കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലാസ്‌കയില്‍ കൊമ്പുകോര്‍ത്ത് യുഎസ്സും ചൈനയും, ഉയിഗുര്‍ വിഷയം ഉന്നയിച്ച് അമേരിക്ക!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ പ്രസിഡന്റായ ശേഷമുള്ള ആദ്യത്തെ അമേരിക്കന്‍-ചൈന കൂടിക്കാഴ്ച്ചയില്‍ പരസ്പര ഏറ്റുമുട്ടല്‍. ചൈനയ്‌ക്കെതിരെയും തിരിച്ചും കടുത്ത വാദങ്ങളാണ് ഉയര്‍ന്ന് വന്നത്. ചൈന ഉയിഗുര്‍ മുസ്ലീങ്ങളെ കൈകാര്യം ചെയ്യുന്ന വിധമാണ് യുഎസ് ഉന്നയിച്ചത്. ആഗോള തലത്തില്‍ തന്നെ ഏറ്റവും ചര്‍ച്ചയായ വിഷയമാണ് ഇത്. ചൈന ഉയിഗുര്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് യുഎസ് ഉന്നയിച്ചു. എന്നാല്‍ മറ്റ് രാജ്യങ്ങളെ ചൈനയെ ആക്രമിക്കാനായി ഇളക്കി വിടുകയാണ് യുഎസ്സെന്ന് ചൈനീസ് അധികൃതര്‍ ആരോപിച്ചു. ബൈഡന്‍ ഭരണകൂടത്തില്‍ ചൈനയോട് അനുനയ ശ്രമമുണ്ടാവില്ല എന്ന് കൂടി ഇതോടെ വ്യക്തമാക്കുകയാണ്.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

1

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍, എന്നിവര്‍ യുഎസ്സിനെ പ്രതിനിധീകരിച്ചപ്പോള്‍ ചൈനയ്ക്കായി വിദേശ നയത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥന്‍ യാങ് ജിയെച്ചി, വിദേശകാര്യ മന്ത്രി വാങ് യീ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ നിര്‍ണായക കാര്യങ്ങള്‍ സംസാരിച്ചെന്നും യുഎസ് പറഞ്ഞു. ഷിന്‍ജിയാങ്, ഹോങ്കോങ്, തായ്‌വാന്‍ വിഷയങ്ങള്‍ യുഎസ് ചര്‍ച്ച ചെയ്യുമെന്നും ചൈനയുടെ പല നീക്കങ്ങളിലുമുള്ള ആശങ്ക അറിയിക്കുമെന്നും ആന്റണി ബ്ലിങ്കണ്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Election 2021-കല്യാശ്ശേരിയിൽ ഇത്തവണ എല്ലാവരും പുതുമുഖങ്ങൾ

അതേസമയം അമേരിക്ക സൈനിക കരുത്തും സാമ്പത്തിക ഉന്നതിയും ഉപയോഗിച്ച് മറ്റ് രാജ്യങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് ചൈന പറഞ്ഞു. ദേശീയ സുരക്ഷാ നയങ്ങളെ അട്ടിമറിച്ച് എന്ത് വേണമെങ്കിലും ചെയ്യുകയും, മറ്റ് രാജ്യങ്ങളെ ചൈനയെ ആക്രമിക്കാനായി പ്രോത്സാഹിപ്പിക്കുകയുമാണ് അമേരിക്കയെന്നും ചൈന കുറ്റപ്പെടുത്തി. യുഎസ്സിലെ മനുഷ്യാവകാശം ഏറ്റവും മോശം അവസ്ഥയിലാണെന്നും, കറുത്തവര്‍ഗക്കാരായ അമേരിക്കക്കാര്‍ ക്രൂരമായി കൊല്ലപ്പെടുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു.

ചൈനയുമായി ഒരു ഏറ്റുമുട്ടല്‍ യുഎസ് ആഗ്രഹിക്കുന്നില്ല. എന്നാല്‍ അമേരിക്കന്‍ ജനങ്ങളുടെ തത്വത്തിലും അമേരിക്കയുടെ സുഹൃത്തുക്കളുടെ കാര്യത്തിന് വേണ്ടിയും ശബ്ദിക്കുമെന്ന് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു. കഴിഞ്ഞ ജൂണിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ആദ്യത്തെ ഉന്നത തല കൂടിക്കാഴ്ച്ചയാണ് ഇത്. അലാസ്‌കയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയ്ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. അതേസമയം ചൈനയില്‍ നിന്ന് മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ഇത്തരമൊരു മറുപടി വന്നതില്‍ അദ്ഭുതമില്ലെന്നും യുഎസ്സും പറഞ്ഞു. ചര്‍ച്ച നല്ല രീതിയില്‍ നടന്നെങ്കിലും ഇതുകൊണ്ട് കാര്യമായ നേട്ടമുണ്ടായിട്ടില്ല.

English summary
us raises uighur issue with china in high leve talk, china says us inciting others to attack them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X