കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്കയും കളി തുടങ്ങി, സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കി, റഷ്യയെ തോല്‍പ്പിയ്ക്കാനോ

Google Oneindia Malayalam News

ബെയ്‌റൂട്ട്: സിറിയയില്‍ പുതിയ യുദ്ധ തന്ത്രങ്ങളുമായി അമേരിയ്ക്ക. റഷ്യ നടത്തുന്നത് പോലെ നേരിട്ടുള്ള യുദ്ധങ്ങളിലൂടെയല്ല അമേരിയ്ക്ക ഐസിസിനെ നേരിടുന്നത്. ഐസിസിന് എതിരായി പ്രവൃത്തിയ്ക്കുന്ന സിറിയയിലെ പല സംഘടനകള്‍ക്കും വേണ്ട ആയുധങ്ങള്‍ വിതരണം ചെയ്താണ് അമേരിയ്ക്ക വേറിട്ട യുദ്ധ തന്ത്രം പയറ്റുന്നത്.

വ്യോമമാര്‍ഗം വിമതര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. സി-17 കാര്‍ഗോ വിമാനങ്ങളിലാണ് വടക്കന്‍ സിറിയയില്‍ അമേരിയ്ക്ക ആയുധ വിതരണം നടത്തിയത്. വിമതരില്‍ അതീവ ആക്രമണകാരികളല്ലാത്ത സംഘടനകളും ഐസിസിനെതിരെ പോരാടുന്ന വരുമായ ഒട്ടേറെ ചെറു സംഘടനകള്‍ സിറിയയില്‍ ഉണ്ട്. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിമതര്‍ക്ക് ആയുധ പരിശീലനവും കഴിഞ്ഞയാഴ്ച അമേരിയ്ക്ക നല്‍കിയിരുന്നു.

കുര്‍ദ്ദുകള്‍

കുര്‍ദ്ദുകള്‍

ഷിയ കുര്‍ദ്ദുകളാണ് ഐസിസിനെതിരെ പോരാടന്നവരില്‍ ഏറെയും. അല്‍ നുസ്ര പോലുള്ള സുന്നി തീവ്രവാദ സംഘടനകളും ഐസിസനെതിരെ പോരാടുന്നുണ്ട്. അല്‍ നുസ്രയ്ക്ക് ഉള്‍പ്പടെ അമേരിയ്ക്ക ആയുധം വിതരണം ചെയ്തതായാണ് വാര്‍ത്ത.

YPG

YPG

കുര്‍ദ്ദിഷ് സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റസ് ചെറു സംഘടനകളെ ഏകീകരിയ്ക്കുന്നുണ്ട്. അമേരിയ്ക്കയുടെ സഹായവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിയ്ക്കുന്നുണ്ട്. കുര്‍ദ്ദുകള്‍, അറബുകള്‍, തുര്‍ക്കികള്‍ എന്നിവര്‍ ഈ സംഘടനയില്‍ ഉണ്ട്. ഐസിസിനെതിരായ പോരാട്ടം തന്നെയാണ് ഇവരുടെ പ്രധാന ലക്ഷ്യം

റഷ്യ....

റഷ്യ....

സുന്നി മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വച്ചാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് അല്‍ നുസ്ര നേതാവ് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും തോറ്റോടിയ ചരിത്രം റഷ്യ മറക്കരുതെന്നും അല്‍ നുസ്ര ഓര്‍മ്മപ്പെടുത്തുന്നു

കുര്‍ദ്ദിഷ് സൈന്യം

കുര്‍ദ്ദിഷ് സൈന്യം

കുര്‍ദ്ദിഷ് സൈന്യത്തിനാണ് അമേരിയ്ക്ക പിന്തുണ നല്‍കുന്നത്

ഐസിസ്

ഐസിസ്

ഐസിസിനെതിരെ തന്നെയാണ് വ്യത്യസ്തമായ രീതിയില്‍ യുഎസും റഷ്യയും യുദ്ധം ചെയ്യുന്നത്.

എന്താകും

എന്താകും

ഈ യുദ്ധത്തിന്റെ അവസാനം എന്താകും ?

English summary
US airdrops ammunition to Syrian Arab rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X