ഹൈലന്റ് പാര്‍ക്ക് വെടിവയ്പ്പ്; 22 വയസുകാരന്‍ പിടിയില്‍; കയ്യില്‍ ഹൈ പവേര്‍ഡ് റൈഫിള്‍
ചിക്കാഗോ: അമേരിക്കയില്‍ ഇല്ലിനോയില്‍ സ്വാതന്ത്ര്യദിന റാലിക്ക് നേരെ നടന്ന വെടിവെപ്പില്‍ മരണം ആറായി ഉയര്‍ന്നു. വെടിവെപ്പില്‍ 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. 22 വയസുകാരനായ റോബര്‍ട്ട് ഇ ക്രൈമോയാണ് വെടിവെച്ചത്. പ്രതിയെ അഞ്ച് മണിക്കൂറിന് ശേഷം പോലീസ് പിടികൂടി.
അമേരിക്കയുടെ 246-ാമത് സ്വാതന്ത്യദിനത്തില്‍ റാലി കാണാന്‍ തടിച്ചുകൂടിയവര്‍ക്ക് നേരെയാണ് അക്രമി വെടിയുതര്‍ത്തത്. 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് മേയര്‍ തിഞ്ഞടുപ്പില്‍ മത്സരിച്ച് തോറ്റയാളുടെ മകനാണ് പിടിയിലായത്. എന്നാല്‍ അക്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.

ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 3 തവണയുണ്ടായ വെടിവെപ്പില്‍ കുട്ടികളുള്‍പ്പടെ 29 പേരാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. തോക്കുപയോഗം നിയന്ത്രിക്കാന്‍ നിയമം പാസാക്കിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷവും ജൂലൈ ആദ്യവാരം പതിനേഴോളം പേര്‍ ചിക്കാഗോയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ഒരു വര്‍ഷം ഏകദേശം 40,000 മരണങ്ങള്‍ തോക്കുകള്‍ മൂലമുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു. സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതില്‍ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകള്‍ ഹൈലന്റ് പാര്‍ക്കിലെ തെരുവിലെത്തിയിരുന്നു. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ പത്ത് മിനുറ്റോളം നിര്‍ത്താതെ വെടിയുതിര്‍ത്തതായാണ് വിവരം.
ഇത് തന്നെയാണ് ഞങ്ങള്‍ കാത്തിരുന്ന ചിത്രം; റോബിനൊപ്പം ദില്‍ഷ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതന്‍ പരേഡിന് നേരെ വെടിയുതിര്‍ത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.












Click it and Unblock the Notifications