കാപിറ്റോൾ കലാപം നടന്നത് പുടിന്റെ അറിവോടെയോ; ഗുരുതര ആരോപണവുമായി ഹിലരി ക്ലിന്റൺ
വാഷിംഗടൺ; ക്യാപിറ്റോൾ കലാപം നടന്നത് പുടിൻറെ അറിവോടെയാണോയെന്ന സംശയം പ്രകടിപ്പിച്ച് മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൺ. കലാപം നടന്ന ദിവസം പ്രസിഡന്റ് ട്രംപ് വ്‌ളാഡിമിർ പുടിനുമായി സംസാരിക്കുകയായിരുന്നുവെന്ന് അറിയാൻ തനിക്ക് താത്പര്യമുണ്ടെന്നും അവർ പറഞ്ഞു. യു ആന്റ് മി ബോത്ത്' എന്ന തന്റെ പോഡ്കാസ്റ്റിൽ ഹൗസ് സ്പീക്കർ നാൻസി പെലോസിയുമായുള്ള സംഭാഷണത്തിലാണ് ഹിലരി ക്ലിന്റൺ ഇത്തരം ഒരു ആരോപണം ഉയർത്തിയത്.

ജനാധിപത്യത്തെ അവഹേളിക്കുന്ന ഒരു പ്രസിഡന്റിന്റെ ഭരണത്തെ കുറിച്ച് കഴിഞ്ഞ നാല് വർഷ കാലയളിവിൽ യുഎസിലെ ജനം മനസിലാക്കി കഴിഞ്ഞു.
വൈറ്റ് ഹൗസിലിരിക്കുമ്പോൾ ട്രംപിന് മറ്റ് അജണ്ടകൾ ഉണ്ടായിരുന്നു. ട്രംപ് ആർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് ഒരു ദിവസം വ്യക്തമാകുമെന്നും ഹിലരി ക്ലിന്റൺ പറഞ്ഞു. ട്രംപ് മാത്രമല്ല അയാളെ സഹായിച്ചവരും കൂട്ടാളികളും അനുകൂലികളുമെല്ലാം ജനാധിപത്യത്തോട് കടുത്ത അവഹേളനമാണ് പുലർത്തിയിരുന്നതെന്നു ഹിലരി കുറ്റപ്പെടുത്തി. ക്യാപിറ്റോളിൽ കലാപം നടക്കുമ്പോൾ ട്രംപ് പുടിനുമായി സംസാരിക്കുകയായിരുന്നോവെന്നറിയാൻ ട്രംപിന്റെ ഫോൺ റെക്കോഡുകൾ പരിശോധിക്കാൻ തനിക്ക് താത്പര്യം ഉണ്ടെന്നും അവർ പറഞ്ഞു.
അതേസമയം പുടിനെതിരെ പെലോസിയും രൂക്ഷ വിമർശനം ഉയർത്തി. രാഷ്ട്രീയമായോ സാമ്പത്തികമായോ വ്യക്തിപരമായോ എന്ത് നേട്ടമാണ് ട്രംപിൽ പുടിന് ഉള്ളതെന്ന് തനിക്കറിയില്ല, എന്നാൽ കഴിഞ്ഞ ആഴ്ച സംഭവിച്ചത് പുടിനുള്ള ഒരു സമ്മാനമാണ്, കാരണം നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ വ്യവസ്ഥിതിയേയും ദുർബലപ്പെടുത്താൻ പുടിൻ ആഗ്രഹിക്കുന്നു, "പെലോസി വിശദീകരിച്ചു.അതുകൊണ്ട് തന്നെ 2001 സപ്തംബർ 11 ലെ ഭീകരാത്രമണം അന്വേഷിക്കാൻ നിയോഗിച്ചത് പോലൊരു കമ്മീഷനെ ക്യാപിറ്റോൾ കലാപം അന്വേഷിക്കാൻ നിയോഗിക്കണമെന്നും അവർ പറഞ്ഞു.
നേരത്തേ തന്നെ 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ആരോപണം ഉയർന്നിരുന്നു. ഹിലറി ക്ലിന്റനെതിരെ ഡോണൾഡ് ട്രംപിന്റെ ജയം ഉറപ്പാക്കാൻ റഷ്യ ഇടപെട്ടെന്ന തരത്തിലായിരുന്നു ആരോപണങ്ങൾ. അതേസമയം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന ആരോപണം തുടക്കം മുതൽ റഷ്യ നിഷേധിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications