യുഎസ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍: പണി വരുന്നത് ആറ് മുസ്ലിം രാഷ്ട്രങ്ങള്‍ക്ക്

  • Posted By:
Subscribe to Oneindia Malayalam

വാഷിംങ്ടണ്‍: വിസാവിലക്കിനുള്ള ട്രംപിന്‍റെ നീക്കം പാളിയതിന് പിന്നാലെ വിസയ്ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക. ആറ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. സിറിയ, സുഡാന്‍, സൊമാലിയ, ഇറാന്‍, യെമന്‍, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടാണ് ബുധനാഴ്ച ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവ് പുറത്തുവന്നിട്ടുള്ളത്.

വിസാ വിലക്കുമായി ബന്ധപ്പെട്ട പ്രസിഡന്‍റ് ട്രംപിന്‍റെ ഉത്തരവ് സുപ്രീം കോടതി ഭാഗികമായി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ജിഎസ്ടി വരുന്നതിന് മുമ്പ് തന്നെ മാറ്റം കണ്ടു തുടങ്ങി? രോഗികൾക്ക് ആശ്വാസം!! മരുന്ന് വില കുറയുന്നു!!

24-1456292870-donald-trump-3-copy-copy-29-1498720775.jpg -Properties

ഈ രാജ്യങ്ങളില്‍ നിന്ന് വിസയ്ക്കുവേണ്ടി അപേക്ഷിക്കുന്നവര്‍ക്ക് അമേരിക്കയില്‍ അടുത്ത ബന്ധുക്കള്‍, അടുത്ത വ്യാപാര ബന്ധം എന്നിവ ഉള്ളവര്‍ക്ക് മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ നിര്‍ദേശം. രക്ഷിതാക്കള്‍, ഭാര്യ/ ഭര്‍ത്താവ്, മക്കള്‍, മരുമകള്‍, മരുമകന്‍, സഹോദരങ്ങള്‍ എന്നിവരില്‍ ആരെങ്കിലും അമേരിക്കയില്‍ ഉള്ളവര്‍ക്ക് മാത്രമേ വിസ അനുവദിക്കാവൂ എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

അമ്മാവന്‍, സ്വന്തം സഹോദരങ്ങളല്ലാത്തവര്‍, ഭാവിയില്‍ ജീവിത പങ്കാളിയാവിനിരിക്കുന്നയാള്‍ എന്നിവര്‍ക്ക് നിയന്ത്രണത്തിന്‍റെ പരിധിയില്‍പ്പെടുമെന്നാണ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശം ബുധനാഴ്ച എല്ലാ രാജ്യങ്ങളിലേയും യുഎസ് എംബസികളെ അറിയിച്ചിട്ടുണ്ട്.

ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ വിസാ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ച്ച് ആറിലെ ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ യുഎസ് ഫെഡ‍റല്‍ കോടതിയുടെ ഇടപെടല്‍ മൂലം തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപ് ഭരണകൂടം മുസ്ലിം വിലക്കിന് വേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം കോടതികള്‍ ഇടപെട്ട് റദ്ദാക്കുകയായിരുന്നു.

English summary
Visa applicants from six Muslim-majority countries must have a close family relationship to a US individual or formal ties to a US entity to be admitted to the United States under guidance distributed by the US State Department on Wednesday.
Please Wait while comments are loading...