കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്കാ സ്‌കൂളില്‍ ലൈംഗികപീഡനം.. പള്ളിക്കെതിരെ 5 'കുട്ടികള്‍' കോടതിയില്‍.. നഷ്ടപരിഹാരം കോടികള്‍!

  • By Kishor
Google Oneindia Malayalam News

ലണ്ടനിലെ: ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലുള്ള കത്തോലിക്ക സ്‌കൂളില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായി എന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചു. സെന്റ് വില്യംസ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടത് എന്നാണ് പരാതി.

Read Also: 38000അടി ഉയരത്തില്‍ വിമാനത്തിന്റെ കോക്പിറ്റില്‍വെച്ച് സെക്‌സ്.. പൈലറ്റിൻറെ പണി പോയാല്‍ അത്ഭുതമുണ്ടോ?

Read Also: ആശുപത്രിയില്‍ 41 ദിവസമായി.. ജയലളിത ബ്ലാക്ക് മാജിക്കിന്റെ ഇര? ചതിച്ചത് സ്വന്തം ആളുകള്‍? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!!

1970 നും 1991 നും ഇടയില്‍ തങ്ങള്‍ പഠിച്ചിരുന്ന കാലത്ത് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാണ് 5 പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്‌കൂളിനും സ്‌കൂള്‍ നടത്തിയ പള്ളിക്കും എതിരെ കോടതിയെ സമീപിച്ചത്. വൈകാരിക - സ്വഭാവ പ്രശ്‌നങ്ങളുളള ആണ്‍കുട്ടികള്‍ക്ക് വേണ്ടി നടത്തിയിരുന്നു സ്‌കൂളാണ് ഇത്.

സ്‌കൂള്‍ അടച്ചുപൂട്ടി പക്ഷേ

സ്‌കൂള്‍ അടച്ചുപൂട്ടി പക്ഷേ

1992ലാണ് സെന്റ് വില്യംസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടച്ചുപൂട്ടിയത്. പക്ഷേ കേസ് ഇപ്പോഴും കോടതിയിലാണ്. ഡി ലാ സലേ സഹോദരങ്ങളാണ് ഈ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നടത്തിയിരുന്നത്. പത്ത് വയസിനും പതിനാറ് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവിടെ താമസിച്ച് പഠിച്ചിരുന്നത്.

പ്രിന്‍സിപ്പാള്‍ ജയിലില്‍

പ്രിന്‍സിപ്പാള്‍ ജയിലില്‍

കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പാളായിരുന്ന ജയിംസ് കാരഗര്‍. 9 കുട്ടികളെയാണ് ഇദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചത്. 1993ലായിരുന്നു ഇദ്ദേഹത്തെ 7 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. അപ്പോള്‍ പ്രിന്‍സിപ്പാളിന് പ്രായം 51 വയസ്.

മൂന്ന് തവണ ജയില്‍ ശിക്ഷ

മൂന്ന് തവണ ജയില്‍ ശിക്ഷ

1976 മുതല്‍ 1990 വരെ പ്രിന്‍സിപ്പാളായിരുന്നു ജയിംസ് കാരഗര്‍. പലപ്പോഴായി കുട്ടികളെ പീഡിപ്പിച്ച കേസുകളിലായി ഇദ്ദേഹം 3 തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇദ്ദേഹം ഒരു മാസ്റ്ററായിരുന്നു എന്ന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ പറയുന്നു. കുട്ടികളെ ശാരീരികമായും മാനസികമായും ഇദ്ദേഹം പീഡിപ്പിച്ചിരുന്നത്രെ.

ഇത്രയ്ക്കും സിംപിളാണോ

ഇത്രയ്ക്കും സിംപിളാണോ

ഒരു കുട്ടിക്ക് മിഠായി കൊടുക്കുന്ന പോലെ ഈസിയായിട്ടാണ് ജയിംസ് കുട്ടികളെ ഉപയോഗിച്ചിരുന്നത് എന്നാണ് ഇദ്ദേഹം പീഡിപ്പിച്ച നൈഗല്‍ ഫ്രീലി എന്ന വിദ്യാര്‍ഥി പറയുന്നു. 13 വയസ്സുള്ളപ്പോള്‍, 1973ലാണ് ഫ്രീലി സെന്റ് വില്യംസ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെത്തിയത്. ഫ്രീലിയെ പീഡിപ്പിച്ച കേസില്‍ പിന്നീട് പ്രിന്‍സിപ്പാളിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചു.

വ്യക്തമായ അവസരങ്ങള്‍

വ്യക്തമായ അവസരങ്ങള്‍

ബ്രദേഴ്‌സ് സെന്റ് വില്യംസ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെത്തുകയും കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുക പതിവായിരുന്നത്രെ. ഇത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ വലിയ അവസരമായി മാറി എന്ന് പേര് വെളിപ്പെടുത്താന്‍ താല്‍പര്യം കാണിക്കാത്ത ഒരു മുന്‍ ജീവനക്കാരന്‍ പറഞ്ഞു.

പള്ളി കൂട്ടുനില്‍ക്കില്ല

പള്ളി കൂട്ടുനില്‍ക്കില്ല

സെന്റ് വില്യംസ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നാണ് ഡി ല സല്ലേ പ്രതികരിച്ചത്. സംഭവിച്ച കാര്യങ്ങള്‍ക്ക് നിരുപാധികം മാപ്പ് ചോദിക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് പളളി ഒരിക്കലും കൂട്ട് നില്‍ക്കില്ല. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിത് - ഡി ല സല്ലേ വക്താവ് പറഞ്ഞു.

നഷ്ടപരിഹാരം വലുതാണ്

നഷ്ടപരിഹാരം വലുതാണ്

ലീഡ്‌സിലെ ഹൈക്കോടതി കുട്ടികള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. നഷ്ടപരിഹാരം വേണമെന്ന പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ നഷ്ടപരിഹാരത്തുക മില്യണ്‍ കണക്കിന് പൗണ്ട് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

English summary
Victims take church to court over St William's school sex abuse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X