അഫ്ഗാനിസ്താനിൽ കൂട്ടപ്പലായനം: തിരക്ക് നിയന്ത്രിക്കാൻ ആകാശത്തേക്ക് വെടിയുതിർത്ത് യുഎസ് സൈന്യം
കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരമുറപ്പിച്ചതിന് പിന്നാലെ രാജ്യം വിടാൻ തിക്കും തിരക്കുമായി ജനങ്ങൾ. ഇതിനിടെ വിമാനത്താവളത്തിലെ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിയുതിർത്ത് യുഎസ് സൈന്യം. നൂറുകണക്കിന് അഫ്ഗാൻ പൌരന്മാരാണ് വിമാനത്തിൽ കയറാനായി തിരക്കുമുണ്ടാക്കിയത്. താലിബാൻ അധികാരത്തിലെത്തിയതോടെ എത്രയും പെട്ടെന്ന് താലിബാൻ അധികാരത്തിലെത്തിയതോടെ രാജ്യത്തിന് പുറത്തേക്ക് കടക്കാനാണ് ജനങ്ങൾ ശ്രമിക്കുന്നത്.
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 ലോകരാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ താലിബാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അഫ്ഗാനിലെ സര്‍ക്കാര്‍ പ്രതിനിധികളെയും മറ്റു പ്രമുഖരെയും മാത്രമാണ് അമേരിക്കന്‍ സൈന്യം പോകാന്‍ അനുവദിക്കുന്നതെന്നാണ് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ തടയുകയാണെന്നുമാണ് അഫ്ഗാന്‍ പൗരന്മാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്.

കാബൂൾ എയർപോർട്ടിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വിമാനത്തിന്റെ കാബിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാബൂൾ വിമാനത്താവളം. വിമാനത്താവളത്തിലെ തിരക്ക് മൂലം കാബൂളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും നിർത്തലാക്കിയിരുന്നു.

കാബൂൾ എംബസിയിൽ നിന്നുള്ള എല്ലാവരെയും യുഎസ് താലിബാൻ പിടിയുറപ്പിച്ചതോടെ ഒഴിപ്പിച്ചിരുന്നു. അഫ്ഗാനിസ്താനിൽ ഭരണസംവിധാനം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടത്തി വരികയാണ് താലിബാൻ. പ്രസിഡന്റിന്റെ കൊട്ടാരവും കാബൂൾ നഗരവും ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണുള്ളത്. ഇപ്പോഴത്തെ നീക്കൾ കണക്കിലെടുക്കുമ്പോൾ അഫ്ഗാനിസ്താനിൽ താലിബാൻ നേരിട്ടായിരിക്കും ഭരണം നടത്തുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഇതിനിടെ രാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്ന ഇന്ത്യ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടി രണ്ട് വിമാനങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഒന്ന് ഇന്ന് ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടാകുന്ന പക്ഷം രാജ്യത്തെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനമാണ് തയ്യാറാക്കിയിട്ടുള്ളത്. എയർഇന്ത്യയുടെ ഒരു വിമാനം കാബൂളിൽ നിന്ന് 129 യാത്രക്കാരുമായി എട്ട് മണിയോടെ ഇന്ത്യയിലെത്തിയിരുന്നു.

താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അപകട സാധ്യത മനസ്സിലാക്കിയ പല രാജ്യങ്ങളും അഫ്ഗാനിസ്താൻ വഴിയുള്ള വ്യോമപാത ഉപേക്ഷിച്ചിച്ചിട്ടുണ്ട്. ചരക്ക് വിമാനങ്ങൾ മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തിയത്. താലിബാനിൽ വിമാനങ്ങൾക്ക് നേരെ മിസൈൽ ആക്രമണമുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നീക്കം.












Click it and Unblock the Notifications