കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പും വില്ലുമപയോഗിച്ച് അക്രമം; രണ്ട് പൊലീസുദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ഓസ്്ലൊ: നോര്‍വെജിയന്‍ നഗരമായ കോംഗ്‌സ് ബര്‍ഗ്‌സില്‍ അന്വും വില്ലുപയോഗിച്ച് നടത്തിയ അക്രമത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയായിരുന്നു സംഭവം. 37 വയസുള്ള ഡാനിഷ് പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാന നഗരമായ ഓസ്്‌ലോയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് അക്രമം നടന്നത്. അക്രമത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. ഈ സംഭവം കോംഗ്‌സ്ബര്‍ഗിനെയും അവിടെ താമസിക്കുന്നവരെയും ഭയത്തിലാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഓയെവെന്‍ഡ് ആസ് പറഞ്ഞു. ഇയാള്‍ ഒറ്റക്കാണ് അക്രമം നടത്തിയതെന്നാണ് കരുതുന്നത്. അക്രമത്തിന്റെ കാരണം വ്യക്തമായില്ലെന്നും പൊലീസ് പറഞ്ഞു.

23

ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി; ആരാണ് അപ്പുണ്ണി... ഡ്രൈവറില്‍ നിന്ന് മാനേജറായി വളര്‍ച്ചദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി; ആരാണ് അപ്പുണ്ണി... ഡ്രൈവറില്‍ നിന്ന് മാനേജറായി വളര്‍ച്ച

കഴിഞ്ഞ ദിവസം നടന്ന അക്രമണങ്ങള്‍ മുഴുവന്‍ അമ്പും വില്ലും ഉപയോഗിച്ചായിരന്നു നടത്തിയത്. മറ്റ് ആയുധങ്ങള്‍ അക്രമികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി അക്രമണത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെതുടര്‍ന്നാണ് പിടിയിലായത് ഡാനിഷ് പൗരനാണെന്ന് വെളിപ്പെടുത്തേണ്ടി വന്നതെന്നും പൊലീസ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയുടെ കൈകളില്‍; ഏറ്റെടുക്കല്‍ കോടതി വിധി വരുന്നതിന് മുമ്പ്തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയുടെ കൈകളില്‍; ഏറ്റെടുക്കല്‍ കോടതി വിധി വരുന്നതിന് മുമ്പ്

കോപ്‌സ്ബര്‍ഗില്‍ ഏകദേശം അര മണിക്കൂറോളം ഇയാള്‍ അക്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞതായി അഫ്‌ടെന്‍പോസ്റ്റണ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു.
അമ്പും വില്ലും ഉപയോഗിച്ച് കണ്ണില്‍കണ്ട എല്ലാവര്‍ക്കും നേരെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. ആളുകള്‍ ജീവന്‍ രക്ഷിക്കാനായി തലങ്ങും വിലങ്ങും ഓടുന്നത് കണ്ടുവെന്ന് സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന മാരിയറ്റ് ഹോല്‍ഫി എന്ന സ്ത്രീ പറഞ്ഞു. അക്രമം നടത്തിയത് തീവ്രവാദിന്റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും ഇത് തെളിയിക്കുന്ന ധാരാളം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ക്രാം സീനില്‍ എടുത്ത ചിത്രത്തില്‍ ഒരമ്പ് തടികൊണ്ട് നിര്‍മ്മിച്ച വീടിന്റെ മചുമരില്‍ തറച്ച് നിക്കുന്നതായും കണ്ടെത്തിയിരുന്നു. കോംഗ്‌സ്ബര്‍ഗ് മുന്‍സിപാലിറഅറിയില്‍ ഏകദേശം 28,000 ആളുഖല്‍ താമസിക്കുന്നുണ്ട്.

മുനവറലി തങ്ങള്‍ മാറിയാല്‍ ഫിറോസ് യൂത്ത് ലീഗ് പ്രസിഡന്റാകും; നജീബും സമദും ഒഴിയും...മുനവറലി തങ്ങള്‍ മാറിയാല്‍ ഫിറോസ് യൂത്ത് ലീഗ് പ്രസിഡന്റാകും; നജീബും സമദും ഒഴിയും...

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ നഗരത്തില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ഇത്തരം ആക്രമണങ്ങളുണ്ടാകാത്ത രാജ്യമായതിനാല്‍ നോര്‍വേയില്‍ പോലീസ് ആയുധങ്ങള്‍ കൈയില്‍ കരുതാറുണ്ടായിരുന്നില്ല. എന്നാല്‍ സംഭവത്തിന് ശേഷം രാജ്യത്ത് എല്ലാ പോലീസുകാര്‍ക്കും ആയുധങ്ങള്‍ കൈയില്‍ കരുതാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോര്‍വെ കണ്ട ഏറ്റവും വലിയ അക്രമം 2011ല്‍ ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെവിക് എന്ന തീവ്രവാദി നടത്തിയ അക്രമമായിരുന്നു. 77 പേരാണ് ആ അക്രമത്തില്‍ അന്ന് കൊല്ലപ്പെട്ടത്. അതില്‍ കൊല്ലപ്പെട്ടവരിലേറെയും യുവാക്കളും പ്രാപൂര്‍ത്തിയാവാത്തവരുമായിരുന്നു.

കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

English summary
Violence with arrows and bows; Five people were killed, including two police officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X