
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ട്രംപും ജോ ബൈഡനും തമ്മിലുള്ള ആദ്യ സംവാദം അല്പസമയത്തിനുള്ളില്
ഹൂസ്റ്റണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് മണിക്കൂറുകള്‍ക്കകം തുടക്കമാവും. ഒഹായോയിലെ ക്ലീവ്ലാൻഡിൽ പ്രാദേശിക സമയം രാത്രി 9 നാണ് (ഇന്ത്യന്‍ സമയം രാവിലെ 6.30) ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിള്ള ആദ്യ സംവാദം ആരംഭിക്കുന്നത്. 90 മിനുറ്റ് നീണ്ട് നില്ക്കുന്ന സംവാദത്തില്‍ ഇരുവരും എന്ത് പറയും എന്നറിയാനുള്ള ആകാംക്ഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്തു പറയുമെന്നും എങ്ങനെ പെരുമാറുമെന്നും അറിയാമെന്നതിനാല്‍ ഏവരും ഉറ്റുനോക്കുന്നത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനിലേക്കാണ്. കോവിഡ് പ്രതിസന്ധിയടക്കമുള്ള വിഷയങ്ങള്‍ അദ്ദേഹം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വംശീയപരമായ വിഷയങ്ങളും സ്വാഭാവികമായ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നേക്കും. 2016 ല്‍ 89% കറുത്ത അമേരിക്കക്കാരും ഡെമോക്രാറ്റ് പാര്‍ട്ടിക്ക് അനുകൂലമായിട്ടായിരുന്നു ചിന്തിരുന്നത്. ഈ പിന്തുണ ഉറപ്പിക്കാനാവും ബൈഡന്റെ ശ്രമം.
എന്നിരുന്നാലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചായിരിക്കും ജോ ബൈഡന് പ്രധാനമായും സംസാരിക്കുക. അദ്ദേഹത്തിന്റെ പുതിയ നികുതി നയങ്ങള്‍ ട്രംപ് ചോദ്യം ചെയ്തേക്കും. രണ്ട് പതിറ്റാണ്ടിലേറെയായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന ഉഭയകക്ഷി സംഘടനയായ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് കമ്മീഷന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യ ഡിബേറ്റിനായി അമേരിക്കന്‍ ജനതയും ആവേശത്തോടെ കാത്തിരിക്കുകയാണ്.
കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് : 336 പേർക്ക് വൈറസ് ബാധ, ചികിത്സയിലുള്ളത് 3941 പേർ !!
Recommended Video
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കോ ട്രാന്സ്മിറ്ററുകള്ക്കോ വേണ്ടി ഓരോ ഡിബേറ്ററുടെയും ചെവി പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ക്ക് ട്രംപ് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ജോ ബൈഡന്റെ ഭാഗത്ത് നിന്നും ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടില്ല.
കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയും ക്ലീവ്ലാന്റ് ക്ലിനിക്കും ആണ് അദ്യ സംവാദ് ഹോസ്റ്റ് ചെയ്യുന്നത്. 'ഫോക്സ് ന്യൂസ് സണ്‍ഡേ' ആങ്കര്‍ ക്രിസ് വാലസ് ആണ് ഷോ മോഡറേറ്റ് ചെയ്യുന്നത്.
കുവൈത്ത് അമീർ എല്ലായ്പ്പോഴും ഇന്ത്യൻ സമൂഹത്തിന്റെ പരിചരണം ഏറ്റെടുത്തു: പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യന്‍ ജനതയ്ക്ക് നല്കിയ കരുതലും സ്നേവും എന്നും ഓര്‍ക്കും ; ഷൈഖ് സബാഹിനെ അനുസ്മരിച്ച് സ്ഥാനപതി