കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചു; പാകിസ്താനില്‍ മൂന്ന് ചൈനക്കാര്‍ കൊല്ലപ്പെട്ടു, വീഡിയോ പുറത്ത്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചു. മൂന്ന് ചൈനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. കറാച്ചി സര്‍വകലാശാലയുടെ കീഴിലുള്ള കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റൂട്ടിലെ ജീവനക്കാരുമായി വന്ന വാഹനം ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. ബലൂച്ച് ലിബറേഷന്‍ ആര്‍മി എന്ന സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചൈനക്കാരെയാണ് ചാവേര്‍ ലക്ഷ്യമിട്ടത്. സംഘടനയുടെ വക്താവ് ജീയാന്ത് ബലൂച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ചാവേറിന്റെ ലക്ഷ്യം സംബന്ധിച്ച് സൂചിപ്പിക്കുന്നത്.

k

വനിതാ മിലിറ്റന്റ് നടത്തിയ ആദ്യ ആക്രമണമായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ചൈനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ട കാര്യം കറാച്ചി പോലീസും സ്ഥിരീകരിച്ചു. ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിരവധി സായുധ സംഘങ്ങളുണ്ട്. ചൈനയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നവരാണിവര്‍. ഇന്ത്യയെ അനുകൂലിക്കുന്ന സംഘങ്ങളും ഇവിടെ നിരവധിയാണ്. പ്രവിശ്യയിലെ സായുധ സംഘങ്ങളെ ഇന്ത്യ സഹായിക്കുന്നു എന്നത് പാകിസ്താന്റെ പതിവായ ആരോപണമാണ്. ഇന്ത്യയുടെ അതിര്‍ത്തിയിലൂടെ ചൈനയും പാകിസ്താനും സംയുക്തമായി സാമ്പത്തിക ചരക്കുപാത നിര്‍മിക്കുകയാണ്. ഇതിനെതിരെ ബലൂചിസ്താനില്‍ പ്രതിഷേധം ശക്തമാണ്.

ബലൂചിസ്താനിലെ സംഘമാണ് പുതിയ ചാവേര്‍ ആക്രമണത്തിന് പിന്നില്‍. സാമ്പത്തിക ഇടനാഴിക്ക് പുറമെ മേഖലയില്‍ ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന മേഖലയിലും ചൈന പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ധാതു സമ്പന്നമായ പ്രവിശ്യയെ ചൈന കൊള്ളയടിക്കുന്നു, അതിന് പാകിസ്താന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നു എന്നാണ് ബലൂചിസ്താനിലെ സായുധ സംഘങ്ങളുടെ വാദം. ചൈന നടത്തുന്ന പദ്ധതികളുടെ ഗുണം പ്രദേശവാസികള്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ടാണ് പാകിസ്താനെ ചൈന കൊള്ളയടിക്കുകയാണ് എന്ന വിമര്‍ശനം പ്രവിശ്യയിലുള്ളവര്‍ ഉന്നയിക്കുന്നത്. വനിതാ ചാവേര്‍ റോഡരികില്‍ നില്‍ക്കുന്നതും ചൈനക്കാരുമായുള്ള വാഹനം തൊട്ടടുത്തെത്തിയ വേളയില്‍ പൊട്ടിത്തെറിക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

English summary
Video Reveals Suicide Woman Bomber Blows Herself Up In Karachi, 3 Chinese Killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X