ചൈനയുടെ മുന്നറിയിപ്പിന് പുല്ലുവില; യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍
ബീജിംഗ്: യു എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍ എത്തി. തായ്വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്ന ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നാന്‍സി പെലോസി തായ്വാനില്‍ എത്തിയത്. തായ്വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം എന്നത്തേക്കാളും ഇന്ന് പ്രധാനമാണ് നാന്‍സി പെലോസി പറഞ്ഞു.
ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ

Image Courtesy- Reuters
സിയാമിന് ചുറ്റുമുള്ള കിഴക്കന്‍ തീരത്തെ വ്യോമമേഖല ചൈന അടച്ചതിനാല്‍ നാന്‍സി പെലോസിയുടെ വിമാനം തായ്പേയി ലാന്‍ഡ് ചെയ്തത്. ഞങ്ങളുടെ പ്രതിനിധി സംഘത്തിന്റെ തായ്വാനിലേക്കുള്ള സന്ദര്‍ശനം തായ്വാനിലെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധതയെ മാനിക്കുന്നെന്ന് നാന്‍സി പെലോസി പറഞ്ഞു. ഞങ്ങളുടെ സന്ദര്‍ശനം 1979-ലെ തായ്വാന്‍ റിലേഷന്‍സ് ആക്റ്റ്, യു എസ്- ചൈന ജോയിന്റ് കമ്മ്യൂണിക്കുകള്‍, ആറ് ഉറപ്പുകള്‍ എന്നിവയാല്‍ നയിക്കപ്പെടുന്ന ദീര്‍ഘകാല യുണൈറ്റഡ് സ്റ്റേറ്റ്‌സ് നയത്തിന് ഇത് ഒരു തരത്തിലും വിരുദ്ധമല്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിലുള്ള ഉത്തരവാദിത്തം യു എസ് ഏറ്റെടുക്കണമെന്നും അതിന് വലിയ വില നല്‍കേണ്ടിവരുമെന്നാണ് ചൈന പ്രതികരിച്ചത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നാന്‍സി മലേഷ്യ സന്ദര്‍ശിച്ച ശേഷമാണ് തായ്വാനിലേക്ക് എത്തിയത്. ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്വാനില്‍ യു എസ് ജനപ്രതിനിധിസഭ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം. പെലോസിയുടെ ചൈന സന്ദര്‍ശനം അപകടകരവും പ്രകോപനപരവുമാണെന്ന് ഷാങ് ഹൂന്‍ പറഞ്ഞു. തായ്വാനില്‍ അമേരിക്ക തീക്കൊള്ളി കൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications