Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലേക്ക് അമേരിക്കയുടെ മിസൈല്‍ വേധ സംവിധാനമെത്തും, ബന്ധം മെച്ചപ്പെടുത്താന്‍ ബൈഡന്‍

വാഷിംഗ്ടണ്‍: യുഎസ്‌-സൗദി ബന്ധം മെച്ചപ്പെടുത്താന്‍ ജോ ബൈഡന്‍. സൗദിയിലേക്ക് ബൈഡന്‍ ഭരണകൂടം പേട്രിയറ്റ് മിസൈല്‍ വേധ ഇന്റര്‍സെപ്റ്ററുകള്‍ അയച്ചിരിക്കുകയാണ്. ബൈഡന്‍ അധികാരത്തില്‍ വന്ന ശേഷം സൗദിയുമായി അത്ര നല്ല ബന്ധത്തില്‍ അല്ല സൗദി അറേബ്യ. ഈ ബന്ധം മെച്ചപ്പെടുത്താനാണ് ബൈഡന്റെ ശ്രമം. ഇന്റര്‍സെപ്റ്ററുകള്‍ സൗദിയിലേക്ക് അയച്ചതായി ബൈഡന്‍ ഭരണകൂടം സ്ഥിരീകരിച്ചു. അതേസമയം ഈ തീരുമാനം ഔദ്യോഗികമായി തീരുമാനിച്ചിരുന്നില്ല. എന്നാല്‍ മേഖലയിലെ സുഹൃത്തുക്കളെ എപ്പോഴും അമേരിക്ക സംരക്ഷിക്കുമെന്ന് ജോ ബൈഡന്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പിന്റെ ഭാഗമായിട്ടാണ് മിസൈല്‍ വേധ സംവിധാനങ്ങള്‍ അയച്ചത്.

1

നേരത്തെ വൈറ്റ് ഹൗസ് സുരക്ഷ ഉപദേഷ്ടമാവ് ജാക്ക് സള്ളിവന്‍ യെമനിലെ ഹൂത്തി ആക്രമണത്തെ അപലപിച്ചിരുന്നു. സൗദി അറേബ്യയുടെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഹൂത്തികളുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണം. എണ്ണ ഉല്‍പ്പാദനത്തിന് വരെ ഇതിലൂടെ തടസ്സം നേരിട്ടിരുന്നു. ഒപ്പം തീപ്പിടുത്തവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മിസൈല്‍ പ്രതിരോധ സംവിധാനം യുഎസ് നല്‍കിയത്. നേരത്തെ സൗദിയിലെ സുല്‍ത്താന്‍ എയര്‍ ബേസില്‍ നിന്ന് പേട്രിയറ്റ് പ്രതിരോധ സംവിധാനം യുഎസ് മാറ്റിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹൂത്തികളില്‍ നിന്ന് തുടര്‍ച്ചയായി ആക്രമണം നേരിടുന്ന സമയമായിരുന്നു ഇത്.

ഹൂത്തികള്‍ക്കെതിരെയുള്ള പ്രതിരോധത്തിന് വളരെ അത്യാവശ്യമാണ് ഇന്റര്‍സെപ്റ്ററുകള്‍. 2015 മുതല്‍ ഹൂത്തികളുമായി യുദ്ധത്തിലാണ് സൗദി അറേബ്യ. പേട്രിയറ്റ് സംവിധാനങ്ങള്‍ സൗദിയില്‍ നിന്ന് മാറ്റിയതിന് പിന്നില്‍ മറ്റ് വന്‍ ശക്തികളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കരുതിയിരുന്നു. ചൈനയും റഷ്യയും തുടര്‍ച്ചയായി യുഎസ്സിന് ഭീഷണിയുയര്‍ത്തിയിരുന്നു. പശ്ചിമേഷ്യയില്‍ സൈനിക സംവിധാനവും യുഎസ് കുറച്ചിട്ടില്ല. ഇവിടെ അത്യാധുനിക സംവിധാനത്തോടെ വ്യോമസേനയും, നാവിക സേനയും നിലയുറപ്പിച്ചിട്ടുണ്ട്. പേട്രിയറ്റ് സംവിധാനങ്ങള്‍ മാറ്റിയത് യുഎസ്-സൗദി ബന്ധം മോശമാക്കിയിരുന്നു.

മുഹമ്മദ് ബിന്‍ സല്‍മാനുമായി നേരിട്ട് ഇടപാടുകള്‍ നടത്താന്‍ ബൈഡന്‍ വിസമ്മതിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ നിന്ന് ഹൂത്തികളെ നീക്കുകയും ചെയ്തിരുന്നു. ഒപ്പം മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അമേരിക്ക പുറത്തുവിട്ടിരുന്നു. താന്‍ അറിയാതെയാണ് ഇക്കാര്യം നടന്നതെന്ന് നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ പഞ്ഞിരുന്നു. തന്നെ കുറിച്ച് ബൈഡന്‍ തെറ്റിദ്ധരിക്കുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് കാര്യമാക്കുന്നില്ലെന്ന് നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. അമേരിക്കയുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കണമോ എന്ന് ബൈഡനാണ് തീരുമാനിക്കേണ്ടതെന്നും സല്‍മാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+