കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉക്രൈന്‍: റഷ്യയോട് അമേരിക്ക ഇടയുന്നു

Google Oneindia Malayalam News

കീവ്: ചൊവ്വാഴ്ചയ്ക്കകം ക്രീമിയന്‍ മേഖലയിലെ ഉക്രൈന്‍ സൈന്യം കീഴടങ്ങണമെന്ന് റഷ്യയുടെ അന്ത്യശാസനം. കീഴടങ്ങാത്ത പക്ഷം ശക്തമായ ആക്രമണം നേരിടേണ്ടി വരും എന്നാണ് റഷ്യയുടെ ഭീഷണിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഉക്രൈന്‍ പാര്‍ലമെന്റ് കൂട്ടാക്കിയിട്ടില്ല.

ക്രീമിയന്‍ മേഖലയിലെ വിമാനത്താവളം പിടിച്ചെടുത്തതിന് പിന്നാലെ സൈനിക നടപടിക്കും റഷ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ റഷ്യയുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നടപടിയും നേരിടാന്‍ ഉക്രൈന്‍ സജ്ജമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉക്രൈനില്‍ നിന്നും പിന്‍വാങ്ങണമെന്ന് അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യയുമായുള്ള സൈനിക സഹകരണം അവസാനിപ്പിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ റഷ്യയ്‌ക്കെതിരെ ജി എട്ട് കൂട്ടായ്മയില്‍ നിന്നും പുറത്താക്കലും സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികളും അമേരിക്ക സ്വീകരിച്ചേക്കും. എന്നാല്‍ ക്രിമിയന്‍ മേഖലയില്‍ പിടിമുറുക്കിയ റഷ്യന്‍ സൈന്യം സമീപമേഖലകളിലേക്ക് നീങ്ങിത്തുടങ്ങിയതായും ഉക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടലുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആരാണ് ഉക്രൈന്‍ പ്രസിഡണ്ട്?

ആരാണ് ഉക്രൈന്‍ പ്രസിഡണ്ട്?

ഉക്രൈന്‍ പ്രസിഡണ്ട് ഇപ്പോഴും വിക്ടര്‍ യാനുക്കോവിച്ചാണ് എന്നാണ് റഷ്യ വിശ്വസിക്കുന്നത്. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പ്രസ്താവിച്ചിട്ടുമുണ്ട്. ഉക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ റഷ്യയുടെ സഹായം അഭ്യര്‍ഥിച്ച് യാനുക്കോവിച്ച് വഌഡ്മിര്‍ പുടിന് കത്തെഴുതിയിട്ടുണ്ട്.

വാഷിംഗ്ടണില്‍ പ്രതിഷേധം

വാഷിംഗ്ടണില്‍ പ്രതിഷേധം

വാഷിംഗ്ടണിലെ വൈറ്റ് ഹൗസിന് മുന്നില്‍ റഷ്യന്‍ സേനയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ നിന്നും. ഉക്രൈനില്‍ സൈനിക നീക്കത്തിന് ഒരുങ്ങിയാല്‍ റഷ്യ കനത്ത വില നല്‍കേണ്ടി വരും എന്ന് യു എസ് പ്രസിഡണ്ട് ബരാക് ഒബാമയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഞങ്ങളുണ്ട് കൂടെ

ഞങ്ങളുണ്ട് കൂടെ

യൂറോപ്യന്‍ യൂണിയന്റെ പോളിസി ചീഫായ കാതറിന്‍ ആഷ്ടണ്‍ ഉക്രൈന്‍ മുന്‍ പ്രധാനമന്ത്രി യൂലിയ തെമോഷെങ്കോയെ കണ്ടപ്പോള്‍. ഫെബ്രുവരി 25 ന് കീവില്‍ നിന്നുള്ള ദൃശ്യം.

സ്‌ഫോടനത്തിന് ശേഷം

സ്‌ഫോടനത്തിന് ശേഷം

ഉക്രൈനിലെ കീവില്‍ ഉണ്ടായ സ്‌ഫോടനത്തിന് ശേഷം ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍. ഉക്രൈനിന്റെ പല ഭാഗങ്ങളിലും റഷ്യന്‍ സേന ആക്രമണം ആരംഭിച്ചതായാണ് വിവരം.

 സൈനിക നിരീക്ഷണത്തില്‍

സൈനിക നിരീക്ഷണത്തില്‍

ഉക്രൈനിലെ സെവാസ്‌തോപോളിലെ തെരുവുകള്‍ സൈനിക നിരീക്ഷണത്തില്‍. റോഡിലൂടെ നടന്നുപോകുന്ന ആളുകളെയും കാണാം.

ഉക്രൈന്‍ കലുഷമാണ്

ഉക്രൈന്‍ കലുഷമാണ്

അമേരിക്കന്‍ സഹായത്തോടെ റഷ്യന്‍ സേനയെ തങ്ങളുടെ മണ്ണില്‍ നിന്നും തുരത്താമെന്ന പ്രതീക്ഷയിലാണ് ഉക്രൈന്‍. എന്നാല്‍ വിക്ടര്‍ യാനുക്കോവിച്ചിനെപ്പോലെ റഷ്യയോട് വിധേയത്വമുള്ളവരും ഉക്രൈനിലുണ്ട്.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

ഉക്രൈന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഫെബ്രുവരി ആറിന് ജനങ്ങള്‍ ഒത്തുകൂടിയപ്പോള്‍

കത്തിയാലും വിടില്ല

കത്തിയാലും വിടില്ല

കത്തുന്ന പോലീസ് ബസിന് നേരെ കല്ലെടുത്ത് എറിഞ്ഞ് രോഷം പ്രകടിപ്പിക്കുന്ന ഉക്രൈന്‍ കലാപകാരി. ജനവരിയില്‍ ഉക്രൈനില്‍ നടന്ന കലാപത്തിനിടെയുള്ള കാഴ്ച.

 ഉടമ്പടിയില്‍ ഒരൊപ്പ്

ഉടമ്പടിയില്‍ ഒരൊപ്പ്

ഉക്രൈന്‍ പ്രസിഡണ്ട് വിക്ടര്‍ യാനുക്കോവിച്ചും പ്രതിപക്ഷ നേതാവ് ആര്‍സനി യെത്സേന്യൂക്കും കീവില്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കുന്നു.

ജയാരവം

ജയാരവം

പ്രസിഡണ്ട് വിക്ടര്‍ യാനുക്കോവിച്ചിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറില്‍ പൂക്കളും മെഴുകുതിരികളുമായി തടിച്ചുകൂടിയ ഉക്രൈന്‍ ജനത. ഫെബ്രുവരി 24 നുള്ള കാഴ്ച.

English summary

 US suspends military engagements with Russia over Ukraine crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X