വിമാനത്തില്‍ കയറിയ വധൂവരന്മാര്‍ക്ക് 'പണി' കിട്ടി; ഇത് സ്ഥിരം പരിപാടി, വീണ്ടും യുണൈറ്റഡ് എയര്‍ലൈന്‍സ്

  • By: Akshay
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: വിവാദങ്ങളില്‍ നിന്ന് പിടിവീഴാതെ യുണൈറ്റഡ് എയര്‍ലൈന്‍സ്. കമിതാക്കളെ ബലം പ്രയോഗിച്ച് പുറത്താക്കി എന്നതാണ് പുതിയ വിവാദം. വിവാഹ ചടങ്ങിനായി ഹ്യൂസ്റ്റണില്‍നിന്ന് കോസ്റ്റാറിക്കയിലേയ്ക്ക് പോകുകയായിരുന്ന കമിതാക്കളെ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.

ഹ്യൂസ്റ്റണില്‍ നിന്നും കോസ്റ്റാറിക്കയിലേയ്ക്ക് യാത്ര തിരിച്ച മൈക്കല്‍ ഹോല്‍, പ്രതിശ്രുത വധു ആംബര്‍ മാക്‌സ്‌വെല്‍ എന്നിവരെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ബലം പ്രയോഗിച്ച് പുറത്താക്കയിത്. യാത്രക്കാര്‍ അധികമെന്ന കാരണത്താല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കിയ വിവാദം കെട്ടടങ്ങുന്നതിനിടയിലാണ് വീണ്ടും പുതിയ വിവാദം.

ടിക്കറ്റില്ല

ടിക്കറ്റില്ല

എക്കോണമി ക്ലാസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്ത ഹോലും പ്രതിശ്രുത വധുവും അനുവാദമില്ലാതെ ഉയര്‍ന്ന ക്ലാസില്‍ ചെന്നിരിക്കുകയും നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

 കൂടുതല്‍ പണം

കൂടുതല്‍ പണം

എന്നാല്‍ എക്കോണമി ക്ലാസിലുള്ള തങ്ങളുടെ സീറ്റില്‍ ഒരു യാത്രക്കാരന്‍ ഉറങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഒഴിഞ്ഞ സീറ്റുകള്‍ അനുവദിക്കണമെന്നും കൂടുതല്‍ പണം നല്‍കാമെന്ന് അറിയികുക മാത്രമാണ് ചെയ്തതെന്ന് കമിതാക്കള്‍ പറയുന്നു.

 യാത്ര ചെയ്തില്ല

യാത്ര ചെയ്തില്ല

തങ്ങള്‍ എക്കോണമി ക്ലാസില്‍ യാത്ര ചെയ്തു എന്നത് ശരിയല്ലെന്ന് ഹോല്‍ പറയുന്നു.

 വീഡിയോ വൈറലായി

വീഡിയോ വൈറലായി

യാത്രക്കാര്‍ അധികമെന്ന കാരണത്താല്‍ കഴിഞ്ഞ ആഴ്ചയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് വിയ്റ്റ്‌നാം വംശജനായ ഡോക്ടറെ വലിച്ചിഴച്ച് പുറത്താക്കിയത്. ഇതിന്റെ വീഡിയോ ഒരാള്‍ സോഷ്യല്‍മീഡിയയിലിട്ടതോടെ വന്‍ വിവാദമാകുകയായിരുന്നു.

English summary
An engaged couple were removed from a United Airlines flight to Costa Rica on Saturday, as the airline remained under scrutiny following outrage caused by a video last week of a passenger being forcibly removed from a flight.
Please Wait while comments are loading...