Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കി ചര്‍ച്ച വിജയത്തിലേക്ക്; പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു

അങ്കാറ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിച്ചേക്കുമെന്ന് സൂചന. തുര്‍ക്കിയില്‍ ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ നടത്തി വന്ന ചര്‍ച്ചയില്‍ പുരോഗതി. ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് വൈകാതെ കളമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ യുദ്ധം അവസാനിക്കും. പ്രസിഡന്റുമാരുടെ ചര്‍ച്ചയ്ക്ക് കളമൊരുക്കിയാണ് ഇന്നത്തെ നയതന്ത്ര തല ചര്‍ച്ച അവസാനിച്ചതെന്ന് യുക്രൈന്‍ പ്രതിനിധി ഡേവിഡ് അര്‍ഖമിയ പ്രതികരിച്ചു. യുക്രൈന്‍ പ്രസിഡന്റ് വൊളോദ്മിര്‍ സെലന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ ഉടന്‍ ചര്‍ച്ചയില്ല എന്നാണ് കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചിരുന്നത്. നയതന്ത്ര തല ചര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടായ സാഹചര്യത്തിലാണ് അന്തരീക്ഷം മാറിയത്.

u

തുര്‍ക്കിയിലെ ഇസ്താംബൂളിലായിരുന്നു ഇന്ന് നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ റഷ്യയുടെയും യുക്രൈന്റെയും രാഷ്ട്ര നേതാക്കളുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് നയതന്ത്രതല ചര്‍ച്ചയ്ക്ക് ഇസ്താംബൂളില്‍ കളമൊരുങ്ങിയത്. യുക്രൈനില്‍ യുദ്ധം ശക്തമായ മേഖലയില്‍ മാനുഷിക സഹായം വിതരണം ചെയ്യാനുള്ള ആവശ്യമാണ് യുക്രൈന്‍ പ്രതിനിധികള്‍ പ്രധാനമായും ചര്‍ച്ചയില്‍ ഉന്നയിച്ചത്. പാശ്ചാത്യരുമായി ചേര്‍ന്നുള്ള ഇടപാടുകളിലും നടപടികളിലും നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടത്.

ഇരുരാജ്യങ്ങളും പരസ്പരം ആവശ്യങ്ങള്‍ മുന്നോട്ട് വച്ചതോടെ സമവായത്തിലെത്തുകയായിരുന്നു. അതേസമയം, മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥതയില്‍ സമാധാന കരാറുണ്ടാക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ സൈനിക നടപടികള്‍ റഷ്യ കുറയ്ക്കും. യുക്രൈന്‍ നാറ്റോയുടെ ഭാഗമാകരുത് എന്നാണ് റഷ്യ ഏറെ നാളായി മുന്നോട്ട് വെക്കുന്ന ആവശ്യം. മാത്രമല്ല, യുക്രൈന്റെ ആണവ ഇതര പദവി പ്രായോഗിക വല്‍ക്കരിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു.

ഒരു മാസം മുമ്പാണ് യുക്രൈനെതിരെ റഷ്യ അധിനിവേശം തുടങ്ങിയത്. വളരെ വേഗത്തില്‍ യുക്രൈനെ കീഴടക്കാമെന്നാണ് റഷ്യ കരുതിയതെങ്കിലും തെറ്റി. അമേരിക്കയും യൂറോപ്പും സൈനിക സഹായം നല്‍കിയതോടെ യുക്രൈന്റെ ശക്തി വര്‍ധിച്ചു. മാത്രമല്ല, റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതും റഷ്യയ്ക്ക് തിരിച്ചടിയായി. ഇതുവരെ നടന്ന യുദ്ധത്തില്‍ ഒരു കോടിയിലധികം ആളുകളെ ഭവനരഹിതരാക്കുകയും 20000 പേര്‍ കൊല്ലപ്പെടുകയും ചെയ്തു എന്നാണ് യുക്രൈന്റെ കണക്ക്. അതേസമയം, റഷ്യ-യുക്രൈന്‍ യുദ്ധത്തിലുണ്ടായ പുതിയ മാറ്റം ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക വൈകാതെ ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ആഗോള എണ്ണവില കുറഞ്ഞേക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+