കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന് ഹിലരിയുടെ ഗതി വരുമോ? ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ആശങ്ക, എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ല!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച്ച മാത്രമാണ് ഉള്ളത്. സര്‍വേകളിലെല്ലാം ജോ ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലും കൈവിട്ട് തുടങ്ങിയിരിക്കുകയാണ്. അവര്‍ക്ക് ജോ ബൈഡന്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലും ഡൊണാള്‍ഡ് ട്രംപിനും വിജയിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും ഡെമോക്രാറ്റുകള്‍ അതിനേക്കാള്‍ കടുത്ത ആശങ്കയിലാണ്. 2016ല്‍ സര്‍വേകളിലെല്ലാം മുന്നില്‍ നിന്നിട്ടും ഹിലരി ക്ലിന്റണ്‍ പരാജയപ്പെട്ടതാണ് ഏറ്റവും വലിയ പ്രശ്‌നമായി മുന്നിലുള്ളത്. ട്രംപ് അപ്രതീക്ഷിതമായിട്ടാണ് ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

1

മൂന്ന് നിര്‍ണായക സംസ്ഥാനങ്ങളില്‍ ചെറിയ വിജയങ്ങളോടെയാണ് ഹിലരിയെ ശരിക്കും ട്രംപ് വീഴ്ത്തിയത്. ബൈഡന്‍ ലീഡ് ചെയ്യുന്നു എന്ന മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ ഡെമോക്രാറ്റുകളെ ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം ഇവിടെ ബൈഡന് ഗുണകരമായ ചില കാര്യങ്ങളുണ്ട്. ഹിലരിയുടെ പ്രതിച്ഛായ ഏറ്റവും മോശമായിരുന്നു 2016ല്‍. അവര്‍ ജനപ്രിയ ആയിരുന്നെങ്കിലും സ്വകാര്യ ഇമെയില്‍ സെര്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ എഫ്ബിഐ അന്വേഷണം തിരഞ്ഞെടുപ്പ് സമയത്ത് നേരിടേണ്ടി വന്നു. അന്ന് എല്ലാത്തിനേക്കാളും മാധ്യമശ്രദ്ധ ഈ വിഷയത്തിനാണ് ലഭിച്ചത്. ഇത് ഹിലരിയുടെ ക്യാമ്പയിനെ നെഗറ്റീവായി ബാധിച്ചിരുന്നു. ഹിലരിയല്ല, മറ്റേതെങ്കിലും നേതാവായിരുന്നെങ്കില്‍ ട്രംപ് വിജയിക്കില്ലായിരുന്നു.

ബൈഡന്റെ കാര്യമെടുത്താല്‍ ഹിലരിയെ പോലെ യാതൊരു നെഗറ്റീവ് കാര്യങ്ങളും അദ്ദേഹത്തിനെതിരെയില്ല. ബൈഡനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം പോലും തള്ളിപോയി. ട്രംപ് ഹിലരിയെ തോല്‍പ്പിച്ച നിര്‍ണായക സ്വിംഗ് സ്റ്റേറ്റുകളില്‍ ബൈഡന്‍ ലീഡ് ചെയ്യുന്നുണ്ട്. മിഷിഗണില്‍ 7.9 ശതമാനവും പെനിസില്‍വാനിയയില്‍ 6.7 ശതമാനവും വിസ്‌കോന്‍സിനില്‍ 7.4 ശതമാനവുമുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങളിലൊക്കെ ബൈഡന്‍ തന്നെയാണ് മുന്നില്‍. ഈ മൂന്ന് സംസ്ഥാനങ്ങള്‍ വളരെ നിര്‍ണായകമാണ് ബൈഡന് ജയിക്കാന്‍. നോര്‍ത്ത് കരോലിന, അരിസോണ, നെവാഡ, ഫ്‌ളോറിഡ, ജോര്‍ജിയ തുടങ്ങിയ ട്രംപ് മേധാവിത്തം നേടിയ സംസ്ഥാനങ്ങളിലും ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നു.

കഴിഞ്ഞ തവണ കൂടി പോപ്പുലര്‍ വോട്ട് ഹിലരിക്ക് തന്നെയായിരുന്നു. പക്ഷേ ഏറ്റവും വലിയ അട്ടിമറിയില്‍ ട്രംപ് വിജയിക്കുകയും ചെയ്തു. പോപ്പുലര്‍ വോട്ടിനേക്കാള്‍ 270 വോട്ടുകള്‍ വിജയിക്കാന്‍ വേണമെന്നതാണ്. ഇത്തവണ ട്രംപ് അഞ്ച് മില്യണില്‍ അധികം വോട്ടിന് പരാജയപ്പെടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിജയിച്ച രീതിയില്‍ പ്രവര്‍ത്തിക്കരുതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചില സ്വിംഗ് സ്റ്റേറ്റുകള്‍ ശക്തമായ പ്രചാരണമാണ് ഡെമോക്രാറ്റുകള്‍ നടത്തുന്നത്. കാരണം ദേശീയ സര്‍വേകള്‍ ശരിയാവണമെന്നില്ലെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്.

ട്രംപിന്റെ വോട്ടര്‍മാരില്‍ സൈലന്‍ഡ് വോട്ടര്‍മാരാണ് പ്രധാനം. ഇവര്‍ സര്‍വേയ്ക്ക് ബൈഡനെ പിന്തുണയ്ക്കുന്നുവെന്നും വോട്ടിംഗില്‍ ട്രംപിന്റെ പിന്തുണയ്ക്കുന്നതുമാണ് രീതി. ബാലറ്റ് വോട്ടെടുപ്പില്‍ അടക്കം നിലവില്‍ ഡെമോക്രാറ്റുകള്‍ വന്‍ ലീഡ് നേടിയിട്ടുണ്ട്. പക്ഷേ ട്രംപിന്റെ പ്രചാരണങ്ങള്‍ക്ക് വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. പക്ഷേ ജോ ബൈഡന്റെ റാലികള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് ആളുകള്‍ വരുന്നത് കുറവാണ്. വിര്‍ച്വല്‍ റാലികള്‍ കൂടുന്നത് ബൈഡന് ഗുണം ചെയ്യുമോ എന്ന് വ്യക്തമല്ല. ട്രഫല്‍ഗാര്‍ ഗ്രൂപ്പ് പറയുന്നത് ട്രംപ് ഫ്‌ളോറിഡയും മിഷിഗണും വിജയിക്കുമെന്നാണ്. ഇവര്‍ 2016ല്‍ പ്രവചിച്ചത് കറക്ടായിരുന്നു. ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ അദ്ദേഹത്തിന്റെ നെഗറ്റിവിറ്റി കാരണമാണ് അത് തുറന്നുപറയാതിരിക്കുന്നത്. പക്ഷേ ഇവര്‍ അദ്ദേഹത്തിന് വോട്ടെടുപ്പില്‍ വോട്ട് ചെയ്യാറുമുണ്ട്.

Recommended Video

cmsvideo
'MyNameIs'' Campaign Viral After Republican Senator Mispronunced Kamala Harris' Name

English summary
us election 2020: democratic party have concern on joe biden victory over donald trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X