കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന്‍ ജയിക്കുകയാണെങ്കില്‍ അമേരിക്ക ഇടതുപക്ഷത്തിന്റെ കൈകളിലാവും, കടന്നാക്രമിച്ച് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിരാളിയായ ജോ ബൈഡനെ കടന്നാക്രമിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിന് വേണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിയന്ത്രണം സോഷ്യലിസ്റ്റുകള്‍ക്കും മാര്‍കിസ്റ്റുകള്‍ക്കും ഇടതുപക്ഷ തീവ്രവാദികള്‍ക്കും വിട്ട് കൊടുക്കാന്‍ ബൈഡന്‍ സമ്മതിച്ചു എന്നാണ് ട്രംപ് ആരോപിച്ചത്.

കൊവിഡ് ബാധിതനായിരുന്ന ട്രംപ് രോഗമുക്തി നേടിയതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണം പുനരാരംഭിച്ചിരിക്കുകയാണ്. ഫ്‌ളോറിഡയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഒക്ടോബര്‍ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം ഇടക്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.

US

ഏറെ നിര്‍ണായകമായ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനേക്കാളും പിറകിലാണ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് ആയിരക്കണക്കിന് വരുന്ന അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ട്രംപ് പറഞ്ഞു.

2016ലെ തിരഞ്ഞെടുപ്പാണ് ഏറ്റവും നിര്‍ണായകമായത് എന്നാണ് താന്‍ അന്ന് കരുതിയത്. എന്നാല്‍ അതല്ല. ഈ ആളുകള്‍ക്ക് ഭ്രാന്താണെന്ന് എതിരാളികളെ ഉന്നം വെച്ച് ട്രംപ് പറഞ്ഞു. തങ്ങള്‍ക്ക് ജയിച്ചേ മതിയാവൂ എന്നും ട്രംപ് പറഞ്ഞു. പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ബൈഡന്‍ വിലപേശല്‍ നടത്തിയിരിക്കുന്നു. പാര്‍ട്ടിയുടെ നിയന്ത്രണം സോഷ്യലിസ്റ്റുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഇടത് തീവ്ര വാദികള്‍ക്കും സമര്‍പ്പിച്ചിരിക്കുന്നു.

ഇതോടെ ബൈഡന് ഒരു ശക്തിയും അവശേഷിക്കുന്നില്ല. ഒരു കരുത്തും ശേഷിക്കുന്നില്ല. ബൈഡന്‍ ജയിക്കുകയാണെങ്കില്‍ അമേരിക്ക ഇടത്പക്ഷത്തിന്റെ കൈകളിലാവും എന്നും അവര്‍ അധികാരത്തിന് അടിമകളാണെന്നും ട്രംപ് പറഞ്ഞു. അവര്‍ക്ക് അധികാരം ലഭിച്ചാല്‍ ദൈവത്തിന് മാത്രമേ നമ്മളെ രക്ഷിക്കാന്‍ സാധിക്കൂ. അങ്ങനെ സംഭവിച്ചാല്‍ അമേരിക്ക പിന്നെ ഒരിക്കലും ഇതുപോലെ ഉണ്ടാകില്ല. ഒരു തിരിച്ച് വരവും സാധ്യമാകില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

English summary
US Polls 2020: If Biden wins America will be controlled by radical left, Says Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X