കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈന് 100 മില്യൺ ഡോളർ സാമ്പത്തിക സഹായം നൽകാൻ യുഎസ്

  • By Akhil Prakash
Google Oneindia Malayalam News

വാഷിംഗ്ടൺ: യുക്രൈന് വൻ തുക സാമ്പത്തിക സഹായം നൽകാൻ ഒരുങ്ങി യുഎസ്. ഏകദേശം 100 മില്യൺ ഡോളർ സഹായമായി നൽകും എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ബുച്ച പട്ടണത്തിന് സമീപത്ത് നിന്ന് കൂട്ട ശവക്കുഴികളും തെരുവിൽ നിന്ന് മൃതദേഹങ്ങളും കണ്ടെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ സഹായം. നേരത്തെ റഷ്യക്കെതിരെ കൂടുതൽ ഉപരോധം നടപ്പിലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനുള്ള സാമ്പത്തിക സഹായവും.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ പോലെയാണ് റഷ്യ പെരുമാറുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ചൊവ്വാഴ്ച യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു. യുദ്ധക്കുറ്റങ്ങൾക്ക് റഷ്യൻ സേനയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. "ഇന്നലെയാണ് ബുച്ച ന ഗരത്തിൽ നിന്ന് ഞാൻ മടങ്ങിയത്. അടുത്തിടെയാണ് റഷ്യൻ സൈന്യം ഇവിടെ നിന്ന് പിൻവാങ്ങിയത്. അവർ അവിടെ ചെയ്യാത്ത കുറ്റങ്ങൾ ഇല്ല. റഷ്യൻ സൈന്യം എന്റെ രാജ്യത്തെ സേവിച്ച എല്ലാവരെയും തിരഞ്ഞുപിടിച്ച് ബോധപൂർവ്വം കൊന്നു," യുഎൻ സുരക്ഷാ കൗൺസിലിലെ തന്റെ ആദ്യ പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു.

antonyblinken

"റഷ്യൻ സൈന്യത്തെയും അവർക്ക് ഉത്തരവുകൾ നൽകിയവരെയും യുക്രൈനിലെ യുദ്ധക്കുറ്റങ്ങൾക്ക് ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം" അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രസംഗത്തിന് ശേഷം, തെരുവുകളിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ഭയാനകമായ ചിത്രങ്ങൾ, കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, വിവിധ നഗരങ്ങളിലെ കൂട്ടക്കുഴിമാടങ്ങളുടെ ചിത്രങ്ങൾ എന്നിവ കാണിക്കുന്ന ഒരു വീഡിയോ സെക്യൂരിറ്റി കൗൺസിലിൽ പ്ലേ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മരിച്ചവരിൽ ചിലരുടെ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലും കുട്ടികളടക്കം വായ് പൊത്തി കെട്ടിയ നിലയിലായിരുന്നു.

മാധ്യമപ്രവർത്തകർക്ക് പരമാവധി പ്രവേശനം നൽകണമെന്നും സത്യത്തിനും പൂർണ്ണ ഉത്തരവാദിത്തത്തിനും വേണ്ടി അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "സ്വയം വിശേഷാധികാരമുള്ളവരായി കരുതുന്നവരും തങ്ങൾക്ക് എന്തിൽ നിന്നും രക്ഷപ്പെടാമെന്ന് വിശ്വസിക്കുന്നവരും യുദ്ധക്കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കുമെന്ന് കാണിക്കണമെന്ന്" അദ്ദേഹം പറഞ്ഞു. യുദ്ധവും ക്രൂരതയും തുടരുകയാണെങ്കിൽ, രാജ്യങ്ങൾ അവരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം ആയുധങ്ങളുടെ ശക്തിയിൽ മാത്രമേ ആശ്രയിക്കുകയുള്ളൂവെന്നും അന്താരാഷ്ട്ര നിയമങ്ങളെയും സ്ഥാപനങ്ങളെയും ആശ്രയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

90000 ഡോളറുമായി ഫറാ ഖാന്‍ രാജ്യം വിട്ടു; ആ ബാഗില്‍ നിറയെ പണം... ചൂടേറിയ ചര്‍ച്ച90000 ഡോളറുമായി ഫറാ ഖാന്‍ രാജ്യം വിട്ടു; ആ ബാഗില്‍ നിറയെ പണം... ചൂടേറിയ ചര്‍ച്ച

"നിർഭാഗ്യവശാൽ, കഴിഞ്ഞ 41 ദിവസമായി ഞങ്ങളുടെ ഭൂമിയിൽ അധിനിവേശക്കാർ ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് ബുച്ചയിൽ നടക്കുന്ന കൂട്ടക്കൊല. റഷ്യ സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാൻ എല്ലാവരേയും കുറ്റപ്പെടുത്തുമെന്ന്" തനിക്കറിയാമെന്നും യുക്രൈനിയൻ നേതാവ് പറഞ്ഞു. വ്യവസ്ഥിതിയെ രൂപാന്തരപ്പെടുത്താനുള്ള സമയമാണിതെന്നും ഐക്യരാഷ്ട്രസഭ, കിയെവിൽ ഒരു ആഗോള സമ്മേളനം വിളിച്ചുചേർക്കാൻ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Recommended Video

cmsvideo
വിഷം കലർത്തിയ കേക്ക് നൽകി റഷ്യൻ സൈനികരെ കൊലപ്പെടുത്തി ഉക്രൈൻ ജനത | Oneindia Malayalam

English summary
US to provide $ 100 million in financial assistance to Ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X