Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയില്‍ വീണ്ടും യുഎസ്സിന്റെ വ്യോമാക്രമണം, ലക്ഷ്യം ഇറാന്‍: 9 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: ഇസ്രായേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ സിറിയയില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ആഴ്ച്ചകള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ആക്രമണം നടത്തുന്നത്. കിഴക്കന്‍ സിറിയയിലെ വമ്പന്‍ ആയുധ ശേഖര കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ഇറാനും അവരുമായി ബന്ധപ്പെട്ടവരും ഉപയോഗിക്കുന്നതാണ് ഈ ആയുധ ശേഖര കേന്ദ്രമെന്ന് യുഎസ് ആരോപിച്ചു.

അമേരിക്കക്കാരനെതിരെ ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. അതേസമയം ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ച്ചയ്ക്കിടെയാണ് യുഎസ് സിറിയയിലെ ഒരു കേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം അഴിച്ചുവിടുന്നത്. അതേസമയം മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ഇനിയും ആക്രമണങ്ങള്‍ ഉണ്ടാവാമെന്ന സൂചന കൂടിയാണ് യുഎസ്സ് നല്‍കുന്നത്.

llyod-austin

നേരത്തെയും ഇറാനുമായി ബന്ധമുള്ള കേന്ദ്രത്തെയാണ് യുഎസ് ലക്ഷ്യമിട്ടത്. പശ്ചിമേഷ്യയിലെ ഒരു കൂട്ടം വിമത സംഘങ്ങളെ ഇറാന്‍ പിന്തുണയ്ക്കുന്നുവെന്നും, പലവിധ ആക്രമണങ്ങള്‍ക്കായി എല്ലാ സഹായവും ചെയ്യുന്നുവെന്നും യുഎസ് ആരോപിക്കുന്നു. ഇവര്‍ യുഎസ്സിന് ഭീഷണിയാണെന്നും യുഎസ് പറയുന്നു. ഇറാന്റെ പ്രോക്‌സികള്‍ക്കെതിരെ തുറന്ന യുദ്ധം കൂടിയാണ് യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇവരുടെ സഹായം ഹമാസിന് ലഭിക്കുന്നുണ്ടെന്ന് യുഎസ് ആരോപിക്കുന്നു. അതിനെ തടയുകയാണ് യുഎസ് ലക്ഷ്യമിട്ടുന്നത്. ഇത് യുഎസ്സും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയിലേക്കാണ് കാര്യങ്ങളെ നയിച്ചിരിക്കുന്നത്.ഒക്ടോബര്‍ മുതല്‍ ഇറാഖിലും സിറിയയിലുമായി നാല്‍പ്പത് തവണ യുഎസ് ആക്രമണം നടത്തിയതിട്ടുണ്ട്. എല്ലാം ഇറാന്റെ പിന്തുണയുള്ള സേനകള്‍ക്ക് നേരെയാണ്.യുഎസ് എഫ്15 ഫൈറ്റര്‍ വിമാനങ്ങളാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഓസ്റ്റിന്‍ സ്ഥിരീകരിച്ചു.

യുഎസ് ട്രൂപ്പുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രോക്‌സികള്‍ യുഎസ് സേനകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍, തിരിച്ചടിക്കാന്‍ ഒരു മടിയും കാണിക്കില്ല. ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഓസ്റ്റിന്‍ വ്യക്തമാക്കി. ഈ കേന്ദ്രങ്ങള്‍ കുറച്ച് ദിവസങ്ങളിലായി യുഎസ് നിരീക്ഷണത്തിലായിരുന്നു. സാധാരണക്കാര്‍ക്ക് ആളപമായമുണ്ടാവില്ലെന്ന് ഉറപ്പാക്കിയാണ് ആക്രമണം നടത്തിയതെന്നും യുഎസ് അധികൃതര്‍ പറഞ്ഞു.

സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് 9 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 26ന് യുഎസ് സൈന്യം സിറിയയിലെ രണ്ട് കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. യുഎസ്സിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഈ ഗ്രൂപ്പുകള്‍ പലതവണ വധശ്രമങ്ങള്‍ നടത്തി. നാല്‍പ്പതോളം തവണ മിസൈലുകളും ഡ്രോണുകളും ഇവരെ ലക്ഷ്യമിട്ട് ഉപയോഗിച്ചുവെന്ന് യുഎസ് ആരോപിച്ചു. അതേസമയം ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന് പിന്നാലെയാണ് യുഎസ് ട്രൂപ്പുകള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചത്. ഇറാഖില്‍ 2500 ട്രൂപ്പ് അമേരിക്കന്‍ സൈനികരും, സിറിയയില്‍ 900 ട്രൂപ്പുകളുമാണ് ആകെ ബാക്കിയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+