യുഎസ് സൈനിക ഹെലികോപ്ടര്‍ ജപ്പാനില്‍ തകര്‍ന്ന് വീണു
വാഷിംഗ്ടണ്‍: യുഎസ് സൈനിക ഹെലികോപ്ടര്‍ ജപ്പാനില്‍ തകര്‍ന്ന് വീണു. ജപ്പാനിലെ സതേണ്‍ ദ്വീപായ ഒകിനാവയില്‍ ആണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ജപ്പാന്‍ പ്രതിരോധ അധികൃതരാണ് ഇക്കാര്യം പറഞ്ഞത്. ഹെലികോപ്ടറിലുണ്ടായിരുന്ന 17 പേരെയും രക്ഷിച്ചതായാണ് വിവരം.
യുഎസ് സേനയുടെ ബേസ് ക്യാമ്പിന് സമീപമാണ് അപകടമുണ്ടായത്, ഹെലികോപ്ടര്‍ കടലിലാണോ പതിച്ചത് എന്ന കാര്യം വ്യക്തമല്ല. ഏഴ് പേര്‍ക്ക് പരിക്കേറ്റതായി ക്യോദോ ഏജന്‍സിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. യുഎച്ച്-60 ബഌക്ക് ഹാവ്ക് ആണ് അപകടത്തില്‍പ്പെട്ടത്.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും സൈനികരെ എത്തിയ്ക്കാന്‍ ഇത്തരം ഹെലികോപ്ടറുകളാണ് ഉപയോഗിയ്ക്കുന്നത്. ഒകിനാവ സംസ്ഥാനത്ത് യുഎസിന് ഒട്ടേറെ ബേസ് ക്യാമ്പുകള്‍ ഉണ്ട്. 27000ത്തോളം ജീവനക്കാരാണ് ഇവിടെയുള്ളത്. യുഎസ് ജപ്പാന്‍ യുദ്ധാനന്തര സഖ്യത്തെ തുടര്‍ന്നാണ് ബേസ് ക്യാമ്പുകള്‍ തുറന്നിരിയ്ക്കുന്നത്. സംസ്ഥാനത്ത് പുതിയ ഒരു ബേസ് കൂടി തുറക്കാനുള്ള യുഎസ് നീക്കത്തിന് ജപ്പാന്‍ അധികൃതര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.












Click it and Unblock the Notifications