പീഡന വീരന്മാരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍: സര്‍ക്കാര്‍ പണി തുടങ്ങി, പുതിയ പാസ്പോര്‍ട്ടുകള്‍!!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: പീഡനവീരന്മാരെ കുടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ അച്ചടിക്കാനാണ് നീക്കം. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗിക കുറ്റവാളികളുടെ പാസ്പോര്‍ട്ടുകള്‍ തിരിച്ചുവിളിക്കുന്നതിനുള്ള ശ്രമങ്ങള്‍ അമേരിക്ക ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുകയാണ് വേണ്ടത്. ആദ്യമായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന കുറ്റവാളികളുടെ പാസ്പോര്‍ട്ടിലും ഇക്കാര്യം അടയാളപ്പെടുത്തും.

1994ല്‍ അമേരിക്കയില്‍ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട മെഗാന്‍ കങ്ക എന്ന ഏഴ് വയസ്സുകാരിയുടെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെ രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും കുറ്റവാളികളിലേയ്ക്കും സര്‍ക്കാരും സുരക്ഷാ സേനയും ശ്രദ്ധ ചെലുത്തിയിരുന്നു.

 പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തും

പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തും

പാസ്പോര്‍ട്ടിന്‍റെ അകത്ത് അധികമായി ഉള്‍പ്പെടുത്തിയ കറുത്ത പേജില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ യുഎസ് നിയമ പ്രകാരം ഇയാള്‍ കുറ്റവാളിയാണെന്നായിരിക്കും അച്ചടിക്കുക.

 ഇന്‍റര്‍നാഷണല്‍ മെഗാന്‍സ് ലോ

ഇന്‍റര്‍നാഷണല്‍ മെഗാന്‍സ് ലോ

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനും രാജ്യത്തെ കുട്ടികളെ ഉപയോഗിച്ചുള്ള സെക്സ് ടൂറിസം തടയുന്നതിന്‍റെയും ഭാഗമായാണ് അന്താരാഷ്ട്ര മെഗാന്‍സ് നിയമത്തെത്തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. എന്നാല്‍ പല കേസുകളിലായി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ ലക്ഷ്യംവെച്ചുള്ള നീക്കമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റേതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. travel.state.gov എന്ന വെബ്സൈറ്റിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 നിയമം മെഗാന്‍ കങ്കയ്ക്ക് വേണ്ടി

നിയമം മെഗാന്‍ കങ്കയ്ക്ക് വേണ്ടി

അമേരിക്കയില്‍ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട മെഗാന്‍ കങ്ക എന്ന ഏഴ് വയസ്സുകാരിയുടെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. 1994ലാണ് പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതോടെ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്ന കുറ്റവാളികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പാസ്പോര്‍ട്ടില്‍ ഇത്തരം പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ യുഎസ് കോണ്‍ഗ്രസ് തയ്യാറാവുന്നത്.

 ലൈംഗിക കുറ്റവാളികള്‍ക്ക്

ലൈംഗിക കുറ്റവാളികള്‍ക്ക്

അമേരിക്കയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ പ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഹോംലാന്‍‍ഡ് സെക്യൂരിറ്റിയുടെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ‍് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റിലും രേഖപ്പെടുത്തി സൂക്ഷിക്കും. ആ ഏജന്‍സിയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലെ കുറ്റവാളികളെ തിരിച്ചറിയുന്നത്. ഈ പട്ടികയിലേയ്ക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നതും പേരുകള്‍ നീക്കം ചെയ്യുന്നതും ഇവരുടെ ഉത്തരവാദിത്തമാണ്.

മുദ്രകുത്തിയാല്‍ സംഭവിക്കുന്നത്

മുദ്രകുത്തിയാല്‍ സംഭവിക്കുന്നത്

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പ്പെടുന്നയാള്‍ക്കാരുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് വിദേശത്തേയ്ക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരിക്കില്ല. എന്നാല്‍ ഇത്തരം പാസ്പോര്‍ട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുവരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇത്തരക്കാരുടെ വിദേശയാത്രകള്‍ക്ക് വിലങ്ങുതടിയാവുന്ന നീക്കമാണ് സര്‍ക്കാരിന്‍റേതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

}

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
America’s registered child sex offenders will now have to use passports identifying them for their past crimes when traveling overseas.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്