കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വാഗ്ദാനം ഇതാ ഞങ്ങള്‍ നിറവേറ്റിയിരിക്കുന്നു: മെസ്സിക്ക് കിരീടം നല്‍കിയതിന് പിന്നാലെ ഖത്തർ അമീർ

Google Oneindia Malayalam News

ദോഹ: ഇതുവരെ കണ്ടിട്ടില്ലാത്ത 'അസാധാരണമായ' ലോകകപ്പ് നടത്തുമെന്ന വാഗ്ദാനം ഗൾഫ് രാജ്യമായ ഞങ്ങള്‍ നിറവേറ്റിയെന്ന് ഖത്തർ ഭരണാധികാരി. ലോകകിരീടം ചൂടിയ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് പരമ്പരാഗത അറബ് വസ്ത്രം നൽകിയ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മത്സരശേഷം ട്വിറ്റർ ട്വിറ്ററിലൂടെ വിജയികള്‍ക്കും ആരാധകർക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

"അറബ് രാജ്യത്ത് നിന്ന് അസാധാരണമായ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ നിറവേറ്റി, ഇത് ലോകമെമ്പാടുമുള്ള ആളുകൾക്ക് നമ്മുടെ സംസ്കാരത്തിന്റെ സമ്പന്നതയെക്കുറിച്ചും നമ്മുടെ മൂല്യങ്ങളുടെ മൗലികതയെക്കുറിച്ചും പഠിക്കാൻ അവസരമൊരുക്കി," അമീർ അഭിപ്രായപ്പെട്ടു.

ലോകകപ്പില്‍ ആതിഥേയത്വം വഹിക്കുന്നതിലൂടെ

ലോകകപ്പില്‍ ആതിഥേയത്വം വഹിക്കുന്നതിലൂടെ നേടിയ വിജയം രാജ്യത്തിന് കൂടുതല്‍ സേവനവും നേട്ടവും നല്‍കുന്നതിനുള്ള പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ടൂര്‍ണമെന്റിന്റെ വിജയത്തിന്റെ ഭാഗമായ ആരാധകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ഖത്തര്‍ ഭരണകൂടത്തിന്റെ പേരിലും അറബ് ലോകത്തിന്റെ പേരിലും നന്ദി പറയുന്നു,' തമീം ബിന്‍ ഹമദ് അല്‍താനി ട്വീറ്റ് ചെയ്തു.

'ആ തന്ത്രം ഇനി നടക്കില്ല; ബിഗ് ബോസ് വന്‍ മാറ്റത്തിനൊരുങ്ങുന്നു, പുതിയ നിയമം വരും, കളർ പോകുമോ''ആ തന്ത്രം ഇനി നടക്കില്ല; ബിഗ് ബോസ് വന്‍ മാറ്റത്തിനൊരുങ്ങുന്നു, പുതിയ നിയമം വരും, കളർ പോകുമോ'

ലോകകപ്പ് നേടിയ അര്‍ജന്റീനക്ക് അഭിനന്ദനങ്ങള്‍

'ലോകകപ്പ് നേടിയ അര്‍ജന്റീനക്ക് അഭിനന്ദനങ്ങള്‍. ഫൈനലിലെത്തിയ ഫ്രഞ്ച് ദേശീയ ടീമിനെയും ആശംസകള്‍. ഒപ്പം എല്ലാ ടീമുകള്‍ക്കും അവരെ ആവേശത്തോടെ പ്രോത്സാഹിപ്പിച്ച ആരാധകര്‍ക്കും നന്ദി'- എന്നും അഭിപ്രായപ്പെട്ടു. അറബ് ലോകത്തേക്ക് ആദ്യമായി എത്തിയ ലോകകപ്പ് വന്‍ വിജയമാക്കിയതിന്റെ ആവേശത്തിലാണ് ഖത്തറിലെ മറ്റ് മന്ത്രാലയങ്ങളും നേതാക്കളും.

''ദില്‍ഷയെ പറയുന്നത് പോലേയല്ല ആരതിയെ പറയുന്നത്: സത്യം പറയുമ്പോള്‍ റിയാസ് എന്തിനാണ് പല്ലിളിക്കുന്നത്''''ദില്‍ഷയെ പറയുന്നത് പോലേയല്ല ആരതിയെ പറയുന്നത്: സത്യം പറയുമ്പോള്‍ റിയാസ് എന്തിനാണ് പല്ലിളിക്കുന്നത്''

ദോഹയ്ക്ക് പരിസരത്തായുള്ള എട്ട് സ്റ്റേഡിയങ്ങൾക്കും

ദോഹയ്ക്ക് പരിസരത്തായുള്ള എട്ട് സ്റ്റേഡിയങ്ങൾക്കും പുതിയ അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഖത്തർ 200 ബില്യൺ ഡോളറിലധികം ചെലവഴിച്ചുവെന്നാണ് കരുതപ്പെടുന്നതെന്നും ഈ ലോകകപ്പ് എത്താലത്തേയും മികച്ചതാണെന്നുമാണ് ഫിഫ അധ്യക്ഷന്‍ ജിയാനി ഇൻഫാന്റിനോ അഭിപ്രായപ്പെട്ടത്. ലോകകപ്പ് ഏറ്റെടുത്തത് മുതല്‍ ഖത്തർ അതിന്റെ അവകാശ രേഖയിലും വിദേശ തൊഴിലാളികളോടുള്ള പെരുമാറ്റത്തിലും നിരന്തരമായ വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു.

Face care: മുഖക്കുരു പമ്പ കടക്കണോ, ഇതാ ഏതാനും പൊടിക്കൈകള്‍

ഇത്തരം വലിയ പരിപാടികൾ സംഘടിപ്പിക്കാനുള്ള

ഇത്തരം വലിയ പരിപാടികൾ സംഘടിപ്പിക്കാനുള്ള അറബ് ലോകത്തിന്റെ അവകാശത്തെ സംശയിക്കുന്നതിനുള്ള ശ്രമമാണ് ഇത്തരം വിമർശനങ്ങളെന്നായിരുന്നു ഖത്തർ നേതാക്കൾ പറഞ്ഞു. ലോകകപ്പ് സംഘാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ഖത്തറിനെതിരായ ആക്രമണങ്ങള്‍ ശക്തമായിരുന്നു. ചിലർ മന:പൂർവ്വം കെട്ടുകഥകള്‍ ഉള്‍പ്പടെ സൃഷ്ടിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ 4-2 ന് തകർത്ത്

അതേസമയം, ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഷൂട്ടൌട്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ 4-2 ന് തകർത്ത് അർജന്റീന കിരീടം ചൂടി. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഇരുടീമുകളും 3-3 എന്ന നിലയിലായിരുന്നു. തുടർന്ന് ഷൂട്ടൌണ്ടില്‍ മെസ്സി ഉള്‍പ്പടെ 4 അർജന്റീനന്‍ താരങ്ങള്‍ ലക്ഷ്യം കണ്ടപ്പോള്‍ ഫ്രാന്‍സിന്റെ രണ്ട് താരങ്ങളുടെ കിക്ക് പാഴായി. ഇതോടെ അർജന്റീനക്ക് മൂന്നാം ലോകകിരീടം സ്വന്തമായി.

English summary
We have fulfilled our promise of an 'extraordinary' World Cup: Qatar Emir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X