Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പ്; കുടിയേറ്റം മുതൽ ഗർഭച്ഛിദ്രം വരെ, തിരഞ്ഞെടുപ്പിലെ ചൂടൻ ചർച്ചകൾ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി വെറും രണ്ട് ദിവസമാണ് ശേഷിക്കുന്നത്. 5 നാണ് വോട്ടെടുപ്പ്. റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നതാണെന്നാണ് പുറത്തുവന്ന സർവ്വേകളെല്ലാം തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് പോരാട്ടം വൻ ആവേശത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

വോട്ടുറപ്പിക്കാനുള്ള അവസാന നീക്കങ്ങളുമായി സ്ഥാനാർത്ഥികൾ ഓടി നടക്കുമ്പോൾ സമ്പദ് വ്യവസ്ഥ, കാലാവസ്ഥ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചകളായി മാറുകയാണ്. എന്തൊക്കെയാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്ന് വിശദമായി നോക്കാം

trumpkamala2

സമ്പദ് വ്യവസ്ഥ

തന്റെ ഭരണകാലത്ത് ബിസിനസുകൾക്കും സമ്പന്നർക്കും ട്രംപ് നികുതിയിളവ് ഏർപ്പെടുത്തിയിരുന്നു. താൻ അധികാരത്തിലേറിയാൽ എല്ലാ ഇറക്കുമതിക്കും 10 ശതമാനത്തിലധികം നികുതി ചുമത്തുമെന്നും പൗരൻമാരുടെ മേലുള്ള നികുതി ഭാരം കുറക്കാൻ ഇത് സഹായിക്കുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. യുഎസിനെ ക്രിപ്റ്റോ കാപ്പിറ്റൽ ആക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. അതേസമയം കമല ഹാരിസ് ആകട്ടെ മധ്യവർഗത്തിന് അനുകൂലമാകുന്ന നികുതി സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യമായി വീടുവെക്കുന്നവർക്ക് സാമ്പത്തിക പിന്തുണ, ചെറുകിട ബിസിനസുകൾക്കുള്ള സഹായം എന്നിവയെല്ലാം കമല ഹാരിസ് മുന്നോട്ട് വെക്കുന്നുണ്ട്.

കുടിയേറ്റം

തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമാണ് കുടിയേറ്റം. രാജ്യത്ത് കുടിയേറ്റം വർധിച്ചതിൽ കടുത്ത ആശങ്ക വോട്ടർമാർ പങ്കുവെയ്ക്കുന്നുണ്ട്. വീണ്ടും അധികാരം ലഭിച്ചാൽ രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് ട്രംപ് പറയുന്നത്. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കമലയും ഉറപ്പ് നൽകുന്നു. അതിർത്തി സുരക്ഷ നടപ്പാക്കുന്നതിലും മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമല വ്യക്തമാക്കുന്നു.

ഗർഭച്ഛിദ്രം

രാജ്യവ്യാപകമായ ഗർഭച്ഛിദ്ര അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി നിയമം നടപ്പാക്കുമെന്നാണ് കമല ഹാരിസ് പറയുന്നത്. വിഷയത്തിൽ സമ്മിശ്ര നിലപാടാണ് ഡൊണാൾഡ് ട്രംപ് പങ്കുവെയ്ക്കുന്നത്. രാജ്യവ്യാപകമായി ഗർഭച്ഛിദ്ര നിരോധനം നടപ്പാക്കരുതെന്നും ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ഓരോ സംസ്ഥാനങ്ങൾക്ക് നൽകണമെന്നുമാണ് ട്രംപ് പറയുന്നത്.

വിദേശനയം

മധ്യേഷ്യയിലേയും യുക്രൈനിലേയും സംഘർഷങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്നാണ് ട്രംപ് വാഗ്ദാനം. എന്നാൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.2022 ലെ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രൈനിന് സാമ്പത്തിക സഹായം നൽകിയ യുഎസിന്റെ നടപടിയെ ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. അതേസമയം ഭരണം ലഭിച്ചാൽ യുക്രൈനിനുള്ള പിന്തുണ തുടരുമെന്നാണ് കമല വ്യക്തമാക്കിയത്.

ഗസയ്ക്കും പാലസ്തീനുമെതിരായ ആക്രമണത്തിൽ ട്രംപും കമലയും ഇസ്രായേലിന് ഒരുപോലെ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. അടുത്തിടെ ട്രംപ് ലെബനനിലെയും ഗാസയിലെയും സംഘർഷങ്ങൾക്ക് നെതന്യാഹുവിനെ വിളിച്ച് പിന്തുണ അറിയച്ചിരുന്നു. അതേസമയം ഗസയോടും ലബനോയും കൂടുതൽ സഹാനുഭൂതി പ്രകടിപ്പിച്ച് കൊണ്ടായിരുന്നു കമലയുടെ പ്രതികരണം.

കാലാവസ്ഥ

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ഇരുനേതാക്കളും വ്യക്തമായ നിലപാട് ഇതുവരേയും അവതരിപ്പിച്ചിട്ടില്ല. കാവസ്ഥാ വ്യതിയാന ചർച്ചകൾ തട്ടിപ്പാണെന്നാണ് പലപ്പോഴും ട്രംപ് വിമർശിച്ചിട്ടുള്ളത്. പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിനും ഇലക്ട്രിക് വാഹനങ്ങൾക്കും സബ്‌സിഡി അവസാനിപ്പിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ആവർത്തിക്കുകയാണ് കമല.

ഗ്രീൻ എനർജിയിൽ നിക്ഷേപം വർധിപ്പിക്കുന്ന ഇൻഫ്ലേഷൻ റിഡക്ഷൻ ആക്ട് തുടരുമെന്നും കമല പറയുന്നു. പണപ്പെരുപ്പം കുറയ്ക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഊർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്നും കമല വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+