കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ കൊറോണ രോഗം മാറട്ടെ, എന്നിട്ടാകാം സംവാദമെന്ന് ജോ ബൈഡന്‍, അല്ലെങ്കില്‍ ഡോക്ടര്‍ പറയണം

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പ്രമുഖ പാര്‍ട്ടികള്‍ കൊഴുപ്പിക്കവെയാണ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ രോഗം ബാധിച്ചത്. രോഗം ഭേദമാകാതെ അദ്ദേഹം പുറത്തിറങ്ങി യാത്ര ചെയ്തത് വിവാദമായിരുന്നു. എന്നാല്‍ ട്രംപിന്റെ കൊറോണ രോഗം ഭേദമായില്ലെങ്കില്‍ അടുത്ത സംവാദം മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പറഞ്ഞു. അല്ലെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്തായിരിക്കും താന്‍ പ്രവര്‍ത്തിക്കുക എന്നും ബൈഡന്‍ വ്യക്തമാക്കി.

t

പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ മൂന്ന് സംവാദങ്ങളാണ് നടക്കുക. ആദ്യത്തേത് സെപ്തംബര്‍ 29ന് നടന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും സംവാദത്തിന്റെ ഭാഗമായി. അടുത്ത സംവാദം മിയാമിയില്‍ ഒക്ടോബര്‍ 15നാണ് നടക്കേണ്ടത്. മൂന്നാമത്തേത് ഒക്ടോബര്‍ 22ന് ടെന്നിസിലെ നാഷ്‌വില്ലിയില്‍ നടക്കും. കൊറോണയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്ന വ്യക്തിയാണ് താന്‍ എന്ന് ബൈഡന്‍ പറഞ്ഞു. ഒട്ടേറെ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നു. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ക്ലെവ്‌ലാന്റ് ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചാകും അടുത്ത സംവാദത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക എന്നും ബൈഡന്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ വന്നില്ല; അബ്ദുള്ള കുട്ടിയെ അഭിനന്ദിക്കാന്‍ കൃഷ്ണ കുമാര്‍ എത്തി, പൂചെണ്ട് കൈമാറിബിജെപി നേതാക്കള്‍ വന്നില്ല; അബ്ദുള്ള കുട്ടിയെ അഭിനന്ദിക്കാന്‍ കൃഷ്ണ കുമാര്‍ എത്തി, പൂചെണ്ട് കൈമാറി

ട്രംപിന് അസുഖം ഭേദമായോ എന്നറിയില്ല. ട്രംപുമായുള്ള സംവാദത്തിന് തയ്യാറാണ്. പക്ഷേ, എല്ലാ പ്ലോട്ടോകോളും പാലിച്ചായിരിക്കും എന്ന് മാത്രമെന്നും ബൈഡന്‍ പറഞ്ഞു. ബൈഡനുമായുള്ള രണ്ടാംസംവാദത്തിന് തയ്യാറാണ് എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സംവാദത്തില്‍ താന്‍ മുന്നിലെത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട പ്രചാരണത്തില്‍ ബൈഡനായിരുന്നു മുന്നില്‍. കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നാണ് പൊതുവിലയിരുത്തല്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമാണ് അമേരിക്ക. എന്നാല്‍ ശക്തമായ പ്രചാരണത്തിലൂടെ റിപബ്ലിക്കന്‍ പാര്‍ട്ടി ഇത് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് ട്രംപിന് കൊറോണ രോഗം ബാധിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് രോഗത്തിന് നേരിയ ശമനമുണ്ടായ വേളയില്‍ ട്രംപ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയതും വാര്‍ത്തയായി. ഇതിനിടെയാണ് രണ്ടാം സംവാദത്തെ കുറിച്ചുള്ള ബൈഡന്റെ പ്രതികരണം. രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ മിയാമിയിലെ സംവാദം മാറ്റിവയ്ക്കുമോ എന്ന് വ്യക്തമല്ല.

Recommended Video

cmsvideo
Kamala Harris, Mike Pence clash over Trump's virus record at US VP debate

English summary
US President election 2020: Joe Biden says No second debate if Donald Trump still has Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X