തിരഞ്ഞെടുപ്പ് ഫലം നേരത്തെ പ്രഖ്യാപിക്കില്ല: റിപ്പോർട്ടുകൾ തള്ളി ട്രംപ്, നിയമപോരാട്ടത്തിനെന്ന് സൂചന
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനിച്ച് ഔദ്യോഗിക സമയത്തിന് മുമ്പ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ സമയം തിരഞ്ഞെടുപ്പിന് ശേഷമുള്ള നിയമപോരാട്ടത്തിന് ഒരുങ്ങുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച രാത്രി തന്നെ ഫലം പ്രഖ്യാപിക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റ് വിമാനത്താവളത്തിൽ വെച്ചാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അതേ സമയം ചൊവ്വാഴ്ച രാത്രി തന്റെ നേതൃത്വത്തിലുള്ള സംഘം നിയമപോരാട്ടം നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ മൂന്നിന് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് ട്രംപ് രംഗത്തെത്തിയിട്ടുള്ളത്.
ഇടത് പാരമ്പര്യത്തിൽ നിന്ന് ന്യൂസിലാൻഡിലെ മന്ത്രി പദവിയിലേക്ക്... പ്രിയങ്ക എന്ന പറവൂർകാരിയുടെ ജിവിതം
ഒരു തിരഞ്ഞെടുപ്പിന് ശേഷം ബാലറ്റുകൾ ശേഖരിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. കുറച്ച് ആളുകൾക്കും സമസ്ഥാനങ്ങൾക്കും ബാലറ്റുകൾ എണ്ണുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നത് അതിനേക്കാൾ ഭീകരമായ സംഭവമാണ്. കാരണം ഇതെല്ലാം ക്രമക്കേടിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം നയിക്കുന്നതെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് പൂർത്തിയാവുന്ന ദിവസം തന്നെ ഞങ്ങൾ അഭിഭാഷകർക്കൊപ്പം നിയമപോരാട്ടത്തിന് ഒരുങ്ങും. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷം ബാലറ്റുകൾ സ്വീകരിക്കുന്നതിനായി സുപ്രീംകോടതി സ്വീകരിച്ച തീരുമാനത്തെ വിമർശിച്ചാണ് ട്രംപ് രംഗത്തെത്തിയത്. ഇത് വലിയ അപകടമുണ്ടാക്കുമെന്നാണ് കരുതുന്നത്. വലിയ തോതിലുള്ള വഞ്ചനകൾക്കും ദുരുപയോഗത്തിനും ഇത് വഴിവെക്കുമെന്നാണ് കരുതുന്നത്. കമ്പ്യൂട്ടറുകളുൾപ്പെടെയുള്ള സൌകര്യങ്ങളുള്ള ആധുനിക കാലഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഫലം ലഭിക്കാത്തത് വളരെ അപകടകരമായ കാര്യമാണെന്നാണ് കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്. ഒന്നോ രണ്ടോ മൂന്നോ സംസ്ഥാനങ്ങൾ വോട്ട് എണ്ണിത്തിരൂന്നത് വരെ ബാക്കിയുള്ളവർ കാത്തിരിക്കണമെന്ന തീരുമാനം അപകടകരമാണ്.
രാജ്യത്തെ വോട്ടർമാർക്ക് നേരത്തെ തന്നെ ബാലറ്റുകൾ ലഭിക്കണമെന്ന് താൽപ്പര്യമുണ്ടായിരുന്നുവെങ്കിൽ അവർക്ക് ഏറെ മുമ്പ് തന്നെ ബാലറ്റുകൾ ലഭിക്കേണ്ടതായിരുന്നു. അവർക്ക് വോട്ട് രേഖപ്പെടുത്തിയ ദിവസം തന്നെ ബാലറ്റുകൾ ലഭിക്കുകയില്ല. ഇത് വളരെ പരിഹാസ്യമായ തീരൂമാനമാണെന്നാണ് ഞങ്ങൾ കരുതുന്നത്. ഇക്കാലയളവിനുള്ളിൽ ധാരാളം തട്ടിപ്പുകളും ദുരുപയോഗവും നടക്കാൻ സാധ്യതയുണ്ട്. ഫലം പ്രഖ്യാപിക്കുന്ന ദിവസത്തിനും ഏറെ മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തിയവരാണ് ഭൂരിപക്ഷം വരുന്ന ജനങ്ങളും. അതുകൊണ്ട് തന്നെ ഫലം അറിയുന്നതിനായി നീണ്ട കാലയളവ് കാത്തിരിക്കണമെന്ന തീരുമാനവും പരിഹാസ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'സിനിമാ നടിമാരെല്ലാം പോക്കാണെന്ന് പറയുന്ന മലയാളി.. കൊച്ചിയിലെ സണ്ണി പൂരം'; രൂക്ഷ വിമർശനം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബൈഡന് മുന്നിലെന്ന് പുതിയ സര്വ്വെ, 2016 ആവര്ത്തിക്കുമെന്ന് ട്രംപ്