അമേരിക്ക നയം മാറ്റി; ഗാസയെ സഹായിക്കും, നെറ്റി ചുളിച്ച് ഇസ്രായേല്‍, ബ്ലിങ്കന്‍ ജറുസലേമില്‍
ടെല്‍ അവീവ്: 11 ദിവസം നീണ്ട യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗായയിലെ കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മിക്കാന്‍ അമേരിക്ക സഹായിക്കും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി അന്തോണി ബ്ലിങ്കന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാധാരണ ഗാസയെ സഹായിക്കുന്ന പതിവ് അമേരിക്കക്കില്ല. എന്നാല്‍ ഇത്തവണ സഹായിക്കാമെന്ന പ്രഖ്യാപനം ഇസ്രായേലിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തുടര്‍ന്ന് ബ്ലിങ്കന്‍ വിശദീകരണവുമായി രംഗത്തുവന്നു.
ഗാസയെ സഹായിക്കുമ്പോള്‍ ഹമാസ് ഭരണകൂടത്തിന് യാതൊരു സഹായവും നല്‍കില്ലെന്നു ബ്ലിങ്കന്‍ വ്യക്തമാക്കി. ഹമാസിന് അമേരിക്കയുടെ സഹായം ലഭിക്കുന്നില്ല എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

ബ്ലിങ്കന്‍ ജറുസലേമില്‍
ജറുസലേമിലെത്തിയ ബ്ലിങ്കന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലിങ്കന്റെ ജറുസലേം സന്ദര്‍ശനം എന്ന് അമേരിക്ക നേരത്തെ അറിയിരുന്നു.

അടുത്ത യാത്ര
പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണാനും ബ്ലിങ്കന് പദ്ധതിയുണ്ട്. എന്നാല്‍ ഹമാസ് നേതാക്കളെ കാണില്ല. അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയ സംഘനയാണ് ഹമാസ്. പലസ്തീന്‍ നേതാക്കളെ കണ്ട ശേഷം ഈജിപ്തും ജോര്‍ദാനും സന്ദര്‍ശിച്ച ശേഷം ബ്ലിങ്കണ്‍ അമേരിക്കയിലേക്ക് തിരിക്കും.

ട്രംപില്‍ നിന്ന് വ്യത്യസ്തം
ഇസ്രായേലിന്റെ സുരക്ഷയ്ക്ക് അമേരിക്ക പ്രധാന്യം നല്‍കുന്നു എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പലസ്തീന്‍ നേതാക്കളുമായി സൗഹൃദം പുനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത് എന്ന് ബ്ലിങ്കണ്‍ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇസ്രായേലിനെ മാത്രമേ അംഗീകരിക്കൂ എന്നാണ് പറഞ്ഞിരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമാണ് ജോ ബൈഡന്‍ ഭരണകൂടം പറയുന്നത്.

നഷ്ടം ഇങ്ങനെ
പലസ്തീനുമായുള്ള എല്ലാ ബന്ധവും ട്രംപ് അവസാനിപ്പിച്ചിരുന്നു. പലസ്തീന്‍ അതോറിറ്റിക്കുള്ള സഹായം നിര്‍ത്തുകയും അവരെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 11 ദിവസത്തെ യുദ്ധത്തിനിടെ 66 കുട്ടികള്‍ അടക്കം 253 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ 12 പേരും കൊല്ലപ്പെട്ടു. സൈനികന്‍ ഉള്‍പ്പെടെയാണ് ഇസ്രായേലിന് നഷ്ടമായത്. 357 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതിര്‍ത്തി തുറന്ന് ഇസ്രായേല്‍
അതേസമയം, ഗാസയിലേക്കുള്ള പ്രധാന പാത ഇസ്രായേല്‍ തുറന്നുകൊടുത്തു. സഹായ വസ്തുക്കള്‍ ഗാസയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണിത്. ഗാസ ഇസ്രായേല്‍ ഉപരോധത്തിലാണ്. ഇവിടേക്ക് സഹായ വസ്തുക്കള്‍ എത്തിക്കുന്നതിന് ഇസ്രായേലിന്റെ അനുമതി ആവശ്യമാണ്. ഐക്യരാഷ്ട്രസാ ഏജന്‍സികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതോടെയാണ് ഇസ്രായേല്‍ നിലപാട് മയപ്പെടുത്തിയത്.












Click it and Unblock the Notifications