കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന് തിരിച്ചടി; അമേരിക്കയുടെ കടിഞ്ഞാൺ വീണ്ടും ട്രംപിന്റെ കയ്യിലെത്തുമോ?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ കടിഞ്ഞാന്‍ വീണ്ടും ഡൊണാള്‍ഡ് ട്രംപിന്റെ കയ്യിലെത്താന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍. നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലം വരുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റ്സിനും തിരിച്ചടി. ആദ്യ ലീഡ് നേടി റിപ്പബ്ലിക്കന്‍ മുന്നേറ്റമാണ് തുടക്കത്തില്‍ കാണുന്നത്.

നിലവില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 137 സീറ്റുകളിലാണ് ലീഡ് ഉള്ളത്. 435 അംഗ പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലീഡ് 137 ആണ്. ഡെമോക്രാറ്റിന്റേത് 77.

joe

ഇന്ത്യന്‍ സമയം ചൊവ്വാഴ് വൈകുന്നേരം 3.30നാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. 35 സെനറ്റ് സീറ്റുകളിലേക്കും 435 അംഗങ്ങളുടെ ഹൗസ് പ്രതിനിധി സഭയിലേക്കുമാണ് തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍സിനാണ് കൂടുതല്‍ സാധ്യത ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നത്.

 ഈ യുവതിക്ക് വേണ്ടി എയര്‍ലൈന്‍ നീക്കം ചെയ്തത് വിമാനത്തിലെ 6 സീറ്റുകള്‍! കാരണം അറിയാമോ? ഈ യുവതിക്ക് വേണ്ടി എയര്‍ലൈന്‍ നീക്കം ചെയ്തത് വിമാനത്തിലെ 6 സീറ്റുകള്‍! കാരണം അറിയാമോ?

ഇടക്കാല തിരഞ്ഞെടുപ്പില്‍ ബൈഡന്‍ പിന്നോട്ടുപോയാല്‍ അത് ട്രംപിന്റെ തിരിച്ചു വരവിന് വഴിയൊരുക്കും. അധികാരം ട്രംപിന്റെ കയ്യിലെത്തു. ഇത് ബൈഡനെ സംബന്ധിച്ച് വളരെ വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും. എന്നാല്‍, ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍സ് ജയം നേടിയാലും ഗ്രീന്‍ ഇക്കണോമി എന്ന നിലപാട് മുറുകെ പിടിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ മുന്‍പോട്ട് പോകുമെന്ന് ബൈഡന്റെ പരിസ്ഥിതി വക്താവ് വ്യക്തമാക്കി.

ഫ്ലോറിഡ ഗവർണറായി റോൺ ഡി സാന്റിസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായേക്കാവുന്ന ആളാണ് നാൽപത്തിനാലുകാരനായ റോൺ ഡി സാന്റിസ്. മാസച്യുസിറ്റ്സ്, മേരിലാൻഡ് സംസ്ഥാനങ്ങളിൽ യഥാക്രമം ഡെമോക്രാറ്റ് പാർട്ടിയുടെ മൗര ഹേലിയും വെസ്‌ മൂറും ഗവർണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മാസച്യുസിറ്റ്സിന്റെ ആദ്യ വനിതാ ഗവർണറും രാജ്യത്തെ ആദ്യ ലെസ്ബിയൻ ഗവർണറുമാണ് മൗര ഹേലി. മേരിലാൻഡ് സംസ്ഥാനത്തെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ ഗവർണറാണ് വെസ് മൂർ.

സെക്‌സ്‌ടോയി കാമുകന്റെ കയ്യില്‍; ദേഷ്യം സഹിക്കാനാവാതെ കടിച്ച് പരിക്കേല്‍പ്പിച്ച് യുവതിസെക്‌സ്‌ടോയി കാമുകന്റെ കയ്യില്‍; ദേഷ്യം സഹിക്കാനാവാതെ കടിച്ച് പരിക്കേല്‍പ്പിച്ച് യുവതി

36 സംസ്ഥാന ഗവർണർമാരെയും 435 യുഎസ് ജനപ്രതിനിധി സഭാംഗങ്ങളെയും 35 സെനറ്റ് അംഗങ്ങളെയും തിര‍ഞ്ഞെടുക്കാനാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തപാൽവോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ വോട്ടെണ്ണൽ നീണ്ടുപോകാൻ സാധ്യത ഉണ്ട് . ജനപ്രതിനിധിസഭയിലും സെനറ്റിലും ആർക്കാണ് ഭൂരിപക്ഷമെന്നു വ്യക്തമാകാൻ ദിവസങ്ങൾ എടുക്കാൻ സാധ്യത ഉണ്ടെന്നാണ് വിവരം. ജനുവരി 3ന് ആണു പുതിയ സെനറ്റ് ചേരുക.

English summary
US Mid term election: set back For Us President Joe bieden in mid term election, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X