കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ വോട്ടെടുപ്പ് കുതിക്കുന്നു, ഇതുവരെ വോട്ട് ചെയ്തത് 90 മില്യണ്‍ ആളുകള്‍, ട്രംപിന് ആശങ്ക!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തെരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം. പക്ഷേ നേരത്തെയുള്ള വോട്ടെടുപ്പ് കുതിക്കുകയാണ്. നാല് വര്‍ഷം മുമ്പുള്ള കണക്കുകളെയെല്ലാം തകര്‍ത്തെറിഞ്ഞാണ് മുന്നേറ്റം. ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പോരാട്ടത്തിന് വലിയ ആവേശമാണ് യുഎസ്സില്‍ നിലനില്‍ക്കുന്നത്. 90 മില്യണ്‍ അമേരിക്കന്‍ പൗരന്‍മാരാണ് ഇതുവരെ വോട്ട് ചെയ്തിരിക്കുന്നത്. നേരത്തെയുള്ള വോട്ടിംഗ് 2016ലെ മൊത്തം വോട്ടിംഗ് നിലയുടെ 65 ശതമാനത്തോളം വരും. രണ്ട് ദിവസം കൂടി ക്യാമ്പയിനിംഗ് ബാക്കിയുള്ളത് കൊണ്ട് റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

1

ഹാരിസ് കൗണ്ടിയില്‍ ഡ്രൈവ് ത്രൂ വോട്ടിംഗ് അനുവദിച്ച ക്ലര്‍ക്ക് ക്രിസ് ഹോളിന്‍സിനെതിരെ റിപബ്ലിക്കന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹോളിന്‍സ് ഡെമോക്രാറ്റാണ്. പോളിംഗ് ബൂത്തില്‍ നേരിട്ടെത്തുന്നതിന് പകരം ഡ്രോപ് ബോക്‌സില്‍ ബാലറ്റ് പേപ്പറുകള്‍ വോട്ട് ചെയ്ത് നിക്ഷേപിക്കുന്നതാണ് ഡ്രൈവ് ത്രൂ വോട്ടിംഗ്. എന്നാല്‍ ഹോളിന്‍സിന്റെ അധികാര പരിധിക്ക് പുറത്തുനില്‍ക്കുന്ന കാര്യമാണ് ഇതെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി പറയുന്നു.ഇയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് പാര്‍ട്ടി. ഇത്തരം വോട്ടുകള്‍ തള്ളിക്കളയാനാണ് ആവശ്യം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം വോട്ടുകള്‍ സുരക്ഷിതമായിട്ടാണ് കാണുന്നത്.

അതേസമയം കോടതി റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായി വിധി പറഞ്ഞാല്‍ ഒരു ലക്ഷത്തോളം ടെക്‌സസ് വോട്ടര്‍മാരുടെ വോട്ടുകള്‍ അസാധുവാകും. ട്രംപിന്റെ പ്രചാരണവും അവസാന ഘട്ടത്തിലാണ്. അഞ്ച് റാലികള്‍ ഇന്ന് അദ്ദേഹം നടത്തുന്നുണ്ട്. എന്നാല്‍ ജോ ബൈഡന്‍ പെനിസില്‍വാനിയയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുറത്തുവര്‍ഗക്കാരുടെ വോട്ടുകള്‍ക്കാണ് ഇവിടെ പ്രാധാന്യം. അതാണ് ബൈഡന് ജയിക്കാന്‍ അത്യാവശ്യമായി വേണ്ടത്. എന്നാല്‍ കഴിഞ്ഞ തവണ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യുന്നത് കുറഞ്ഞിരുന്നു. ഇത് ഹിലരി ക്ലിന്റന്റെ തോല്‍വിക്ക് കാരണമായിരുന്നു.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ മനോഭാവമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരുടെ വലിയ പിന്തുണ ട്രംപിനുണ്ടാവും. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ നല്ലൊരു രീതിയില്‍ ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നുണ്ട്. പുതിയ വോട്ടര്‍മാരില്‍ കൂടുതലും ബൈഡനൊപ്പമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിനം വോട്ടര്‍മാരുടെ വലിയൊരു തള്ളിക്കയറ്റമുണ്ടാവുമെന്നും അത് തനിക്ക് ഗുണം ചെയ്യുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് അത്ര എളുപ്പമല്ല. പക്ഷേ നാല് വര്‍ഷം മുമ്പുള്ള തെരഞ്ഞെടുപ്പിലും പോപ്പുലര്‍ സര്‍വേയില്‍ ട്രംപ് തോറ്റിരുന്നു. പക്ഷേ അട്ടിമറി ജയം നേടുകയും ചെയ്തിരുന്നു.

English summary
us election 2020: early voting gave hopes to joe biden, voting surpasses 90 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X