‌കോ) അവകാശപ്പെടുന്നത്.ഭൂർഗ തുരങ്കത്തിലൂടെയായിരിക്കും ഈ മലിനജലം കടലിലേക്ക് ഒഴുക്കുക. ജലം പൂർണമായും ഒഴുക്കി കളയുന്നതിന് പതിറ്റാണ്ടുകൾ എടുക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

മലിന ജലം ഒഴുക്കുന്നതിൽ ജപ്പാനിലെ പ്രാദേശിക മത്സ്യബന്ധന സമൂഹവും വിവിധ രാജ്യങ്ങളും ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. മലിനജലം കടലിലേക്ക് ഒഴുക്കുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയാണ് ജപ്പാനിലെ മത്സ്യബന്ധന മേഖല ഉയർത്തുന്നത്.

രാസശുദ്ധീകരണ പ്രക്രീയകൾക്ക് വിധേയമാക്കിയാണ് ജലം ഒഴുക്കുന്നതെന്ന ജപ്പാന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുകയാണ് തെക്കൻ പെറുവിലെ ടാക്‌ന പ്രവിശ്യയുടെ ഗവർണർ ലിലിയാന കോർനെജോ.'വെള്ളം ശുദ്ധീകരിച്ചെന്ന് ജപ്പാൻ അവകാശപ്പെടുമ്പോഴും റേഡീയോ ആക്ടീവ് ഘടകങ്ങൾ വെള്ളത്തിൽ ഉണ്ടെന്ന് തന്നെയാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. സമുദ്രത്തെ മാത്രമല്ല പെറു തീരത്ത് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ആളുകളെ ഇത് ദോഷകരമായി ബാധിക്കും', അവർ പറഞ്ഞു.

പസഫിക്കിലേക്ക് മലിനജലം തുറന്നുവിടരുതെന്ന് ഫുകുഷിമയിലെ മത്സ്യത്തൊഴിലാളി യൂണിയനുകളും വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. സർക്കാർ തീരുമാനത്തെ എതിർക്കുന്നത് തുടരുമെന്ന് മിയാഗി പ്രിഫെക്ചറൽ ഫിഷറീസ് സഹകരണ സംഘങ്ങളുടെ തലവൻ ഹരുഹിക്കോ തെരസാവ പറഞ്ഞു.

ആണവ-മലിനമായ ജലം ശാസ്ത്രീയവും സുരക്ഷിതവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ജാപ്പാൻ സ്വീകരിക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടു. മലിനജലം പസഫിക് സമുദ്രത്തിലെത്തുന്ന സാഹചര്യത്തിൽ ദക്ഷണികൊറയ കടലിലെ ഉപ്പ് വന്‍തോതില്‍ ശേഖരിച്ച് കഴിഞ്ഞു.

അതേസമയം ഇപ്പോൾ മലിനജലം തുറന്നുവിടുന്നത് കാര്യമായി ബാധിക്കില്ലെന്നാണ് പോർട്ട്‌സ്മൗത്ത് സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ജിം സ്മിത്ത് ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു ഭൂകമ്പമോ ചുഴലിക്കാറ്റോ ഉണ്ടായാൽ വെള്ളം ശേഖരിച്ചുവെച്ച ടാങ്കിൽ ചോർച്ചയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ റേഡിയോ ന്യൂക്ലൈഡുകളുടെ ദീർഘകാല പാരിസ്ഥിതിക ആഘാതം വിലയിരുത്തേണ്ടത് പ്രധാനമാണെന്നാണ് ടോക്കിയോ സർവകലാശാലയിലെ ശാസ്ത്രജ്ജനായ ഷിഗെയോഷി ഒട്ടോസാക്ക പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+