കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ ചൈന കടല്‍ വീണ്ടും പുകയുന്നു... റോക്കറ്റ് ലോഞ്ചറുകളുമായി വിയറ്റ്‌നാം, ഇനി മൂന്നാംലോക യുദ്ധമോ?

Google Oneindia Malayalam News

ബിജിങ്: ദക്ഷിണ ചൈന കടലിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം ഒരു യുദ്ധത്തിലേയ്ക്ക് നീങ്ങിയേക്കും എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയും ഏറെ സൂക്ഷിയ്‌ക്കേണ്ടിവരും.

Read Also: അഞ്ച് കുട്ടികളെ സെക്‌സ് ഗെയിമിന് ഇരയാക്കിയ 'ഡാഡി'... ഒടുവില്‍ ഒരു മകള്‍ പറഞ്ഞത് കേട്ടാല്‍ ഞെട്ടും!Read Also: അഞ്ച് കുട്ടികളെ സെക്‌സ് ഗെയിമിന് ഇരയാക്കിയ 'ഡാഡി'... ഒടുവില്‍ ഒരു മകള്‍ പറഞ്ഞത് കേട്ടാല്‍ ഞെട്ടും!

കാര്യങ്ങള്‍ അത്ര ലളിതമായല്ല മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുന്നത്. കടലിന് മേല്‍ അവകാശമുണ്ടെന്ന് പറയുന്ന വിയറ്റ്‌നാം അത്യാധുനിക റോക്കറ്റ് ലോഞ്ചറുകള്‍ എത്തിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.ദക്ഷിണ ചൈന കടലില്‍ വിയറ്റ്‌നാമിന് സ്വാധീനമുള്ള ദ്വീപുകളും ഉണ്ട്. ഇവിടങ്ങളിലെല്ലാം അവര്‍ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളാണ് വിയറ്റ്നാമിന്‍റെ കൈവശം ഉള്ളത്. അത് ചൈനയുടെ നിര്‍ണായക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിയറ്റ്‌നാം ചൈനയെ ആക്രമിക്കാന്‍ മുതിരുമോ?

റോക്കറ്റ്

റോക്കറ്റ്

വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹനോയില്‍ നിന്ന് റോക്കറ്റ് ലോഞ്ചറുകള്‍ വഹിച്ച കപ്പല്‍ ദക്ഷിണ ചൈന കടലില്‍ എത്തിയിട്ടുണ്ടെന്നാണ് പാശ്ചാത്യ ഏജന്‍സികള്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ട്.

സ്പാര്‍ട്‌ലി

സ്പാര്‍ട്‌ലി

ദക്ഷിണ ചൈന കടലിലെ സ്പാര്‍ട്‌ലി ദ്വീപുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് രൂക്ഷമായ തര്‍ക്കം. ചൈനയുടെ അധീനതയിലാണ് ഇവ. അയിലെ പ്രധാന ദ്വീപുകള്‍ ലക്ഷ്യംവച്ചാണ് വിയറ്റ്‌നാം റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ദക്ഷണി ചൈന കടലില്‍ വിയറ്റ്നാമിന് ആധിപത്യമുളള ദ്വീപുകളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.

എല്ലാം തയ്യാര്‍

എല്ലാം തയ്യാര്‍

റോക്കറ്റ് ലോഞ്ചറുകള്‍ തയ്യാറാണെങ്കിലും അതില്‍ പോര്‍മുനകള്‍ സ്ഥാപിച്ചിട്ടില്ല. രണ്ട് മൂന്ന് ദിവസംകൊണ്ട് ചെയ്യാവുന്നത് മാത്രമാണ് അത്.

ചൈനയ്‌ക്കെതിരെ

ചൈനയ്‌ക്കെതിരെ

ചൈനയ്‌ക്കെതിരെ യുദ്ധം ചെയ്യാനുള്ള ശേഷിയൊന്നും വിയറ്റ്‌നാമിനില്ല. പക്ഷേ ഒരു യുദ്ധം തുടങ്ങിയാല്‍ അത് ലോകമഹായുദ്ധത്തിലേ അവസാനിയ്ക്കുകയുള്ളൂ.

പഴയ വില്ലന്‍

പഴയ വില്ലന്‍

ദക്ഷിണ ചൈന കടലില്‍ എന്നും വില്ലന്‍ വേഷം ചൈനയ്ക്കാണ്. പണ്ട് വിയറ്റ്‌നാമിന്റെ നാവിക സേനയെ ദക്ഷിണ ചൈന കടലില്‍ വച്ച് തൂത്തെറിഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. 1988 ല്‍ ആയിരുന്നു ഇത്.

ആയുധം

ആയുധം

എന്നാല്‍ ഇത്തവണ അത്ര ദുര്‍ബലരല്ല വിയറ്റ്‌നാം. ഇസ്രായേലില്‍ നിന്ന് വാങ്ങിയത് 'എക്‌സ്ട്ര' എന്ന റോക്കറ്റ് അവരുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ വിയറ്റ്നാമിന് പിന്തുണയുമായി എത്തുകയും ചെയ്യും.

യുദ്ധം

യുദ്ധം

തങ്ങള്‍ റോക്കറ്റ് ലോഞ്ചറുകളൊന്നും കടലില്‍ എത്തിച്ചിട്ടില്ലെന്നാണ് വിയറ്റ്‌നാം അധികൃതര്‍ പറയുന്നത്. പ്രദേശത്ത് തങ്ങളുടെ സൈനിക നിരീക്ഷണം ശക്തമാണെന്ന് ചൈനയും പറയുന്നു.

നിര്‍ണായകം

നിര്‍ണായകം

ലോകത്തിലെ ഏറ്റവും തിരക്കുള്ള വാണിജ്യ കപ്പല്‍ പാതകളില്‍ ഒന്നാണ് ദക്ഷിണ ചൈന കടല്‍. അവിടെ സ്വതന്ത്രമായി ഇടപെടുക എന്നത് അമേരിക്കയുടെ ദീര്‍ഘനായാളായിട്ടുള്ള ആഗ്രഹമാണ്. അത് തന്നെയാണ് ചൈനയെ ചൊടിപ്പിയ്ക്കുന്നത്.

വിധി

വിധി

അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി പ്രകാരം ചൈനയ്ക്ക് ദക്ഷിണ ചൈന കടലില്‍ ചരിത്രപരമായി ഒരു അവകാശവം അധികാരവും ഇല്ല. എന്നാല്‍ ചൈന ആ വിധി തള്ളിക്കളഞ്ഞിരിയിക്കുകയാണ്.

English summary
Vietnam has discreetly fortified several of its islands in the disputed South China Sea+ with new mobile rocket launchers capable of striking China's runways and military installations across the vital trade route, according to Western officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X