Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊസാദ് ചീഫ് ഖത്തറില്‍; പിന്നാലെ തായ് മന്ത്രിയും... ഒടുവില്‍ റഫാ അതിര്‍ത്തി തുറന്നു, ആശ്വാസം

കെയ്‌റോ: പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ നേരിയ ആശ്വാസം നല്‍കി പുതിയ വാര്‍ത്ത. ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് കടക്കുന്ന റഫാ അതിര്‍ത്തി തുറക്കാന്‍ ധാരണ. വിദേശ പാസ്‌പോര്‍ട്ടുള്ളവരെയും ഗുരുതരമായി പരിക്കേറ്റവരെയും ഗാസയില്‍ നിന്ന് ഇതുവഴി ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കും. സിനായ് മേഖലയില്‍ ഈജിപ്ത് താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമമാണ് ഇവിടെ വിജയം കണ്ടിരിക്കുന്നത്. ഇസ്രായേലും ഖത്തറും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ന് റോയിട്ടേഴ്‌സ് പുതിയ വിവരം പുറത്തുവിട്ടത്. ഇസ്രായേലുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഈജിപ്ഷ്യന്‍ പ്രതിനിധികളുമായി ഖത്തര്‍ ചര്‍ച്ച നടത്തുകയായിരുന്നു.

rafah-crossing

ഇസ്രായേലുമായി ബന്ധമില്ലാത്ത അതിര്‍ത്തിയാണ് റഫാ. ഗാസയില്‍ നിന്ന് ഈജിപ്തിലെ സിനായിലേക്കാണ് ഇതുവഴി കടക്കാന്‍ സാധിക്കുക. 2007ല്‍ നടന്ന പലസ്തീന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഹമാസ് അധികാരത്തിലെത്തിയ വേളയില്‍ ഗാസക്കെതിരെ ഇസ്രായേല്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ഈജിപ്ത് റഫാ അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. ഇസ്രായേല്‍ സമ്മര്‍ദ്ദമായിരുന്നുവത്രെ കാരണം.

ഗാസയില്‍ ഇതുവരെ മരണം 8000 കടന്നിട്ടുണ്ട്. പരിക്കേറ്റവര്‍ ഇതിനിരട്ടിയാണ്. ആശുപത്രി, സ്‌കൂള്‍, അഭയാര്‍ഥി ക്യാംപ്, ആംബുലന്‍സ്, താമസ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലായിടത്തും ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തുകയാണ്. അടുത്തിടെ കരയാക്രണവും ആരംഭിച്ചു. ഈ വേളയിലും റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തയ്യാറാകാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അതിനിടെയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബര്‍ണിയ ഖത്തറിലെ ദോഹയിലെത്തിയതും ചര്‍ച്ച നടത്തിയതും. ഹമാസിന്റെ തടവിലുള്ള ബന്ദികളുടെ മോചനമായിരുന്നു ചര്‍ച്ചാ വിഷയമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസുമായി ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് ഖത്തര്‍. ഇതോടെയാണ് ചര്‍ച്ചകള്‍ ഖത്തര്‍ കേന്ദ്രീകരിക്കുന്നത്.

അതിനിടെ തായ്‌ലാന്റ് വിദേശകാര്യ മന്ത്രി പണ്‍പ്രി ബഹിദ്ധ ഖത്തര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇന്ന് അദ്ദേഹം ഈജിപ്തിലേക്ക് പോകുമെന്നും അറിയിച്ചിട്ടുണ്ട്. 22 തായ് പൗരന്മാരാണ് ഹമാസിന്റെ തടവിലുള്ളത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിനിടെ തടവിലാക്കിയതാണ് ഇവരെ. കൂടാതെ 200 പേര്‍ ഹമാസിന്റെ തടവിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശികളായ ബന്ദികളെ ഹമാസ് വിട്ടയക്കുമെന്ന് വാര്‍ത്തകളുണ്ട്.

ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. 50 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്നാണ് നേരത്തെ അറിയിച്ചത്. ഏഴ് പേര്‍ കൂടി കൊല്ലപ്പെട്ടുവെന്ന് ഇന്ന് അറിയിച്ചിട്ടുണ്ട്. ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ ജസീറ ജീവനക്കാരന്റെ 19 കുടുംബാംഗങ്ങളും ഇതില്‍പ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+