ഇറാന്‍ ധാരണ;ഇന്ത്യക്ക് ആശ്വാസം, സൗദിക്ക് പേടി
വാഷിംഗ്ടണ്‍: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിയ്ക്ക് ഉള്‍പ്പടെ ആറ് രാജ്യങ്ങളുമായി ഇറാന്‍ ഇടക്കാല ധാരണയിലെത്തിയതിനോട് ലോകരാജ്യങ്ങള്‍ പ്രതികരിയ്ക്കുന്നു. ഇന്ത്യയ്ക്ക് കരാര്‍ ആസ്വാസമേകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുഎസ് ഇറാന്‍ കരാറില്‍ ഇസ്രയേലിനും സൗദി അറേബ്യയ്ക്കും പ്രഹരമേറ്റതായാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങള്‍ക്കുമേറ്റ ആഘാതമായിട്ടാണ് ഇടക്കല ധാരണയെ കരുതുന്നത്. ആറ് മാസത്തേയ്ക്കാണ് ധാരണ
പുതിയ ധാരണ പ്രകാരം ആറ് മാസത്തേയ്ക്ക് തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണത്തില്‍ അഞ്ച് ശതമാനം കുറവ് വരുത്താമെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. പകരം ഇറാന്‍റെ തടഞ്ഞ് വയ്ക്കപ്പെട്ട പല വരുമാനങ്ങള്‍, വ്യാപാരബന്ധത്തില്‍ ഇളവ് എന്നിവ നല്‍കാന്‍ അമേരിയ്ക്ക ഉള്‍പ്പെടയുള്ളവര്‍ തയ്യാറായിട്ടുണ്ട്.

ഇറാനില്‍ നിന്ന് ആണവാക്രമണം ഉണ്ടാകുമെന്ന ഇസ്രയേലിന്റെ പരാതിയ്ക്ക് ധാരണയോടെ വിരാമമിട്ടു. എന്നിരുന്നാലും ഇറാനെ വിശ്വസിയ്ക്കാന്‍ ഇസ്രയേല്‍ തയ്യാറല്ല. ജനീവയില്‍ വച്ച് ഇറാനുമായി കരാര്‍ ഒപ്പിട്ടത് ഒരു ചരിത്ര സംഭവമല്ലെന്നും ചരിത്ര മണ്ടത്തരമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്‍യാഹു പ്രതികരിച്ചു.
ഷിയാ ഭൂരിപക്ഷരാജ്യമായ ഇറാന്‍ അമേരിയ്ക്കയുമായി ധാരണയിലെത്തിയത് സുന്നി രാജ്യമായ സൗദി അറേബ്യയെ ഭയപ്പെടുത്തുന്നു. ഇറാനില്‍ നിന്ന് ഏത് നിമിഷവും ആക്രമണം തങ്ങള്‍ പ്രതീക്ഷിയ്ക്കുന്നുവെന്നാണ് സൗദി പറയുന്നത്.
ഇറാനുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തിയയോടെ രാജ്യവുമായി വ്യാപാരബന്ധം വച്ച് പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് പുതിയ ധാരണ ഗുണകരമായി എന്ന് വേണം പറയാന്‍.












Click it and Unblock the Notifications