Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍; മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ അറിയിക്കണം

കാബൂള്‍: ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍. സിദ്ദിഖി കൊല്ലപ്പെട്ടത് എങ്ങനെ എന്ന് അറിയല്ലെന്ന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് സിഎന്‍എന്‍-ന്യൂസ്18യോട് പറഞ്ഞു. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ അഫ്ഗാനിലെ യുദ്ധമേഖലയില്‍ കടന്നാല്‍ ഞങ്ങളെ അറിയിക്കണം. ആ വ്യക്തിക്ക് പ്രത്യേക സുരക്ഷ ഒരുക്കാന്‍ സാധിക്കും. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ഖേദമുണ്ടെന്നും സബീഹുല്ലാ മുജാഹിദ് പറഞ്ഞു.

വ്യാഴാഴ്ചയാണ് ഡാനിഷ് സിദ്ദിഖി കാണ്ഡഹാറില്‍ കൊല്ലപ്പെട്ടത്. താലിബാന്റെ ശക്തി കേന്ദ്രമായ ഇവിടെ പല മേഖലകളിലും ഏറ്റുമുട്ടല്‍ നടക്കുകയാണ്. സിദ്ദിഖിയുടെ മൃതദേഹം അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റിക്ക് ഇന്നലെ കൈമാറി. മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം ശ്രമിച്ചുവരികയാണ്. മാധ്യമപ്രവര്‍ത്തകന്‍ യുദ്ധമേഖലയില്‍ എത്തിയത് തങ്ങള്‍ അറിഞ്ഞില്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

d

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍

റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡാനിഷ് സിദ്ദിഖി. മുംബൈ സ്വദേശിയായ ഇദ്ദേഹത്തിന് നേരത്തെ പുലിസ്റ്റര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തി മേഖലയായ സ്പിന്‍ ബോള്‍ഡാകിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടത് എന്നാണ് വാര്‍ത്തകള്‍. താലിബാന്റെ നിയന്ത്രണത്തിലായ കാണ്ഡഹാറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്നറിയാനാണ് സിദ്ദിഖി എത്തിയത്. സ്പിന്‍ ബോള്‍ഡാകില്‍ അഫ്ഗാന്‍ സൈനികരും താലിബാനും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

Recommended Video

cmsvideo
    ആരാണീ ഡാനിഷ് സിദ്ദീഖി ? താലിബാൻ ആക്രമണത്തിൽ ദാരുണ മരണം

    ്‌സ്പിന്‍ ബോള്‍ഡാക്കിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ പാകിസ്താനിലെ ആശുപത്രിയിലാണ് ചികില്‍സിച്ചത് എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനില്‍ നിന്നുള്ള ചില സംഘങ്ങള്‍ താലിബാനെ സഹായിക്കാന്‍ അഫ്ഗാനിലേക്ക് എത്തുന്നു എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.

    ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+