കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യക്കെതിരെ കൂടുതൽ ഉപരോധം കൊണ്ടുവരാൻ യുഎസ്; പിന്തുണയുമായി പാശ്ചാത്യ രാജ്യങ്ങൾ

  • By Akhil Prakash
Google Oneindia Malayalam News

കിയെവ്; റഷ്യക്കെതിരായ ഉപരോധത്തിന്റെ പുതിയ ഘട്ടം അണിയറയിൽ ഒരുങ്ങുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധക്കുറ്റ വിചാരണയ്ക്ക് റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബുച്ച പട്ടണത്തിന് സമീപത്ത് നിന്ന് കൂട്ട ശവക്കുഴികളും തെരുവിൽ നിന്ന് മൃതദേഹങ്ങളും കണ്ടെടുത്തതിന് പിന്നാലെയാണ് ബൈഡന്റെ ആഹ്വാനം. ജർമ്മനി, ഫ്രാൻസി എന്നീ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം വേണമെന്ന് ആവശ്യപ്പെട്ട് രം ഗത്ത് വന്നിട്ടുണ്ട്. ആ ഗോള രാജ്യങ്ങളെ ഞെട്ടിച്ചുക്കൊണ്ടിയിരുന്നു ബുച്ച പട്ടണിത്തിലെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ കഴിഞ്ഞ ദിവസം അമേരിക്കൻ കമ്പനി പുറത്ത് വിട്ടത്.

ബുച്ചയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതിന് ശേഷം സാധ്യമായ യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തെ അയയ്ക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. അതേ സമയം ബുച്ചയിലെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ യുക്രൈനിയൻ റാഡിക്കലുകൾ വ്യാജമായി നിർമ്മിച്ചതാണെന്നും സാധാരണ പൗരൻമാരെ വധിച്ചിട്ടില്ലെന്നും റഷ്യ അവകാശപ്പെട്ടു. എന്നാൽ മൈക്കോളൈവിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ പത്ത് സാധാരണക്കാർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് യുക്രൈൻ അറിയിച്ചു. കിയെവിന് പടിഞ്ഞാറുള്ള ഒരു പട്ടത്തിൽ അവിടത്തെ മേയറും ഭർത്താവും മകനും ഉൾപ്പെടെ അഞ്ച് സിവിലിയന്മാരുടെ മൃതദേഹങ്ങൾ കൈകൾ ബന്ധിച്ച നിലയിൽ യുക്രൈൻ കണ്ടെത്തിയിട്ടുണ്ട്.

joebiden

യുറോപ്യൻ യൂണിയനും റഷ്യക്കെതിരെ പുതിയ നടപടികൾ സ്വീകരിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും സമാനമായ നീക്കത്തെത്തുടർന്ന് റഷ്യൻ ക്രൂഡിന്റെ ഇറക്കുമതി നിരോധനവും ഉപരോധത്തിൽ ഉൾപ്പെട്ടേക്കാം. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഈ ആഴ്ച കൂടുതൽ യുഎസ് ഉപരോധങ്ങൾ വരുമെന്ന് സൂചന നൽകി. അതേ സമയം ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച യുക്രൈനിയൻ വിദേശകാര്യമന്ത്രി ഡിമിട്രോ കുലേബയുമായി ഫോണിൽ സംസാരിച്ചു. യുക്രൈനിലെ സംഘർഷം അവസാനിപ്പിക്കാൻ സാധിക്കുന്നതൊക്കെ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഞങ്ങളുടെ അര്‍പ്പണബോധവും ആത്മാവും പരീക്ഷണം നേരിടുകയാണ്, തിരിച്ചുവരും; വികാരാധീനയായി സോണിയഞങ്ങളുടെ അര്‍പ്പണബോധവും ആത്മാവും പരീക്ഷണം നേരിടുകയാണ്, തിരിച്ചുവരും; വികാരാധീനയായി സോണിയ

യുദ്ധത്തിൽ പ്രതിഷേധിച്ച് നിരവധി പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ഇതിന് ആനുപാതികമായി റഷ്യ പ്രതികരിക്കുമെന്ന് റഷ്യൻ മുൻ പ്രസിഡന്റും സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി മേധാവിയുമായ ദിമിത്രി മെദ്‌വദേവ് തിങ്കളാഴ്ച പറഞ്ഞു. യുക്രൈനിലെയും ജർമ്മനിയിലെയും മോസ്കോയുടെ നടപടികളുടെ പേരിൽ 35 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ഫ്രാൻസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുകൂടിയുള്ളതായിരുന്നു റഷ്യയുടെ മറുപടി.

Recommended Video

cmsvideo
വിഷം കലർത്തിയ കേക്ക് നൽകി റഷ്യൻ സൈനികരെ കൊലപ്പെടുത്തി ഉക്രൈൻ ജനത | Oneindia Malayalam

English summary
US to impose more sanctions on Russia; Western countries with support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X