യുഎസ്സില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ഉറച്ച സീറ്റ് നഷ്ടപ്പെട്ട് റിപബ്ലിക്കന്‍ പാര്‍ട്ടി, ബൈഡനും നിരാശ
വാഷിംഗ്ടണ്‍: യുഎസ്സില്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. അടുത്തകാലത്തൊന്നും കാണാത്ത തരത്തിലുള്ള പോരാട്ടമാണ് കാണുന്നത്. പ്രതിനിധി സഭയില്‍ 198 സീറ്റുമായി റിപബ്ലിക്കന്‍ പാര്‍ട്ടി മുന്നേറ്റം നടത്തിയിരിക്കുകയാണ്. എന്നാല്‍ ഇതൊരു വന്‍ വിജയമല്ല. തൊട്ടുപിന്നില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുണ്ട്. 178 സീറ്റില്‍ അവര്‍ വിജയിച്ചിട്ടുണ്ട്.
സെനറ്റില്‍ അതിലേറെ കടുപ്പമാണ് കാര്യങ്ങള്‍. ഇരു പാര്‍ട്ടികളും 48 സീറ്റ് നേടി മുന്നിലാണ്. ഡൊണാള്‍ഡ് ട്രംപ് തിരിച്ചുവരികയാണെന്ന് ഫലം വന്ന് തുടങ്ങിയപ്പോള്‍ കരുതിയിരുന്നു. എന്നാല്‍ നില മെച്ചപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടിയും പിന്നാലെയെത്തി. പക്ഷേ ട്രംപിനും ജോ ബൈഡനും നിരാശ നല്‍കുന്നതാണ് ഈ ഫലം. വിശദമായ വിവരങ്ങളിലേക്ക്....

ഡൊണാള്‍ഡ് ട്രംപ് അതിശക്തമായി പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ട്രംപ് പിന്തുണച്ച റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ മെഹ്മെത് ഓസ് പരാജയപ്പെട്ടു. പെന്നിസില്‍വാനിയയില്‍ നിന്ന് സെനറ്റിലേക്കാണ് ഇയാള്‍ മത്സരിച്ചത്. ന്യൂഹാംപ്ഷയറില്‍ ഡോണ്‍ ബോള്ഡഗും പരാജയപ്പെട്ടു. ട്രംപിനോട് ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒഹായോയില്‍ ജയിച്ചെങ്കില്‍ പലരും തോറ്റു. ട്രംപിന്റെ സഖ്യകക്ഷിയായ ഡഗ് മാസ്ട്രിയാനോ പരാജയപ്പെട്ടു. അരിസോണ, ജോര്‍ജിയ,. നെവാഡ, സെനറ്റുകളിലും ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ പിന്നിലാണ്.

ന്യൂ ഹാംപ്ഷയറില്‍ ഡെമോക്രാറ്റുകളുടെ ക്രിസ് പപ്പാസ് വിജയിച്ചു. അതുപോലെ വെസ്റ്റേണ്‍ മിഷിഗണ്‍ ഹൗസ് ജില്ലയില്‍ ഹിലരി ഷ്കോള്ട്ടനും വിജയിച്ചു. ഇവരും ഡെമോക്രാറ്റിക്കാണ്. സെനറ്റിലേക്കുള്ള പോരാട്ടത്തില്‍ നെവാഡ, വിസ്കോന്‍സിന്‍, അലാസ്ക് എന്നിവിടങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി മുന്നിലാണ്. ഡെമോക്രാറ്റുകള്‍ അരിസോണയിലും ജോര്‍ജിയയിലുമാണ് ലീഡ് ചെയ്യുന്നത്. നാഷ് വില്ലെയിലും, ടെന്നസിയിലും റിപബ്ലിക്കന്മാര് മുന്നോട്ട് കയറി വരുന്നുണ്ട്. അതേസമയം ഇല്ലിനോയിസ് ജില്ലയിലെ ഒരു ഭാഗം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുത്തു.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
ഡെമോക്രാറ്റുകള്‍ റോഡ് ഐലന്‍ഡ്, ഒഹായോ, കന്‍സസ്, ന്യൂ ഹാംപ്ഷയര്‍ എന്നീ സീറ്റുകള്‍ വിജയിച്ചിട്ടുണ്ട്. വിര്‍ജീനിയയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അബിഗെയില്‍ സ്പാന്‍ബര്‍ഗര്‍ വിജയിച്ചു. ട്രംപ് പിന്തുണച്ച യെസ്ലീ വെഗ പരാജയപ്പെട്ടു. അതേസമയം ഗവര്‍ണര്‍മാരുടെ പോരാട്ടത്തില്‍ പലയിടത്തും നേട്ടമുണ്ടാക്കിയത് ഡെമോക്രാറ്റുകളാണ്. പലരെയും ബൈഡന് നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു. റിപബ്ലിക്കന്‍ തരംഗമുണ്ടാവുമെന്ന വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ട്രംപ് എതിരാളികള്‍ വന്നിരിക്കുകയാണ്. ട്രംപിന്റെ മുന്‍ വിശ്വസ്തര്‍ തന്നെ അദ്ദേഹം 2024ല്‍ മത്സരിക്കരുതെന്നാണ് പറയുന്നത്. ഫ്ളോറിഡ വോട്ടര്‍മാരില്‍ 35 ശതമാനത്തിനും ഡൊണാള്‍ഡ് ട്രംപ് 2024ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുതെന്നാണ് സിഎന്‍എന്‍ ആണ് ഇക്കാര്യം രിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ വലിയ തിരിച്ചടിയാണ് ട്രംപിന്റെ ആധിപത്യത്തിന് ലഭിച്ചത്. അതേസമയം പ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ കെവിന് മക്കാര്‍ത്തി സ്പീക്കറാവും. വിര്‍ജീനിയയില്‍ ഇതിനിടെ റിപബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചു.

വിസ്കോന്സിനില് വിജയിച്ചാല്‍ ഗവര്‍ണറായി ടോണി എവര്‍ വരാനാണ് സാധ്യത. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം നേരത്തെ വിജയിച്ചിരുന്നു. നൂറംഗ സെനറ്റില്‍ ഇനി നാല് സീറ്റ് മാത്രമാണ് അറിയാനുള്ളത്. രണ്ട് പേര്‍ക്കും തുല്യമാണ് സീറ്റ് നില. നാല് സീറ്റും ലഭിച്ചാല്‍ ഡെമോക്രാറ്റുകള്‍ മുന്നിലെത്തും. പെനിസില്‍വാനിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോണ്‍ ഫെറ്റെര്മാന് വിജയിച്ചു. അതുപോലെ കനക്ടിക്കട്ട് സെനറ്റ് സീറ്റില്‍ റിച്ചാര്‍ഡ് ബ്ലൂമെന്താലും വിജയിച്ചു. ഉട്ട, ഇന്ത്യാന, കെന്റക്കി, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ റിപബ്ലിക്കന്മാരും വിജയിച്ചു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications