Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് എല്ലാ വിജയവും നേരുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആശംസയറിയിച്ച് പുടിന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി സര്‍ക്കാരിനും, ഇന്ത്യക്കും ആശംസകള്‍ അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് എല്ലാവിധ വിജയവും നേരുന്നുവെന്ന് പുടിന്‍ കുറിച്ചു. ഇന്ത്യയുമായുള്ള പരമ്പരാഗത സൗഹൃദ ബന്ധം ഏത് രാഷ്ട്രീയ സഖ്യം അധികാരത്തില്‍ വന്നാലും തുടരുമെന്ന് പുടിന്‍ പറഞ്ഞു. വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയായിരുന്നു. പുടിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ സന്ദര്‍ശിക്കാനായി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. യുക്രൈന്‍ വിഷയത്തില്‍ മോദിയുമായി പലതവണ സംസാരിച്ചുവെന്നും പുടിന്‍ വ്യക്തമാക്കി. യുക്രൈനില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് മോദിയെ കൃത്യമായി അറിയിക്കാറുണ്ട്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ മോദി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇന്ത്യയുമായി യുക്രൈന്‍ വിഷയും തുടര്‍ന്നും റഷ്യ ചര്‍ച്ച ചെയ്യുമെന്നും പുടിന്‍ വ്യക്തമാക്കി.

vladimir-putn

ലോകത്തെല്ലായിടത്തും നടക്കുന്ന പ്രശ്‌നങ്ങള്‍ക്കിടെയും, ഏഷ്യയിലെ റഷ്യയുടെ യഥാര്‍ത്ഥ സുഹൃത്തായ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വലിയ പുരോഗതി നേടുന്നുണ്ടെന്നും പുടിന്‍ ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിക്കുന്നത് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളും, പ്രശ്‌നങ്ങളും, ചര്‍ച്ച ചെയ്യാന്‍ അതിലൂടെ സാധിക്കുമെന്നും പുടിന്‍ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയെ തന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കാനും ജയശങ്കറിനോട് പുടിന്‍ അഭ്യര്‍ത്ഥിച്ചു.അതേസമയം പ്രധാനമന്ത്രിയെ റഷ്യയില്‍ കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം അദ്ദേഹത്തിന് രാഷ്ട്രീയപരമായി വലിയ തിരക്കുപിടിച്ച വര്‍ഷമാണ്. ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് എല്ലാവിധ വിജയവും നേരിടുന്നു. ഏത് രാഷ്ട്രീയ സഖ്യമായാലും, ഈ സൗഹൃദത്തില്‍ മാറ്റമുണ്ടാവില്ല. പരമ്പരാഗതമായ ഈ ബന്ധം ശക്തമായി തന്നെ തുടരുമെന്നും പുടിന്‍ വ്യക്തമാക്കി.

യുക്രൈന്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. പുടിനെയും, യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ കണ്ട് ചര്‍ച്ചകളും ഇന്ത്യ നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ എന്ത് കാര്യങ്ങളും ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു മോദി യുക്രൈന്‍ പ്രസിഡന്റിനെ അറിയിച്ചത്.

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ റഷ്യന്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ അവരോടൊപ്പം ചേരാനില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സമ്മര്‍ദതന്ത്രങ്ങളെയും തള്ളിയിരുന്നു. റഷ്യക്കെതിരെ ഉപരോധം വന്നപ്പോഴും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരാനായിരുന്നു തീരുമാനിച്ചത്.

രാജ്യത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് പ്രധാനമന്ത്രി തന്നോട് നിര്‍ദേശിച്ചതെന്ന് ജയശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.ലോകരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയും, അതിലൂടെ നമുക്ക് നേട്ടങ്ങള്‍ ഉണ്ടാവുകയും വേണം. ഇന്ധന വിലക്കയറ്റത്താല്‍ ജനത്തെ ബുദ്ധിമുട്ടിക്കാനാവില്ല. അതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനങ്ങള്‍ എടുക്കണമെന്നുമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നും ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+