ആകെ26,171 ബോംബുകള്‍, 1 ദിവസം 72, 1 മണിക്കൂറില്‍ 3.. 2016ല്‍ അമേരിക്ക ബോംബിട്ടതിന്റെ കണക്കുകള്‍!!!

  • By: Kishor
Subscribe to Oneindia Malayalam

അമേരിക്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ വര്‍ഷമായിരുന്നു 2016. ബറാക് ഒബാമയുടെ പിന്തുടര്‍ച്ചക്കാരനായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ വര്‍ഷം. ലോക പോലീസായ അമേരിക്കയുടെ പ്രസംഗം മുഴുവന്‍ പതിവ് പോലെ സമാധാനത്തെക്കുറിച്ചായിരുന്നു. എന്നാല്‍ സത്യത്തില്‍ അവര്‍ ചെയ്തതോ. അത് യുദ്ധമാണ്. പച്ചയായ യുദ്ധം.

Read Also: ഡ്രൈവര്‍ ഉറങ്ങിയില്ല, കാര്‍ ഡിവൈഡറിലും തട്ടിയില്ല.. എല്ലാം കഥകള്‍... മോനിഷ മരിച്ചതെങ്ങനെ? ഏക സാക്ഷിയായ അമ്മ പറയുന്നു!

26,171 തവണയാണ് അമേരിക്ക മറ്റ് രാജ്യങ്ങളില്‍ ബോംബ് വര്‍ഷിച്ചത്. അതും 2016 എന്ന ഒരൊറ്റ വര്‍ഷം. ഒരു ദിവസം 72 ബോംബുകള്‍. ഒരു മണിക്കൂറില്‍ ചുരുങ്ങിയത് 3 ബോംബുകള്‍. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, യെമന്‍, സോമാലിയ, പാകിസ്താന്‍ എന്നിങ്ങനെ പോകുന്നു ലോകസമാധാനം നിലനിര്‍ത്താന്‍ വേണ്ടി അമേരിക്ക ബോംബിട്ട രാജ്യങ്ങള്‍...

അമേരിക്കയുടെ ആക്രമണങ്ങള്‍

അമേരിക്കയുടെ ആക്രമണങ്ങള്‍

അമേരിക്കയിലെ തന്നെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ് ഫോറില്‍ റിലേഷന്റെ കണക്കുകള്‍ പ്രകാരമാണ് അമേരിക്ക 2016ല്‍ ഇത്രയും ബോംബ് വര്‍ഷിച്ചത്. ബറാക് ഒബാമ ഭരണം അവസാനിപ്പിച്ച വര്‍ഷം ഇറാഖ് മുതല്‍ പാകിസ്താന്‍ വരെയുള്ള രാജ്യങ്ങളിലായി അമേരിക്ക 26171 ബോംബുകളിട്ടു.

ഇതിലും കൂടുതലാണോ

ഇതിലും കൂടുതലാണോ

തങ്ങള്‍ നല്‍കുന്നത് ഏകദേശ കണക്കാണ് എന്നാണ് കൗണ്‍സില്‍ ഓഫ് ഫോറില്‍ റിലേഷന്‍ പറയുന്നത്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ല എന്നത് തന്നെ കാരണം. പാകിസ്താനിലും യെമനിലും സോമാലിയയിലും നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങള്‍ പരസ്പര വിരുദ്ധമാണ്. ഒരു ഓപ്പറേഷനിടെ തന്നെ പല ആക്രമണങ്ങള്‍ നടന്നിട്ടുകും.

ഇറാഖിലും സിറിയയിലും

ഇറാഖിലും സിറിയയിലും

26171 ല്‍ ഏറ്റവും കൂടുകല്‍ ബോംബാക്രമണങ്ങള്‍ നടന്നത് ഇറാഖിലും സിറിയയിലുമാണ്. 24287 ആക്രമണങ്ങള്‍. രണ്ട് രാജ്യങ്ങളില്‍ നിന്നും ഐസിസിനെ തുരത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. 2015ല്‍ ഇറാഖിലും സിറിയയിലുമായി 22110 ബോംബുകളാണ് അമേരിക്ക ഇട്ടത്. അഫ്ഗാനിസ്ഥാനില്‍ 947 ആയിരുന്ന ബോംബാക്രമണം 1337 ആയി ഉയര്‍ന്നു.

ഒബാമ പറഞ്ഞതും ചെയ്തതും

ഒബാമ പറഞ്ഞതും ചെയ്തതും

പുതിയൊരു ലക്ഷ്യം മുന്നില്‍ വെക്കുന്നു എന്ന് പറഞ്ഞാണ് ബറാക് ഒബാമ 2008ല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയത്. യുദ്ധം അവസാനിപ്പിക്കുക എന്നതായിരുന്നു അത്. എന്നാല്‍ അത് നടന്നില്ല എന്ന് മാത്രമല്ല ഓരോ വര്‍ഷം കഴിയുന്തോറും അമേരിക്ക മറ്റ് രാജ്യങ്ങളില്‍ നടത്തുന്ന ബോംബാക്രമണങ്ങളുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്യുന്നു.

English summary
US bombed Iraq, Syria, Pakistan, Afghanistan, Libya, Yemen, Somalia in 2016
Please Wait while comments are loading...