കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിയില്‍ ഇനിയും ആക്രമണം നടത്തുമെന്ന് അമേരിക്ക; പ്രേരിപ്പിച്ചത് കരളലിയിക്കുന്ന ചിത്രങ്ങള്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സിറിയയില്‍ ഇനിയും ആക്രമണം നടത്തുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. സിറിയയിലെ അമേരിക്കന്‍ സൈനിക നടപടി ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത ഐക്യരാഷ്ട്ര സമിതിയുടെ അടിയന്തര യോഗത്തിലാണ് യുഎസ് പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്. രാസായുധപ്രയോഗം നടത്തിയ സിറിയയിലെ ബാഷര്‍ ഭരണകൂടത്തിനെതിരെ അമേരിക്ക നേരിട്ട് നല്‍കിയ ആദ്യത്തെ തിരിച്ചടിയായിരുന്നു മിസൈല്‍ ആക്രമണം.

സിറിയയില്‍ അമേരിക്ക നടത്തിയ സൈനിക ഇടപെടല്‍ ശരിയാണെന്നും കൂടുതല്‍ ആക്രമണം നടത്താന്‍ യുഎസ് സന്നദ്ധമാണെങ്കിലും അങ്ങന ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്നും നിക്കി ഹാലെ വ്യക്തമാക്കി. സിറിയയ്‌ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിച്ചത് രാസായുധ പ്രയോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സിറിയയുടെ നീക്കത്തിന് തിരിച്ചടി നല്‍കുമെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നുവെങ്കിലും ഏത് തരത്തിലുള്ളതായിരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

nikki-haley

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖൂന്‍ പട്ടണത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ രാസായുധ പ്രയോഗത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 86 പേര്‍ മരിച്ച സംഭവത്തിന് തിരിച്ചടിയായാണ് അമേരിക്ക ഷെയ്‌റാത്തിലുള്ള വ്യോമസേനാ താവളത്തിലേയ്ക്ക് മിസൈലുകള്‍ വര്‍ഷിച്ചത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലെ യുഎസ്എസ് റോസ്, യുഎസ്എസ് പോര്‍ട്ടര്‍ എന്നീ യുദ്ധക്കപ്പലുകളില്‍ നിന്നായി 59 ടൊമാഹോക് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചത്.

സിറിയയുടെ രാസായുധപ്രയോഗത്തിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ രംഗത്തെത്തിയെങ്കിലും സിറിയയ്ക്ക് പിന്തുണ നല്‍കുന്ന റഷ്യ അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റമാണ് അമേരിക്കയുടെ നടപടിയെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ വ്‌ളാഡിമിര്‍ സഫ്‌റോങ്കോവ് പ്രതികരിച്ചത്.

English summary
The United States warned on Friday it is ready to hit Syria again after a missile strike that infuriated Moscow and fueled calls for a push to end the six-year war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X