കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് അമേരിയ്ക്കയുടെ സൃഷ്ടി തന്നെ, മണ്ടത്തരം വരുത്തി വച്ച വിന

  • By Meera Balan
Google Oneindia Malayalam News

ബാഗ്ദാദ്: കൊടും ക്രൂരതയെന്ന് മനുഷ്യന് തോന്നുന്ന പല കാര്യങ്ങളും വിശുദ്ധ യുദ്ധത്തിന്റെ ആയുധങ്ങളാക്കി മാറ്റി ലോകത്തെ വെട്ടിപ്പിടിയ്ക്കാനിറങ്ങിയ ഐസിസുകാര്‍ ഇന്ന് ലോകത്തിനൊട്ടാകെ ഭീഷണിയായി മാറി.

ഐസിസിന്റെ പിറവിയ്ക്ക് പല കാരണങ്ങള്‍ പറയപ്പെടുന്നു. ഐസിസ് ഇസ്രയേലിന്റെ സൃഷ്ടിയാണെന്നും ഇസ്ലാമിക രാഷ്ട്രമല്ല ജൂതരാഷ്ട്രമാണ് ബാഗ്ദാദിയുടെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഐസിസിന്റെ പിറവി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അമേരിയ്ക്കയെ പ്രതിസ്ഥാനത്താക്കുകയാണ്.

isis

ഇറാഖിലെ അമേരിയ്ക്കയുടെ യുദ്ധ ക്യാമ്പുകളാണ് ഐസിസിന്റെ പിറവിയ്ക്ക് കാരണമെന്ന് വാദം ഉയരുന്നു. ഇറാഖിലെ ബക്ക ക്യാമ്പില്‍ നിന്നാണത്രേ ഇസ്ലാമിക രാഷ്ട്രമെന്ന ആശയവും ഐസിസും പിറവിയെടുക്കുന്നത്. 2003-2009 കാലഘട്ടത്തില്‍ ബക്ക ക്യാമ്പില്‍ തടവുകാരക്കപ്പെട്ട കൊടു ഭീകരരാണ് ഐസിസിന്റെ സൃഷ്ടിയ്ക്ക് പിന്നിലത്രേ.ഒരു ലക്ഷത്തിലധികം പേരാണ് ബക്ക ക്യാമ്പില്‍ യുദ്ധ തടവുകാരായു ഉണ്ടായിരുന്നത്. ഐസിസ് തലവനായിരുന്ന അബു ബക്കര്‍ അല്‍ ബാഗ്ദാദിയും ഈ കാലഘട്ടത്തില്‍ ബക്ക ക്യാമ്പില്‍ ഉണ്ടായിരുന്നു. അപകടകാരികളായ ഭീകരവാദികള്‍ ബക്ക ക്യാമ്പില്‍ വച്ച് അമേരിയ്ക്കക്കെതിരായുള്ള ഭീകരവാദ തന്ത്രങ്ങള്‍ മെനയുന്നതിന് ക്യാമ്പിനെ ഉപയോഗപ്പെടുത്തി.

ക്യാമ്പിലെ സഹവര്‍ത്തിത്വം തടവുകാരെ കൂടുതല്‍ ക്രൂരന്മാരാക്കുകയും ഐസിസ് പോലുള്ള തീവ്രവാദ സംഘടനയുടെ പിറവിയ്ക്ക് കാരണം. ദി ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിയ്ക്കുന്നത്. ബക്ക ക്യാമ്പിലെ മുന്‍ ഗാര്‍ഡായിരുന്ന മിട്‌ച്ചെല്‍ ഗ്രേയാണ് ഇക്കാര്യങ്ങള്‍ ദി ന്യൂയോര്‍ക്ക് പോസ്റ്റിനോട് വെളിപ്പെടുത്തിയത്. അറബി ഉള്‍പ്പടെയുള്‌ല ഭാഷകള്‍ ഗ്രേയ്ക്ക് അറിയാമായിരുന്നതിനാല്‍ തടവുകാരുടെ പല നീക്കങ്ങളും ഇദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞുവത്രേ.

English summary
US Prison camp in Iraq accidentally formed ISIS by housing the most radial jihadists together and allowing them to organize terror group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X