'തായ്വാന് സ്വാതന്ത്ര്യത്തെ പിന്തുണക്കില്ല'; ചൈനീസ് സന്ദര്‍ശനത്തിനിടെ ആന്റണി ബ്ലിങ്കണ്
ബീജിംഗ്: തായ്വാന് സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നില്ലെന്നും ചൈനയുടെ സമ്പദ്വ്യവസ്ഥ തകര്‍ക്കുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബീജിംഗിലെ യുഎസ് എംബസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിലെ ഉന്നതോദ്യോഗസ്ഥരുമായുള്ള തന്റെ എല്ലാ കൂടിക്കാഴ്ചകളും ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് - ചൈന തമ്മിലുള്ള മത്സരം സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്നാണ് ആഗ്രഹമെന്നും ബ്ലിങ്കണ് വ്യക്തമാക്കി. തായ്വാന് കടലിടുക്കിലെ ചൈനയുടെ പ്രകോപനപരമായ നടപടികളില്‍ ആശങ്കയുണ്ടെന്നും ബ്ലിങ്കണ് പറഞ്ഞു. അതേസമയം ചൈന-യുഎസ് ബന്ധം സുസ്ഥിരമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന യുക്തിപരവും പ്രായോഗികവുമായ മനോഭാവം യുഎസ് സ്വീകരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയില്‍ ഷി ജിന്‍പിംഗ്, ബ്ലിങ്കണോട് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ബൈഡനും താനും ബാലിയില്‍ എത്തിയ പൊതുവായ ധാരണകള്‍ പിന്തുടരാന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട് എന്നും ഷി ജിന്‍പിംഗ് പറഞ്ഞു. ചൈന-യുഎസ് ബന്ധം സുസ്ഥിരമാക്കുന്നതിന് ബ്ലിങ്കന്‍ നല്ല സംഭാവനകള്‍ നല്കാന് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്, ഉന്നത നയതന്ത്രജ്ഞന് വാങ് യി എന്നിവരുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് ബ്ലിങ്കണ് ഷി ജിന്‍പിംഗിനെ കണ്ടത്.
അമേരിക്കയും ചൈനയും നിരവധി വിഷയങ്ങളില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്ന് ഷി ജിന്‍പിംഗ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള് തമ്മിലുള്ള ബന്ധം അടുത്തിടെ ഗുരുതരമായി വഷളായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ഒരു യുഎസ് ഉന്നതോദ്യോഗസ്ഥന് ആദ്യമായാണ് ചൈനയിലെത്തുന്നത്. അതേസമയം ചൈന-യുഎസ് ബന്ധം നിര്‍ണായക ഘട്ടത്തിലാണ് എന്നാണ് വാങ് യി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞത്.
ചൈന-യുഎസ് ബന്ധം ആരോഗ്യകരവും സുസ്ഥിരവുമായ ട്രാക്കിലേക്ക് തിരിച്ചുവരണം. ചൈനയ്ക്കും അമേരിക്കയ്ക്കും ഒത്തുചേരാനുള്ള ശരിയായ വഴി കണ്ടെത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരം, സാങ്കേതികവിദ്യ, തായ്വാന് എന്നിവയുള്‍പ്പെടെ നിരവധി പ്രശ്നങ്ങളില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ കൂടിയിരുന്നു.
എന്നാല്‍ ജി 20 ഉച്ചകോടിക്കിടെ ബാലിയില്‍ ബൈഡനും ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകാന്‍ കാരണമായിരുന്നു. നേരത്തെ ആന്റണി ബ്ലിങ്കണ് ഫെബ്രുവരിയില്‍ ചൈന സന്ദര്‍ശിക്കാനിരുന്നതാണ്. എന്നാല്‍ അമേരിക്കയില്‍ കണ്ടെത്തിയ ചൈനീസ് ചാര ബലൂണ്‍ വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെ സന്ദര്‍ശനം മാറ്റി വെക്കുകയായിരുന്നു.
ഇതിന് പിന്നാലെ ചൈനയോട് കടുത്ത നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പോലുള്ള മേഖലകളില്‍ പരിമിതമായ സഹകരണത്തിന് ബൈഡന് തയ്യാറായിരുന്നു. ഇനി ഈ വര്‍ഷം സെപ്റ്റംബറില്‍ ജോ ബൈഡനും ഷി ജിന്‍പിംഗും ജി 20 ഉച്ചകോടിക്കായി ന്യൂഡല്‍ഹിയില്‍ എത്തുമ്പോള്‍ കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications