കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാപിറ്റോള്‍ കലാപം; ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം എന്ന് ഹൗസ് പാനല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം എന്ന് ശുപാര്‍ശ. കഴിഞ്ഞ വര്‍ഷം യു എസ് ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച കോണ്‍ഗ്രസ് കമ്മിറ്റിയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം എന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കലാപത്തിന് പ്രേരിപ്പിച്ചതിനും ഔദ്യോഗിക നടപടി തടസപ്പെടുത്തിയതിനും യു എസ് സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും ഡൊണാള്‍ഡ് ട്രംപിനെ നിയമ നടപടിക്ക് വിധേയമാക്കണം എന്ന് ഹൗസ് പാനല്‍ ഏകകണ്ഠമായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.

Swdds

നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സമാധാനപരമായ അധികാര കൈമാറ്റത്തെ തടസപ്പെടുത്താന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ദേശിച്ചിരുന്നു എന്നതിന് കമ്മിറ്റി സുപ്രധാന തെളിവുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്ന് പാനലിന്റെ കണ്ടെത്തലുകള്‍ വിശദീകരിക്കുന്നതിനിടയില്‍ ഹൗസ് പാനല്‍ പ്രതിനിധി ജാമി റാസ്‌കിന്‍ പറഞ്ഞു.

ഇന്ന് എന്റെ സഹപ്രവര്‍ത്തകര്‍ വിവരിച്ചതും ഞങ്ങളുടെ ഹിയറിംഗുകളിലുടനീളം ശേഖരിച്ചതുമായ തെളിവുകള്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപന് എതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ ഉതകുന്നതാണ് എന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ജാമി റാസ്‌കിന്‍ കൂട്ടിച്ചേര്‍ത്തു.

പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...

ക്യാപ്പിറ്റോള്‍ കലാപത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പങ്കിനെയും ജോ ബൈഡന്‍ വിജയിച്ച 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് നിയമിച്ച പ്രത്യേക കൗണ്‍സലിാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

ക്രിമിനല്‍ കുറ്റം ചുമത്തുക എന്നത് പ്രതീകാത്മകമാണ് എന്നതിനാല്‍ ട്രംപിനെയോ മറ്റുള്ളവരെയോ പ്രോസിക്യൂട്ട് ചെയ്യണോ എന്ന് നീതിന്യായ വകുപ്പ് ആത്യന്തികമായി തീരുമാനിക്കും. അതേസമയം നീതിക്ക് ഒരു റോഡ്മാപ്പ് നല്‍കാന്‍ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് എല്ലാ വിശ്വാസമുണ്ട് എന്ന് ചെയര്‍മാന്‍ ബെന്നി തോംസണ്‍ ഡി-മിസ് പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കമ്മിറ്റിയില്‍ 9-0 ന്റെ വോട്ടെടുപ്പും നടന്നു.

അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്

154 പേജുള്ള റിപ്പോര്‍ട്ടിന്റെ സംഗ്രഹം, ഹിയറിങ് അവസാനിച്ചതോടെ പരസ്യമായി. ട്രംപ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും വോട്ടര്‍ തട്ടിപ്പ് സംബന്ധിച്ച തെറ്റായ ആരോപണങ്ങള്‍ മനഃപൂര്‍വം പ്രചരിപ്പിക്കുകയും കോണ്‍ഗ്രസിനെയും നീതിന്യായ വകുപ്പിനെയും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റിനെയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
US Capitol riot; House panel calls for criminal charges against Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X