സനായില്‍ അടക്കം ബ്രിട്ടന്റെയും യുഎസ്സിന്റെയും ആക്രമണം; ചെങ്കടലിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി
വാഷിംഗ്ടണ്‍: ചെങ്കടലില്‍ ആക്രമണത്തിന് തിരിച്ചടി നല്‍കി ബ്രിട്ടനും അമേരിക്കയും. ബ്രിട്ടനും അമേരിക്കയും യെമനിലെ ഹൂതി വിമതരുമായി ബന്ധമുള്ള കേന്ദ്രങ്ങളെയാണ് യെമനില്‍ ആക്രമിച്ചിരിക്കുന്നത്. ചെങ്കടലില്‍ കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണത്തിനെതിരെ ഇത്ര ശക്തമായ മറുപടി ആദ്യമായിട്ടാണ് നല്‍കുന്നത്.
യെമനികള്‍ ആകെ നിരവധി സ്‌ഫോടനങ്ങള്‍ നടന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിലും കടുത്ത നടപടിയെടുക്കാന്‍ യാതൊരു മടിയും കാണിക്കില്ലെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം ചെങ്കടലില്‍ ആക്രമണം തുടരുമെന്ന സൂചനയാണ് യുഎസ് നല്‍കിയിരിക്കുന്നത്.

ഈ ആക്രമണങ്ങള്‍ സ്വതന്ത്ര സഞ്ചാരം തടയുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ഞങ്ങളുടെ ശത്രുക്കള്‍ക്ക് നല്‍കുന്നതെന്നും ബൈഡന്‍ പറഞ്ഞു. ചരക്കുകപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തി വരുന്ന ആക്രമണങ്ങള്‍ക്കാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
അതേസമയം ഹൂതികള്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍-സയണിസ്റ്റ്-ബ്രിട്ടീഷ് ആക്രമണമാണിതെന്നും ഹൂതി നേതാവ് പറഞ്ഞു. തലസ്ഥാന നഗരിയായ സനായിലും, സാദ, ധാമര്‍ എന്നിവിടങ്ങളിലും, ഹുദൈദ ഗവര്‍ണറേറ്റിലും ആക്രമണം നടന്നുവെന്ന് ഹൂതികള്‍ പറഞ്ഞു. ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ച ശേഷമാണ് ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം നടത്താന്‍ ആരംഭിച്ചത്.
കപ്പല്‍, വിമാനം, അന്തര്‍വാഹിനി എന്നിവ മുഖേനയാണ് ആക്രമണം നടത്തിയ യുഎസ്സിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു ഡസനില്‍ അധികം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായും, ഹൂത്തികളുടെ സൈനിക കരുത്ത് ദുര്‍ബലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ നിര്‍ദേശങ്ങളെ തള്ളിയാണ് മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ നടത്തിയത്. യെമനില്‍ പൂര്‍ണമായ ആധിപത്യമുള്ള ഹൂതികള്‍ക്ക് ഇവിടെ സ്വാധീന മേഖലയാണ്. നേരത്തെ യുഎസ്സ് അടക്കം വലിയ മുന്നറിയിപ്പ് നല്‍കിയിട്ടും ആക്രമണം നിര്‍ത്താന്‍ ഹൂതികള്‍ തയ്യാറായിരുന്നില്ല.
ഹമാസിനെ പിന്തുണച്ച് കൊണ്ടാണ് ഈ ആക്രമണം നടത്തുന്നതെന്ന് ഹൂതികള്‍ പറയുന്നു. ഇതുവരെ 27 കപ്പലുകളാണ് ഹൂതികള്‍ ആക്രമിച്ചത്. അന്താരാഷ്ട്ര വ്യാപാര മേഖലയെ ഒന്നടങ്കം താളം തെറ്റിച്ചിരുന്നു ഈ ആക്രമണം. യൂറോപ്പും ഏഷ്യയും തമ്മിലുള്ള നിര്‍ണായക വ്യാപാര മേഖലയാണിത്.
ചെങ്കടല്‍ വഴിയാണ് ലോകത്തെ ചരക്ക് ഗതാഗതത്തിന്റെ 15 ശതമാനം കടന്നുപോകുന്നത്. ഇത് വിതരണ ശൃംഖലയ്ക്ക് വലിയ വെല്ലുവിളിയായി മാറിയിരുന്നു. സനാ വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക ബേസും യുഎസ് ആക്രമിച്ചു. തായിസ് വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള സൈനിക സൈറ്റിലും ആക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications