കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ് 16 യുദ്ധവിമാനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് യുഎസ്.... പാകിസ്താനോട് വിശദീകരണം തേടി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ബാലക്കോട്ടിലെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ വരുന്നു. പാകിസ്താനുമായുള്ള പ്രതിരോധ കരാര്‍ പ്രകാരം അമേരിക്ക കൈമാറിയ എഫ് 16 യുദ്ധവിമാനങ്ങളുടെ ദുരുപയോഗത്തെ കുറിച്ചാണ് യുഎസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പാകിസ്താന്‍ നടത്തിയ അതിര്‍ത്തി ലംഘനത്തില്‍ ഇന്ത്യക്കെതിരെ യുദ്ധവിമാനം ഉപയോഗിച്ചെന്നും, മിസൈലുകള്‍ വര്‍ഷിച്ചെന്നും ഇന്ത്യ തെളിവ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അമേരിക്ക ഇടപെടുന്നത്.

1

പാകിസ്താന്‍ കരാര്‍ ലംഘനം നടത്തിയെന്നാണ് യുഎസ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേന അമ്‌റാം മിസൈലിന്റെ ഭാഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആകാശത്ത് നിന്ന് മറ്റൊരു ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ ശേഷിയുള്ള മിസൈലാണിത്. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടതെന്ന് പ്രതിരോധ വിഭാഗങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഫൈറ്റര്‍ ജെറ്റകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പാകിസ്താന്റെ വാദം. ഇന്ത്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വിമാനം വെടിവെച്ചിട്ടെന്ന വാദത്തെയും പാകിസ്താന്‍ തള്ളിയിട്ടുണ്ട്.

പാകിസ്താന്റെ നടപടികളെ കുറിച്ച് അറിഞ്ഞെന്നും, കൂടുതല്‍ വിവരം തേടിയെന്നും യുഎസ് സ്റ്റേറ്റ് വിഭാഗം പറഞ്ഞ. അതേസമയം കരാര്‍ ലംഘനങ്ങളുടെ പട്ടികയില്‍ ഏന്തൊക്കെ ഉള്‍പ്പെടുത്താമെന്ന കാര്യം യുഎസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ദുരുപയോഗം തെളിഞ്ഞാല്‍ അമേരിക്കയ്ക്ക് കരാര്‍ റദ്ദാക്കാം. കൂടുതല്‍ നടപടികള്‍ എടുക്കാന്‍ തീരുമാനിക്കാം. ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വിമാനങ്ങള്‍ സാധാരണയായി ഉപയോഗിക്കാറുള്ളത്.

എന്നാല്‍ ഇന്ത്യക്കെതിരെ ഇത് ഉപയോഗിച്ചത് യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. നേരത്തെ തന്നെ എഫ് 16 വിമാനങ്ങള്‍ ഉപയോഗിക്കുന്നതിന് നിരവധി നിബന്ധനകള്‍ യുഎസ് പാകിസ്താനുമായി ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കന്‍ സാങ്കേതിക വിദ്യയെയും യുദ്ധോപകരങ്ങളെയും തെറ്റായ രീതിയില്‍ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും, ഇത് നിയന്ത്രിക്കണമെന്നും നേരത്തെ തന്നെ നിര്‍ദേശമുണ്ടായിരുന്നു.

മസൂദ് അസ്ഹറിന് വൃക്കസംബന്ധമായ രോഗം.... ചികിത്സ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍!!മസൂദ് അസ്ഹറിന് വൃക്കസംബന്ധമായ രോഗം.... ചികിത്സ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍!!

English summary
us seeks information on potential misuse of f16 jets by pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X