സോഷ്യല്‍ മീഡിയയില്‍ അധികം കളിവേണ്ട: വിസ അപേക്ഷകർ അഞ്ച് വർഷത്തെ വിവരങ്ങൾ നല്‍കണമെന്ന് യുഎസ്
വിസ അപേക്ഷകരോട് കഴിഞ്ഞ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് അമേരിക്കന്‍ എമ്പസി. വിസ അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും യൂസർനെയിമുകളോ ഹാൻഡിലുകളോ DS-160 വിസ അപേക്ഷാ ഫോറത്തിൽ രേഖപ്പെടുത്തണമെന്നാണ് ഇന്ത്യയിലെ യു എസ് എമ്പസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
ഓരോ വ്യക്തിക്കും വിസ അനുവദിക്കുന്നത് ഒരു "ദേശീയ സുരക്ഷാ തീരുമാനം" ആയി കണക്കാക്കുന്നതിനാലാണ് ഈ നടപടിയെന്നും എംബസി വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ വിവരങ്ങൾ "വിട്ടുകളയുന്നത്" വിസ നിരസിക്കപ്പെടുന്നതിനും ഭാവിയിൽ വിസ ലഭിക്കുന്നതിനുള്ള അയോഗ്യതയ്ക്കും കാരണമാകുമെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ എംബസി വ്യക്തമാക്കുന്നു.

'വിസ അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ യൂസർനെയിമുകളോ ഹാൻഡിലുകളോ DS-160 വിസ അപേക്ഷാ ഫോറത്തിൽ ഉൾപ്പെടുത്തണം. അപേക്ഷകർ അവരുടെ വിസ അപേക്ഷയിലെ വിവരങ്ങൾ ശരിയായതും കൃത്യവുമാണെന്ന് സാക്ഷ്യപ്പെടുത്തി ഒപ്പിട്ട് സമർപ്പിക്കണം' യുഎസ് എംബസി എക്സില്‍ കുറിച്ചു.
യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2019-ലെ തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. വിസ അപേക്ഷകർക്ക് അവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ വെളിപ്പെടുത്തേണ്ടത് നിർബന്ധമാണ് 2019 ലെ നയം വ്യക്തമാക്കുന്നുണ്ട്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി, പ്രത്യേകിച്ച് ഭീകരവാദം, തീവ്രവാദ പ്രവർത്തനങ്ങൾ, അല്ലെങ്കിൽ മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍ വഴി പരിശോധിക്കും.
ഫേസ്ബുക്ക്, ട്വിറ്റർ (X), ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ, യൂട്യൂബ്, ടിക്‌ടോക്ക് തുടങ്ങി ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അവയുടെയെല്ലാം യൂസർനെയിമുകൾ അപേക്ഷയിൽ വ്യക്തമാക്കണം. സ്വകാര്യത ലംഘിക്കപ്പെടുമെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും അപേക്ഷകരുടെ പശ്ചാത്തലം പരിശോധിക്കുന്നതിനും, സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങൾ വഴി സാമൂഹിക, രാഷ്ട്രീയ, അല്ലെങ്കിൽ മറ്റ് സുരക്ഷാ ഭീഷണികൾ വിലയിരുത്തുന്നതിനും മാത്രമായിരിക്കും ഈ വിവരങ്ങൾ ഉപയോഗിക്കുയെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച അക്കൗണ്ടുകൾ മാത്രമാണ് വെളിപ്പെടുത്തേണ്ടതെങ്കിലും നിലവിൽ ഉപയോഗിക്കാത്ത, എന്നാൽ ആ പരിധിക്കുള്ളിൽ ഉപയോഗിച്ച അക്കൗണ്ടുകളുടെ വിവരവും കൈമാറണം. സോഷ്യൽ മീഡിയ വിവരങ്ങൾ ഒഴിവാക്കിയാൽ, അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. തെറ്റായ വിവരങ്ങൾ നൽകുന്നത് യു.എസ്. ഇമിഗ്രേഷൻ നിയമപ്രകാരം ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടാം, ഇത് ഭാവിയിലും വിസ ലഭിക്കുന്നതിനുള്ള അവസരങ്ങളെ ബാധിക്കും.
യു എസ് കോൺസുലർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച്, അപേക്ഷകന്റെ പ്രൊഫൈലുകൾ, പോസ്റ്റുകൾ, മറ്റ് ബന്ധങ്ങൾ തുടങ്ങിയവ വിലയിരുത്തും. അതിന് ശേഷമായിരിക്കും വിസ അനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. അതേസമയം തന്നെ ഈ നയം രാഷ്ട്രീയ, മതപരമായ, അല്ലെങ്കിൽ സാമൂഹിക അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരെ വിവേചനപരമായി ബാധിച്ചേക്കാമെന്ന വിമർശനങ്ങള്‍ ഇതിനോടകം തന്നെ ഉയർന്ന് കഴിഞ്ഞു.
ചില പ്ലാറ്റ്‌ഫോമുകൾ യൂസർനെയിമുകൾ മാറ്റാനോ ഡിലീറ്റ് ചെയ്യാനോ അനുവദിക്കുന്നതിനാൽ, പഴയ വിവരങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഒരു വ്യക്തി ഉപയോഗിച്ച എല്ലാ അക്കൗണ്ടുകളും ഓർത്തെടുക്കുക എന്നത് ബുദ്ധിമുട്ടായിരിക്കാം. ഈ നയം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ യു എസ് വിസ അപേക്ഷകർക്കും ബാധകമാണ് എന്നുള്ളതാണ് മറ്റൊരു കാര്യം.
യു എസ് വിസകൾക്ക് ഏറ്റവും കൂടുതൽ അപേക്ഷകരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രത്യേകിച്ച് H-1B (വർക്ക് വിസ), F-1 (വിദ്യാർത്ഥി വിസ), ടൂറിസ്റ്റ് വിസ എന്നിവയ്ക്ക്. 2024-ൽ 1.4 മില്യൺ ഇന്ത്യക്കാരാണ് യു എസ് സന്ദർശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എസ്. എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: travel.state.gov സന്ദർശിക്കാം.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications